Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

U19 World Cup 2022: ഇന്ത്യ x ഓസീസ് സെമി- ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു

1

കൂളിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്): ഐസിസിയുടം അണ്ടര്‍ 19 ലോകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ടോസ്. ക്യാപ്റ്റന്‍ യാഷ് ധൂല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ച്ചയായ നാലാം ഫൈനല്‍ ലക്ഷ്യമിട്ടാണ് നാലു തവണ ചാംപ്യന്‍മാരായ ഇന്ത്യയിറങ്ങിയത്. ഇത്തവണത്തെ കിരീട ഫേവറിറ്റുകള്‍ കൂടിയായ ഇന്ത്യ കളിച്ച എല്ലാ മല്‍സരങ്ങളിലും ജയിച്ചാണ് സെമിയിലേക്കു കുതിച്ചത്.

ഗ്രൂപ്പ് ബിയിലായിരുന്നു ഇന്ത്യയുള്‍പ്പെട്ടിരുന്നത്. സൗത്താഫ്രിക്ക, ഉഗാണ്ട, അയര്‍ലാന്‍ഡ് എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പിലെ മൂന്നു കളികളും ജയിച്ച് ജേതാക്കളാവാന്‍ ഇന്ത്യക്കു സാധിച്ചു. സൗത്താഫ്രിക്കയെ 45 റണ്‍സിനു തകര്‍ത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ഉഗാണ്ടയെ 326 റണ്‍സിനാണ് ഇന്ത്യ വാരിക്കളഞ്ഞത്. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ 174 റണ്‍സിനു കെട്ടുകെട്ടിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി. സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശാണ് ഇ ന്ത്യയെ കാത്തിരുന്നത്. ബംഗ്ലാ കടുവകളെ അഞ്ചു വിക്കറ്റിനു നിഷ്പ്രഭരാക്കി ഇന്ത്യ സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. 2020ലെ കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബംഗ്ലാദേശിനോടേറ്റ അട്ടിമറിത്തോല്‍വിക്കു ഇത്തവണ ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു.

അതേസമയം, മുന്‍ റണ്ണറപ്പുകളായ ഓസ്‌ട്രേലിയ ടൂര്‍ണമെന്റിലെ നാലു മല്‍സരങ്ങളില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഡിയിലായിരുന്നു അവര്‍ പോരിന് ഇറങ്ങിയത്. ആദ്യ കളിയില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനു തകര്‍ത്ത ഓസീസ് അടുത്ത മല്‍സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെ ഏഴു വിക്കറ്റിനും നിഷ്പ്രഭരാക്കി. പക്ഷെ അവസാന കളിയില്‍ ശ്രീലങ്കയോടു നാലു വിക്കറ്റിന്റെ പരാജയം സമ്മതിച്ചു. സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്താനെ 119 റണ്‍സിനു തകര്‍ത്ത് ഓസീസ് സെമിയിലെത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-ആംക്രിഷ് രഘുവംശി, ഹര്‍നൂര്‍ സിങ്, ഷെയ്ഖ് റഷീദ്, യഷ് ധൂല്‍ (ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, രാജ് ബാവ, കൗശല്‍ താംബെ, ദിനേഷ് ബാന (വിക്കറ്റ് കീപ്പര്‍), രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, വിക്കി ഓസ്ത്വാല്‍, രവി കുമാര്‍.

ഓസ്‌ട്രേലിയ- കാംബെല്‍ കെല്ലാവേ, ടീഗ് വൈല്ലി, കോറി മില്ലര്‍, കൂപ്പര്‍ കൊണോലി (ക്യാപ്റ്റന്‍), ലാക്ലന്‍ ഷോ, നിവേതന്‍ രാധാകൃഷ്ണന്‍, വില്ല്യം സാല്‍സ്മാന്‍, തോബിയാസ് സ്‌നെല്‍ (വിക്കറ്റ് കീപ്പര്‍), ജാക്ക് സിന്‍ഫീല്‍ഡ്, ടോം വിറ്റ്‌നി, ജാക്ക് നിസ്‌ബെറ്റ്.

Story first published: Wednesday, February 2, 2022, 18:36 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+