For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്: സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്സിന്, ഇന്ത്യ ശനിയാഴ്ചയിറങ്ങും

സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍

1

അണ്ടര്‍ 19 ഐസിസി ക്രിക്കറ്റ് ലോകകപ്പിനു വെളള്ളിയാഴ്ച വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കമാവും. ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ടര്‍ണമെന്റ് സ്റ്റാര്‍ സ്പാര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇതു കൂടാതെ സ്‌നി പ്ലസ് ഹോസ്റ്റാറിലും ഐസിസിയുടെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും കളി കാണാന്‍ സാധിക്കും.

നാലു തവണ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണയും കിരീട പ്രതീക്ഷയില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം തവണ ജേതാക്കളായ ടീം ഇന്ത്യ തന്നെയാണ്. 2000, 2008, 2012, 18 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ കപ്പുയര്‍ത്തിയത്. അവസാനമായി ഇന്ത്യയുടെ കിരീടധാരണം 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ചാംപ്യന്‍ഷിപ്പിലായിരുന്നു. അന്നു രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യയെ പരിശീലിപ്പിച്ചത്. ടീമിന്റെ ക്യാപ്റ്റന്‍ വെടിക്കെട്ട് ബാറ്റര്‍ പൃഥ്വി ഷായായിരുന്നു. ശുഭ്മാന്‍ ഗില്ലും ഈ ടൂര്‍ണമന്റിലെ കണ്ടെത്തലായിരുന്നു. കൂടാതെ ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നീ ഫാസ്റ്റ് ബൗളര്‍മാരും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

2

ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണറപ്പുകള്‍ കൂടിയാണ് ഇന്ത്യ. അവസാനമായി നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ ബംഗ്ലാദേശിനോടു അട്ടിമറിത്തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കിരീട ഫേവറിറ്റുകളായ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാ കടുവകള്‍ അന്നു ചരിത്രം കുറിക്കുകയായിരുന്നു. ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ് ഈ ടൂര്‍ണമെന്റിലൂടെ ഉയര്‍ന്നുവന്ന താരമാണ്. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ 2020ലെ ഐപിഎല്ലില്‍ ബിഷ്‌നോയ്ക്കു പഞ്ചാബ് കിങ്‌സിലേക്കു വിളി വരുകയും ചെയ്തിരുന്നു. അന്നു ടീമിനെ നയിച്ച പ്രിയം ഗാര്‍ഗിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി.

ഇത്തവണത്തെ ടൂര്‍ണമെന്റിലൂടെയും ഇതുപോലെയുള്ള പുതിയ താരോദയങ്ങളെ കാണാനാവും. ഫെബ്രുവരിയിലെ മെഗാ ലേലത്തില്‍ ഇവരെ ചിലരെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവരാനും സാധ്യതയുണ്ട്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ യഷ് ധൂലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള മധ്യനിര ബാറ്ററാണ് അദ്ദേഹം. നേരത്തേ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ഡല്‍ഹി താരങ്ങള്‍ വിരാട് കോലിയും ഉന്‍മുക്ത് ചാന്ദുമായിരുന്നു. ഇവരുടെ നേട്ടം ആവര്‍ത്തിക്കാനായിരിക്കും യഷിന്റെ ശ്രമം.

മികച്ച തയ്യാറെടുപ്പ് നടത്തിയാണ് ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജേതാക്കളായ ശേഷമാണ് യഷ് നയിക്കുന്ന ഇന്ത്യന്‍ കൗമാര ടീം കരീബിയയിലെത്തിയത്. ടൂര്‍ണമെന്റിനു മുന്നോടിയായി കളിച്ച സന്നാഹ മല്‍സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരെ ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.

3

ഇതാദ്യമായിട്ടാണ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനു വിന്‍ഡീസ് ആതിഥേയത്വം വഹിക്കുന്നത്. നാലു വേദികളിലായി 48 മല്‍സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ട്. ആന്റിഗ്വ, ഗയാന, സെന്റ് കിറ്റ്‌സ്, ട്രിനിഡാഡ് എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും. നാലു ടീമുകളെ വീതം നാലു ഗ്രൂപ്പുകളിലായാണ് തരം തിരിച്ചിരിക്കുന്നത്. റൗണ്ട് റോബിന്‍ രീതിയിലായിരിക്കും മല്‍സരങ്ങള്‍. ഫൈനല്‍ ഫെബ്രുവരി അഞ്ചിനു നടക്കും.

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ്, ഉഗാണ്ട എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് എയില്‍ ബംഗ്ലാദശ്, ഇംഗ്ലണ്ട്, കാനഡ, യുഎഇ എന്നിവരും സിയില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, പപ്പുവ ന്യു ഗ്വിനി, സിംബാബ്‌വെ എന്നിവരും ഡിയില്‍ ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരും കളിക്കും. മുഴുവന്‍ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ആരംഭിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍. ഇന്ത്യയുടെ ആദ്യ പോരാട്ടം ശനിയാഴ്ച സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. 19ന് അയര്‍ലാന്‍ഡിനെയും 22ന് ഉഗാണ്ടയെയും ഇന്ത്യ നേരിടും.

ഇന്ത്യന്‍ ടീം

യഷ് ധൂല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിങ്, അംഗ്രിഷ് രഖുവംശി, എസ്‌കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിഷാന്ദ് സിന്ധു, സിദ്ധാര്‍ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേശ് ബാന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അംഗദ് ബവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍എസ് ഹംഗര്‍ഗേക്കര്‍, വസു വത്സ്, വിക്കി ഒസ്ത്വാല്‍, രവികുമാര്‍, ഗര്‍വ് സങ്വാന്‍.

സ്റ്റാന്റ്ബൈ താരങ്ങള്‍- റിഷിത് റെഡ്ഡി, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാധ്യായ്, പിഎം സിങ് റാഥോര്‍.

Story first published: Friday, January 14, 2022, 0:07 [IST]
Other articles published on Jan 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+