ദ്രാവിഡിന്റെ കുട്ടികള്‍ പടിക്കല്‍ കലമുടച്ചു; ഇന്ത്യ ലോകകപ്പ് ഫൈനലില്‍ തോറ്റത് ഇങ്ങനെ
ധാക്ക: ഒരേയൊരു തോല്‍വി. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം തോറ്റത് ഒരേയൊരു കളിയാണ്. അത് പക്ഷേ ടൂര്‍ണമെന്റിലെ കലാശക്കളിയായിപ്പോയി. ഫൈനലില്‍ ഇന്ത്യയെ 5 വിക്കറ്റിന് കീഴടക്കി വെസ്റ്റ് ഇന്‍ഡീസിന്റെ യുവനിര ലോക ജേതാക്കളായി. ടൂര്‍ണമെന്റില്‍ ഉടനീളം മിന്നും ഫോമില്‍ കളിച്ച ബാറ്റിംഗ് നിരയാണ് ഫൈനലില്‍ ഇന്ത്യയെ ചതിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി ഇന്ത്യ തുടക്കം മുതലേ തിരിച്ചടി നേരിട്ടു. മികച്ച ഫോമില്‍ ലോകകപ്പ് തുടങ്ങിയ റിഷഭ് പന്താണ് ആദ്യം മടങ്ങിയത്. ക്യാപ്റ്റന്‍ ഇഷന്‍ കിഷാന്‍, അന്‍മോല്‍പ്രദീപ് സിങ്, വി സുന്ദര്‍ എന്നിവരെല്ലാം പിന്നാലെ പോയി. സര്‍ഫ്രാസ് ഖാന്റെ 51 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 145 റണ്‍സ് വരെ എത്തി. തോറ്റാലും, ഈ ചെറിയ സ്‌കോര്‍ 49.2 ഓവര്‍ വരെ ഇന്ത്യ പ്രതിരോധിച്ചു എന്നതാണ് എടുത്തുപറയേണ്ട നേട്ടം.

റിഷഭ് തുടക്കം പാളി
നാല് പന്തില്‍ 1 റണ്‍സ്. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി റിഷഭ് പന്ത് മടങ്ങിയത് വരാനിരിക്കുന്ന അപകടത്തിന്റെ സൂചന മാത്രമായിരുന്നു.

ക്യാപ്റ്റനും പരാജയം
ക്യാപ്റ്റന്‍ ഇഷന്‍ കിഷാന്‍ 3 റണ്‍സിന് പുറത്തായി. അരമണിക്കൂറിലധികം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയ ശേഷമാണ് കിഷാന്‍ വിക്കറ്റ് കളഞ്ഞത്.

സര്‍ഫ്രാസ് ഉറച്ചുനിന്നു
അര്‍ധസെഞ്ചുറിയോടെ സര്‍ഫ്രാസ് ഖാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ രക്ഷിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. ഒരു വശത്ത് വിക്കറ്റുകള്‍ വീണടിഞ്ഞത് സര്‍ഫ്രാസിന്റെ വേഗത്തെയും ബാധിച്ചു

ഇതാണ് ലോകചാമ്പ്യന്‍ ടീം
അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ടീം

ദ്രാവിഡിന് അഭിമാനിക്കാം
പരിശീലകനായ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ വര്‍ഷം തന്നെ അണ്ടര്‍ 19 ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ പറ്റിയതില്‍ രാഹുല്‍ ദ്രാവിഡിന് അഭിമാനിക്കാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications