Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Under 19 World Cup: സച്ചിനും ഉദയ്ക്കും സെഞ്ച്വറി, സൂപ്പര്‍ സിക്‌സില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പിന്റെ സൂപ്പര്‍ സിക്‌സില്‍ നേപ്പാളിനെതിരേ ഇന്ത്യക്ക് വമ്പന്‍ ജയം. 132 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 5 വിക്കറ്റിന് 297 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നേപ്പാളിന് 9 വിക്കറ്റിന് 165 റണ്‍സാണ് നേടാനായത്. സച്ചിന്‍ ദാസിന്റെയും (116) നായകന്‍ ഉദയ് സഹരന്റെയും (100) സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം പാളി. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ആദര്‍ശ് സിങ്ങിനെ ഇന്ത്യക്ക് നഷ്ടമായി. 18 പന്തില്‍ നാല് ബൗണ്ടറിയടക്കം നേടിയ ആദര്‍ശിനെ ഗുല്‍സന്‍ ജായാണ് പുറത്താക്കിയത്. ടോപ് ഓഡറിലെ മൂന്ന് പേരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.

പ്രിയന്‍ഷു മോലിയ (19) അര്‍ഷിന്‍ കുല്‍ക്കര്‍ണി (18) എന്നിവര്‍ ചെറിയ സ്‌കോറില്‍ ഒതുങ്ങി. 3ന് 62 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ രക്ഷിച്ചത് നാലാം വിക്കറ്റിലെ സച്ചിന്‍ ദാസ് (116) നായകന്‍ ഉദയ് സഹരന്‍ (100) കൂട്ടുകെട്ടാണ്.

215 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം സച്ചിന്‍ പുറത്തായി. 101 പന്ത് നേരിട്ട് 11 ഫോറും 3 സിക്‌സുമാണ് താരം പറത്തിയത്. 107 പന്ത് നേരിട്ട് 9 ബൗണ്ടറി നേടിയ നായകന്‍ ഉദയും പിന്നാലെ മടങ്ങി. മുഷീര്‍ ഖാനും (7) ആരവല്ലി അവിനാഷും (0) പുറത്താവാതെ നിന്നു.

ഇതോടെ അഞ്ച് വിക്കറ്റിന് 297 എന്ന മികച്ച സ്‌കോറിലേക്ക് ഇന്ത്യയെത്തി. നേപ്പാളിനായി ഗുല്‍സന്‍ ജാ മൂന്ന് വിക്കറ്റും ആകാശ് ചന്ദ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ നേപ്പാളിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ദീപക് ഹൊറായെ (22) പുറത്താക്കി രാജ് ലിംബാനി കൂട്ടുകെട്ട് പൊളിച്ചു. 42 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയാണ് ദീപക് നേടിയത്. റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ലിംബാനി ദീപക്കിനെ മടക്കിയത്.

uday saharan

മൂന്നാമന്‍ ഉത്തം മഗാറിനെ (8) സൗമി പാണ്ഡെ പുറത്താക്കി. 30 പന്ത് നേരിട്ട് 1 ബൗണ്ടറിയാണ് താരം നേടിയത്. അര്‍ജുന്‍ കുമാലിനെ (26) സൗമി പാണ്ഡെ ക്ലീന്‍ബൗള്‍ഡാക്കി. 64 പന്ത് നേരിട്ട് 3 ബൗണ്ടറിയാണ് താരത്തിന്റെ സമ്പാദ്യം. ബിഷന്‍ ബിക്രം കെസിയെ (1) നിലയുറപ്പിക്കും മുമ്പ് സൗമി പാണ്ഡെ ആദര്‍ശ് സിങ്ങിന്റെ കൈയിലെത്തിച്ചു. ഇതോടെ 4ന് 73 എന്ന നിലയിലേക്ക് നേപ്പാള്‍ വീണു.

ദീപക് ദുംറെയെ (0) അക്കൗണ്ട് തുറക്കും മുമ്പ് അര്‍ഷിന്‍ കുല്‍ക്കര്‍ണി പുറത്താക്കി. ഗുല്‍സന്‍ ജായെ (1) കുല്‍ക്കര്‍ണി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ദിപേഷ് കന്‍ഡേല്‍ ഡെക്കിന് മടങ്ങി. ആകാശ് ചന്ദും (18) ദുര്‍ഗേഷ് ഗുപ്തയും (29) പുറത്താവാതെ നിന്നതോടെ 9 വിക്കറ്റിന് 165 എന്ന നിലയിലാണ് നേപ്പാള്‍ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത്.

Story first published: Friday, February 2, 2024, 21:55 [IST]
Other articles published on Feb 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+