അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയുടെ പുലിക്കുട്ടികള്‍ നാളെ ഇറങ്ങും, എതിരാളി ദക്ഷിണാഫ്രിക്ക, എല്ലാമറിയാം

ഗുയാന: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ ആദ്യ എതിരാളി കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍ 19 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ഓസ്‌ട്രേലിയയേയും കീഴടക്കിയ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ദക്ഷിണാഫ്രിക്കയെ നേരിടാനെത്തുന്നത്. യഷ് ധൂലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യ അവസാന ലോകകപ്പില്‍ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന സജീവ പ്രതീക്ഷയിലാണ്.
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള പ്രധാന വേദിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും ഇത്തരത്തില്‍ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച് വളര്‍ന്നുവന്നവരാണ്. മുഹമ്മദ് കൈഫ്, യുവരാജ് സിങ്, വിരാട് കോലി, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധ പിടിച്ചുപറ്റി വളര്‍ന്നുവന്നവരാണ്.

ഇതിനോടകം ആഭ്യന്തര ക്രിക്കറ്റിലടക്കം കളിച്ച് മികവ് കാട്ടിയിട്ടുള്ള താരങ്ങള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പമുണ്ട്. നായകന്‍ ധൂല്‍ മിന്നും ഫോമിലാണ്. വിനു മങ്കാദ് ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി അഞ്ച് മത്സരത്തില്‍ നിന്ന് 75.50 ശരാശരിയില്‍ 302 റണ്‍സാണ് അദ്ദേഹം നേടിയത്. ഏത് ശൈലിയിലും ബാറ്റ് ചെയ്യാന്‍ മികവുള്ള താരമാണ് ധൂല്‍. മധ്യനിരയിലിറങ്ങി വമ്പന്‍ ഷോട്ടുകള്‍ കളിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. ഓപ്പണര്‍ ഹര്‍നൂര്‍ സിങ്ങിന്റെ ഫോമും എടുത്തുപറയേണ്ടതാണ്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ മിന്നിത്തിളങ്ങിയ താരം ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും സെഞ്ച്വറിയോടെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

മത്സരഫലം ഒറ്റക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള മികച്ച ഓള്‍റൗണ്ടര്‍മാരുടെ ഇന്ത്യക്കൊപ്പമുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ ഷെയ്ഖ് റഷീദാണ് ഇതില്‍ എടുത്തുപറയേണ്ട താരം. മൂന്നാം നമ്പറില്‍ ഇറങ്ങുന്ന താരം ഏഷ്യാ കപ്പിലും തിളങ്ങിയിരുന്നു. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ താരം ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തില്‍ 72 റണ്‍സുമായി മികവ് കാട്ടിയിരുന്നു. ഫാസ്റ്റ് ബൗളര്‍ രാജ് അംഗാദ് ബവ എതിരാളികളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. യുവതാരമാണെങ്കിലും വിറപ്പിക്കുന്ന വേഗം ഇതിനോടകം താരത്തിനുണ്ട്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ നാല് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മീഡിയം പേസ് ഓള്‍റൗണ്ടര്‍ രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറും ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന താരമാണ്.

ദക്ഷിണാഫ്രിക്കയെ നിസാരരായി ഇന്ത്യക്ക് കാണാനാവില്ല. രണ്ടാം കിരീടമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. എടുത്തുപറയാന്‍ സാധിക്കുന്ന താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. അതിലൊരാളാണ് ഓള്‍റൗണ്ടര്‍ ഡിവാള്‍ഡ് ബ്രിവിസ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ പ്രൊവിന്‍ഷ്യല്‍ ടി20 നോക്കൗട്ട് ചാമ്പ്യന്‍ഷിപ്പില്‍ താരം നടത്തിയ ബാറ്റിങ് പ്രശംസ പിടിച്ചുപറ്റിയിരുന്നു. നായകന്‍ ജോര്‍ജ് വാന്‍ ഹീഡ്രനും ഇടം കൈയന്‍ സ്പിന്നര്‍ ആസ്‌കി ടാസ്‌കയേയും ഇന്ത്യ കരുത്തിത്തന്നെ ഇരിക്കണം. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ത്തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമെന്നുറപ്പ്.

ഇന്ത്യന്‍ ടീം: ഇവര്‍ യഷ് ധൂല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിങ്, അംഗ്രിഷ് രഖുവംശി, എസ്‌കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിഷാന്ദ് സിന്ധു, സിദ്ധാര്‍ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേശ് ബാന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അംഗദ് ബവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍എസ് ഹംഗര്‍ഗേക്കര്‍, വസു വത്സ്, വിക്കി ഒസ്ത്വാല്‍, രവികുമാര്‍, ഗര്‍വ് സങ്വാന്‍. സ്റ്റാന്റ്ബൈ താരങ്ങള്‍- റിഷിത് റെഡ്ഡി, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാധ്യായ്, പിഎം സിങ് റാഥോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications