Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Under 19 World Cup: സെഞ്ച്വറി നേടി അര്‍ഷിന്‍, യുഎസ്എ ചാരം- വമ്പന്‍ ജയത്തോടെ ഇന്ത്യ തലപ്പത്ത്

അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയെ തകര്‍ത്ത് മൂന്നാം ജയം സ്വന്തമാക്കി ഇന്ത്യ. 201 റണ്‍സിനാണ് ഇന്ത്യ അമേരിക്കയെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 326 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ അമേരിക്കയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടാനായത്. അമേരിക്കയെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കായില്ലെങ്കിലും സര്‍വാധിപത്യ പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഒന്നാം വിക്കറ്റില്‍ 146 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിക്കാനായത്. ആദര്‍ശ് സിങ്ങിനെയാണ് (25) ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന അര്‍ഷിന്‍ കുല്‍ക്കര്‍ണിയും (108) മുഷീര്‍ ഖാനും (73) ചേര്‍ന്ന് 155 റണ്‍സിന്റെ കൂട്ടുകെട്ടോടെ ഇന്ത്യക്ക് അടിത്തറ പാകി.

76 പന്ത് നേരിട്ട് 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 73 റണ്‍സ് നേടിയ മുഷീര്‍ ഖാനെ നഷ്ടമാവുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 201 റണ്‍സായിരുന്നു ഉണ്ടായിരുന്നത്.

നായകന്‍ ഉദയ് സഹരന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താനാണ് ശ്രമിച്ചത്. 27 പന്ത് നേരിട്ട് 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് ഉദയ് നേടിയത്. ഒരുവശത്ത് മികച്ച പ്രകടനം നടത്തിയ അര്‍ഷിന്‍ സെഞ്ച്വറിയോടെ കസറി.

118 പന്ത് നേരിട്ട് 8 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സ് നേടിയ അര്‍ഷിന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 43.2 ഓവറില്‍ 4ന് 259 എന്ന നിലയിലായിരുന്നു. പിന്നീടെത്തിയവരെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രിയന്‍ഷു മോലിയ 19 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ദാസ് 16 പന്തില്‍ 20 റണ്‍സും നേടി. വിക്കറ്റ് കീപ്പര്‍ ആരവല്ലി അവിനാഷ് 7 പന്തില്‍ 12* റണ്‍സും നേടി.

ഇതോടെ 50 ഓവറില്‍ 5 വിക്കറ്റിന് 326 എന്ന മികച്ച ടോട്ടലിലേക്കും ഇന്ത്യയെത്തി. അമേരിക്കയ്ക്കായി അതീന്ദ്ര സുബ്രമണ്യന്‍ 2 വിക്കറ്റും ആര്യ ഗാര്‍ഗ്, ആരിന്‍ നഡ്കര്‍ണി, റിഷി രമേഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

india, cricket

മറുപടിക്കിറങ്ങിയ അമേരിക്കയെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 2 റണ്‍സുള്ളപ്പോള്‍ പ്രണവ് ചെട്ടിപാളയത്തെ രാജ് ലിംബാനി പുറത്താക്കി. മറ്റൊരു ഓപ്പണറായ ഭവ്യ മെഹ്തയെ നമാന്‍ തിവാരി ഡെക്കാക്കി.

സിദ്ധാര്‍ത്ഥ് കാപ്പ 18 റണ്‍സിന് മടങ്ങിയപ്പോള്‍ നായകന്‍ റിഷി രമേഷ് 8 റണ്‍സാണ് നേടിയത്. ഉദ്കര്‍ഷ് ശ്രീവാസ്തവയാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. 73 പന്ത് നേരിട്ട് 4 ബൗണ്ടറി ഉള്‍പ്പെടെ 40 റണ്‍സാണ് ഉദ്കര്‍ഷ് നേടിയത്.

വിക്കറ്റ് കീപ്പര്‍ അമോഗ് ആരപ്പള്ളി 71 പന്തില്‍ 27* റണ്‍സാണ് നേടിയത്. മാനസ് നായക് ഡെക്കിന് മടങ്ങിയപ്പോള്‍ പാര്‍ഥ് പട്ടേല്‍ 2 റണ്‍സും നേടി. ആരിന്‍ നഡ്കര്‍ണി 44 പന്തില്‍ 20 റണ്‍സും നേടി. അതീന്ദ്ര സുബ്രമണ്യന്‍ 3* അമോഗിനൊപ്പം പുറത്താവാതെ നിന്നു.

ഇന്ത്യക്കായി നമാന്‍ തിവാരി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജ് ലിംബാനി, സൗമി പാണ്ഡെ, മുരുഗന്‍ അഭിഷേക്, പ്രിയന്‍ഷു മോലിയ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് അമേരിക്ക 50 ഓവര്‍ ബാറ്റു ചെയ്യുന്നത് എന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Sunday, January 28, 2024, 21:45 [IST]
Other articles published on Jan 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+