Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

U 19 World Cup: ചരിത്രം പിറന്നു, അഞ്ചാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ, ഇംഗ്ലണ്ട് ചാരം

1

ആന്റിഗ്വെ (വെസ്റ്റ് ഇന്‍ഡീസ്: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകര്‍ത്ത ഇന്ത്യയുടെ യുവനിര അഞ്ചാം കിരീടമാണ് അലമാരയിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 189ല്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 2000, 2008സ 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ലോകകപ്പില്‍ മുത്തമിട്ടത്.

1

വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദിന്റെയും (50), നിഷാന്ത് സിന്ധുവിന്റെയും (50*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. കളിയിലെ താരമായ രാജ് ബാവ അഞ്ച് വിക്കറ്റും 35 റണ്‍സുമായി ഓള്‍റൗണ്ട് പ്രകടനവും കാഴ്ചവെച്ചു. 2011ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ധോണി സിക്‌സറിലൂടെ ഫിനിഷ് ചെയ്തതിനെ ഓര്‍മ്മിപ്പിച്ച് തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ സിക്‌സര്‍ പായിച്ച് ദിനേഷ് ബനയാണ് ഇന്ത്യക്കായി മത്സരം പൂര്‍ത്തിയാക്കിയത്.

1

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. തുടക്കം മുതല്‍ മികവ് കാട്ടിയ ഇന്ത്യയുടെ ബൗളര്‍മാര്‍ ഇംഗ്ലണ്ട് നിരയെ ചുരുട്ടിക്കൂട്ടിയെന്ന് പറയാം. ഇന്ത്യക്കായി രാജ് ബാവ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവി കുമാര്‍ നാലും കൗശല്‍ താംബെ ഒരു വിക്കറ്റും വീഴ്ത്തി. വലിയ തകര്‍ച്ചയിലേക്ക് പോയ ഇംഗ്ലണ്ടിനെ ജെയിംസ് റേവിന്റെയും (95) ജെയിംസ് സേല്‍സിന്റെയും പ്രകടനമാണ് രക്ഷിച്ചത്.

തുടക്കം മുതല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മികവ് കാട്ടിയതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. രണ്ടാം ഓവറില്‍ത്തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് ഇന്ത്യ പിഴുതു. ജേക്കബ് ബെതലിനെ (2) രവി കുമാര്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. നായകന്‍ ടോം പ്രെസ്റ്റിനെ (0) അക്കൗണ്ട് തുറക്കും മുമ്പെ രവി കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓപ്പണര്‍ ജോര്‍ജ് തോമസിനെ (27) രാജ് ബാവ യഷ് ധൂലിന്റെ കൈകളിലെത്തിച്ചപ്പോള്‍ വില്യം ലക്സറ്റനെ (4) ബാവ വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാനയുടെ കൈകളിലുമെത്തിച്ചു.

2

ജോര്‍ജ് ബെല്ലിനെ (0) അക്കാണ്ട് തുറക്കും മുമ്പെ ബാവ മടക്കി. റിഹാന്‍ അഹ്‌മദും (10) ബാവക്ക് മുന്നില്‍ വീണതോടെ 16.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇംഗ്ലണ്ടിന് കരുത്തായത് ജെയിംസ് റേവിന്റെ (95) പ്രകടനമാണ്. 116 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികള്‍ ഉള്‍പ്പെട്ട മികച്ച ഇന്നിങ്സ് തന്നെയായിരുന്നു ഇത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ രവി കുമാറാണ് റേവിനെ പുറത്താക്കിയത്. ജെയിംസ് സേല്‍സ് (34*) വാലറ്റത്ത് പുറത്താവാതെ നിന്നു. ഇരുവരുടെയും ഇന്നിങ്സാണ് വലിയ നാണക്കേടില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചതെന്ന് പറയാം.ഇന്ത്യക്കായി രാജ് ബാവ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവി കുമാര്‍ നാലും കൗശല്‍ താംബെ ഒരു വിക്കറ്റും വീഴ്ത്തി.

3

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. ആംഗ്കൃഷ് രഘുവന്‍ഷി (0) അക്കൗണ്ട് തുറക്കും മുന്നെ മടങ്ങി. ഹര്‍ണൂര്‍ സിങ് (21) നായകന്‍ യഷ് ധൂല്‍ (17) എന്നിവര്‍ക്കും വലിയ പ്രകടനം കാഴ്ചവെക്കാനാവാതെ വന്നതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഷെയ്ഖ് റഷീദും നിഷാന്ത് സിന്ധുവും ചേര്‍ന്ന് ഇന്ത്യയെ കൈപിടുച്ചുയര്‍ത്തുകയായിരുന്നു. റഷീദ് 84 പന്ത് നേരിട്ട് ആറ് ബൗണ്ടറി നേടിയപ്പോള്‍ സിന്ധു 54 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് പുറത്താവാതെ നിന്നത്. ദിനേഷ് ബന അഞ്ച് പന്തില്‍ രണ്ട് സിക്‌സുകള്‍ ഉള്‍പ്പെടെയാണ് 13 റണ്‍സുമായി പുറത്താവാതെ നിന്നത്. ഇംഗ്ലണ്ടിനായി ജോഷ്വാ ബോയ്ഡന്‍, ജെയിംസ് സേല്‍സ്, തോമസ് അസ്പിന്‍വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

4

2020ല്‍ നടന്ന അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. പ്രിയം ഗാര്‍ഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ മിന്നും പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെങ്കിലും കിരീടം നേടാനായില്ല. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് കണക്കുതീര്‍ത്ത ഇന്ത്യ കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അഞ്ചാം കിരീടം ഉയര്‍ത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. 2000ല്‍ മുഹമ്മദ് കൈഫിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ 2006ലെ ലോകകപ്പില്‍ റണ്ണറപ്പുകളായി.

രവികാന്ത് ശുക്ലയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. 2008ല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ കപ്പില്‍ മുത്തമിട്ടു. 2012ല്‍ ഉന്മുക്ത് ചന്ദിനും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനായി. 2016ല്‍ ഇഷാന്‍ കിഷന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ ഫൈനലില്‍ തോറ്റു. 2018ല്‍ പൃഥ്വി ഷാ ഇന്ത്യയെ വീണ്ടും കിരീടത്തിലേക്ക് എത്തിച്ചു. രാഹുല്‍ ദ്രാവിഡായിരുന്നു അന്ന് ഇന്ത്യയുടെ പരിശീലകന്‍.

Story first published: Sunday, February 6, 2022, 7:41 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+