For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Under 19 World Cup 2024: ഇവരെ നോക്കിവച്ചോ; അടുത്ത കോലി, ഹാര്‍ദിക്, ബുംറ റെഡി! 5 പേര്‍

ലോക ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെ കണ്ടെത്താനുള്ള ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനു വെള്ളിയാഴ്ച മുതല്‍ സൗത്താഫ്രിക്കയില്‍ തുടക്കമാവുകയാണ്. ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ 16 ടീമുകളാണ് ലോക കിരീടത്തിനു വേണ്ടി പോരടിക്കുക. നിലവിലെ ജേതാക്കളും ഏറ്റവുമധികം തവണ വിജയികളുമായ ഇന്ത്യയും വാനോളം പ്രതീക്ഷയോടെയാണ് സൗത്താഫ്രിക്കന്‍ മണ്ണില്‍ വിമാനമിറങ്ങിയത്. റൗണ്ട് റോബിന്‍, നോക്കൗട്ട് രീതിയില്‍ നടക്കുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടം ഫെബ്രുവരി 11നു നടക്കും.

ആധുനിക ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളും അണ്ടര്‍ 19 ലോകകപ്പിലൂടെ ഉയര്‍ന്നു വന്നവരാണ്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയടക്കം നിരവധി പേരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഭാവി സൂപ്പര്‍ താരങ്ങളെ തിരിച്ചറിയാനും വളര്‍ത്തിയെടുക്കാനുമുള്ള വേദി കൂടിയായിരിക്കും ജൂനിയര്‍ ലോകകപ്പ്. അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ARSHIN - KALLIS

ഓപ്പണിങ് ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ഇക്കൂട്ടത്തിലെ മിന്നും താരം. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനുമായുള്ള പോരാട്ടത്തില്‍ അര്‍ഷിന്റെ ഓള്‍റൗണ്ട് മികവ് ലോകം കണ്ടിരുന്നു. അന്നു ബൗളിങില്‍ മൂന്നു വിക്കറ്റുകളെടുത്ത താരം ബാറ്റിങില്‍ പുറത്താവാതെ 70 റണ്‍സുമായും കസറിയിരുന്നു. അടുത്തിടെ സൗത്താഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനെതിരേയും മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അര്‍ഷിന്‍ മിന്നിച്ചിരുന്നു. 91 റണ്‍സുമായി ബാറ്റിങില്‍ ടീമിന്റെ അമരക്കാരനായ താരം രണ്ടു വിക്കറ്റുകളും പിഴുതിരുന്നു.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ ടീമിനായി തിളങ്ങാന്‍ സാധിക്കുന്നയാളാണ് അര്‍ഷിന്‍. ഇതു ഏതു ടീമിനും താരത്തെ മുതല്‍ക്കൂട്ടാക്കി മാറ്റുകയും ചെയ്തിരുന്നു. ജൂനിയര്‍ ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളെ തുടര്‍ന്നു അടുത്തിടെ ഐപിഎല്‍ കരാറും അര്‍ഷിനു ലഭിച്ചിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായാണ് 18 കാരനായ താരം കരാറിലെത്തിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുന്ന സര്‍ഫ്രാസ് ഖാന്റ സഹോദരനായ മുഷീര്‍ ഖാനാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. വലംകൈയന്‍ മുന്‍നിര ബാറ്ററാണ് മുഷീര്‍. കൂടാതെ ഇടംകൈയന്‍ ഓഫ് സ്പിന്‍ ബൗളറുമാണ്. അടുത്തിടെ സൗത്താഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനെതിരേ നടന്ന പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. അഞ്ചു വിക്കറ്റുകളും 41 റണ്‍സും നേടിയ മുഷീര്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

സികെ നായുഡു ട്രോഫിയിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 78.63 ശരാശരിയില്‍ 629 റണ്‍സാണ് മുഷീര്‍ വാരിക്കൂട്ടിയത്. കൂടാതെ 16 വിക്കറ്റുകളുമായി ബൗളിങിലും തന്റെ മികവ് തെളിയിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍ ബിക്കെതിരായ ഫൈനലിലും അര്‍ഷിന്‍ കസറി. 47 ബോളില്‍ 13 സിക്‌സറും ആറു ഫോറുമടക്കം താരം വാരിക്കൂട്ടിയത് 127 റണ്‍സാണ്. രണ്ടു വിക്കറ്റുകളും പിഴുത മുഷീര്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.

MUSHEER KHAN

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഉദയ് സഹറണ്‍ പ്രതാപാണ് ശ്രദ്ധിക്കേണ്ട മൂന്നാമത്തെ താരം. വിവിധ അണ്ടര്‍ 19 ടൂര്‍ണമെന്റുകളില്‍ സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള മധ്യനിര ബാറ്ററാണ് ഉദയ്. സൗത്താഫ്രിക്കയില്‍ നടന്ന പരമ്പരയില്‍ താരം സെഞ്ച്വറി കുറിച്ചിരുന്നു. നേരത്തേ അണ്ടര്‍ 19 തലത്തില്‍ ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 43.80 ശരാശരിയില്‍ 219 റണ്‍സ് ഉദയ് നേടിയിട്ടുണ്ട്. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള അദ്ദേഹം ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമാണ്.

ഇടംകൈയന്‍ സ്പിന്നര്‍ സൗമി കുമാര്‍ പാണ്ഡെയാണ് ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട നാലാമത്തെ താരം. ലോകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അഫ്ഗാനിസ്താന്‍ അണ്ടര്‍ 19 ടീമിനെതിരായ പരമ്പരയില്‍ സൗമി ഹാട്രിക് നേടിയിരുന്നു. കളിയില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു പേരെയാണ് താരം പുറത്താക്കിയത്. അതിനു ശേഷം സൗത്താഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനെതിരേ മൂന്നു വിക്കറ്റുകളും സൗമി വീഴ്ത്തി.

വലംകൈയന്‍ പേസര്‍ രാജ് ലിംബാനിയാണ് ഇന്ത്യന്‍ നിരയിലെ മറ്റൊരു മിന്നും താരം. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ 12 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു താരം. ഇതില്‍ നേപ്പാളുമായുള്ള രാജിന്റെ പ്രകടനം ചരിത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്തു. വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴു പേരെയാണ് രാജ് പുറത്താക്കിയത്. അണ്ടര്‍ 19 വിഭാഗത്തില്‍ ഏകദിനത്തിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം കൂടിയായിരുന്നു ഇത്.

Story first published: Wednesday, January 17, 2024, 13:26 [IST]
Other articles published on Jan 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+