Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

U19 World Cup: കണക്കുതീര്‍ത്ത് ഇന്ത്യ, ബംഗ്ലാ കടുവകള്‍ വിരണ്ടോടി- ഇന്ത്യx ഓസീസ് സെമി

ആന്റിഗ്വ: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗ്ലാദേശിനോടു ഫൈനലിലേറ്റ പരാജയത്തിന് ഇന്ത്യയുടെ മധുരപ്രതികാരം. 2020ല്‍ നടന്ന ടൂര്‍ണമെന്റില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നു വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് അട്ടിമറിച്ചത്. ബംഗ്ലാ കടവുകളുടെ കന്നി ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്.

ഇത്തവണ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യയും ബംഗ്ലാദേശും ഒരിക്കല്‍ക്കൂടി മുഖാമുഖം വന്നത്. പക്ഷെ ഇത്തവണ ബംഗ്ലാദേശിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഏകപക്ഷീയമായ വിജയത്തോടെയാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

1

ക്വാര്‍ട്ടറില്‍ ബൗളിങ് മികവിലാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ ഉജ്ജ്വ്വല വിജയം കൊയ്തത്. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ യഷ് ധൂല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ബംഗ്ലാദേശിനു പിടിച്ചുനില്‍ക്കാനായില്ല. 37.1 ഓവറില്‍ വെറും 111 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ടായി. വെറും മൂന്നു പേര്‍ മാത്രമേ ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നുള്ളൂ.

2

വാലറ്റത്ത് 30 റണ്‍സെടുത്ത മെഹറൂബാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 48 ബോളില്‍ താരം ആറു ബൗണ്ടറികളടിച്ചു. എയ്ഷ് മൊല്ല (17), ആഷിഖുര്‍ സമാന്‍ (16) എന്നിവരാണ് ടീമിന്റെ മറ്റു സ്‌കോറര്‍മാര്‍.

3

ഇന്ത്യന്‍ ബൗളിങില്‍ ഏറ്റവും മികച്ചുനിന്നത് രവി കുമാറാണ്. ഏഴോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ കുമാര്‍ വീഴ്ത്തി. രാജ് ബാവയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, കൗശല്‍ താംബെ, ആംക്രിഷ് രഘുവംശി എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

4

റണ്‍ചേസില്‍ ഇന്ത്യ 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 44 റണ്‍സെടുത്ത ഓപ്പണര്‍ ആംക്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 65 ബോളില്‍ ഏഴു ബൗണ്ടറിയുള്‍പ്പെട്ടതാണ് രഘുവംശിയുടെ ഇന്നിങ്‌സ്. ഷെയ്ഖ് റഷീദ് 22ഉം നായകന്‍ യഷ് ധൂല്‍ പുറത്താവാതം 20 റണ്‍സുമെടുത്തു. ഹര്‍നൂര്‍ സിങ് ഡെക്കായി ക്രീസ് വിട്ടപ്പോള്‍ സിദ്ധാര്‍ഥ് യാദവ് (6), രാജ് ബാവ (0) എന്നിവരും നിരാശപ്പെടുത്തി. ധൂലും കൗശല്‍ താംബെയും (11*) ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടെല്‍ നാലു വിക്കറ്റുകളെടുത്തു.

5

റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആദ്യത്തെ ഓവര്‍ മെയ്ഡനായിരുന്നു. രണ്ടാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഹര്‍നൂര്‍ പുറത്താവുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നിരുന്നില്ല. തന്‍സിം ഹസന്‍ ഷെയ്ഖിന്റെ ബൗളിങില്‍ ഹര്‍നൂറിനെ മുഹമ്മദ് ഫഹീം പിടികൂടി. ബംഗ്ലാദേശിന്റെ ന്യൂ ബോള്‍ ബൗളര്‍മാര്‍ ഉജ്ജ്വലമായാണ ്ബൗള്‍ ചെയ്തത്. എങ്കിലും രണ്ടാം വിക്കറ്റില്‍ രഘുവംശിയും വൈവ് ക്യാപ്റ്റന്‍ റഷീദും പിടിച്ചുനിന്നു. 70 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. രഘുവംശി മടങ്ങിയ ശേഷം സ്‌കോറിലേക്ക് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. എന്നാല്‍ ധൂലും ഏഴാമനായെത്തിയ താംബെയും ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

തകര്‍പ്പന്‍ ബൗളിങിലൂടെ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ രവി കുമാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Sunday, January 30, 2022, 12:08 [IST]
Other articles published on Jan 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+