Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ് 2022: ഇവരെ കരുതിയിരിക്കുക! ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങള്‍

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനു ഈ മാസം വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കമാവുകയാണ്. നിലവിലെ റണ്ണറപ്പുകളും മുന്‍ ചാംപ്യന്മാരുമായ ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷകളോടെയാണ് ടൂര്‍ണമെന്റിനായി എത്തിയിരിക്കുന്നത്. യഷ് ധൂലാണ് ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ മാസം നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം അടുത്ത ദൗത്യത്തിനായി കരീബിയന്‍ മണ്ണില്‍ വിമാനമിറങ്ങിയത്.

ടൂര്‍ണമെന്റിനു മുന്നോടിയായുള്ള രണ്ടു സന്നാഹ മല്‍സരങ്ങളിലും ജയിച്ച ഇന്ത്യ എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരെയാണ് സന്നാഹത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ടത്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ഒരുപിടി ഇതിഹാസ താരങ്ങളെയാണ് അണ്ടര്‍ 19 ലോകകകപ്പ് ഇന്ത്യക്കു സമ്മാനിച്ചിട്ടുള്ളത്. യുവരാജ് സിങ്, മുഹമ്മദ് കൈഫ്, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, രവി ബിഷ്‌നോയ്, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം ഈ ടൂര്‍ണമെന്റിലൂടെ വരവറിയിച്ചവരാണ്. നടക്കാനിരിക്കുന്ന ലോകകപ്പിലും ഇതുപോലെ ശ്രദ്ധേയരായ ചില താരങ്ങള്‍ ഉയര്‍ന്നു വന്നേക്കും. ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 യഷ് ധൂല്‍

യഷ് ധൂല്‍

ഇന്ത്യന്‍ നായകന്‍ യഷ് ധൂല്‍ ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട മധ്യനിര ബാറ്ററാണ്. പ്രതിഭയുടെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നിലാണ്, ക്ലാസിക് ബാറ്റിങ് ശൈലിക്കു ഉടമയായ താരവുമാണ് യഷ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന് ഇതു ആദ്യത്തെ ഊഴമല്ല. ഡല്‍ഹിയുടെയും ഇന്ത്യയുടെയും അണ്ടര്‍ 19 ടീമുകളെ യഷ് നേരത്തേ നയിച്ചിട്ടുണ്ട്.
വിനൂ മങ്കാദ് ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു താരത്തിന്റേത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 75.50 ശരാശരിയില്‍ 302 റണ്‍സ് യഷ് നേടിയിരുന്നു. അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരത്തിനു ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനുള്ള കഴിവുമുണ്ട്.

 ഹര്‍നൂര്‍ സിങ്

ഹര്‍നൂര്‍ സിങ്

ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ ഹര്‍നൂര്‍ സിങ് മികച്ച ഫോമിലാണ് അണ്ടര്‍ 19 ലോകകപ്പിനെത്തിയിരിക്കുന്നത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ ഉജ്ജ്വല ഫോമിലായിരുന്നു താരം. ആദ്യ കളിയില്‍ യുഎഇയ്‌ക്കെതിരേ സെഞ്ച്വറിയടിച്ച ഹര്‍നൂര്‍ അഫ്ഗാനിസ്താനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയില്‍ ഫിഫ്റ്റിയും നേടിയിരുന്നു. ടീമിനു മികച്ച തുടക്കാന്‍ നല്‍കാന്‍ ശേഷിയുള്ള വിശ്വസിക്കാവുന്ന ബാറ്ററാണ് ഹര്‍നൂര്‍. ടി20 ലോകകപ്പിനു മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിലും താരം സെഞ്ച്വറിയുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

 ഷെയ്ഖ് റഷീദ്

ഷെയ്ഖ് റഷീദ്

ഓള്‍റൗണ്ടര്‍ ഷെയ്ഖ് റഷീദ് ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ്. ലെഗ് സ്പിന്നറും കൂടിയായ താരത്തിനു ബൗളിങിനിനൊപ്പം ബാറ്റിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന റഷീദ് കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ദവസം നടന്ന സന്നാഹത്തില്‍ 72 റണ്‍സോടെയും താരം തിളങ്ങിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് റഷീദ്.

 രാജ് അംഗാദ് ബവ

രാജ് അംഗാദ് ബവ

ലോകകപ്പില്‍ ഇന്ത്യക്കു വളരെയധികം പ്രതീക്ഷയുള്ള ഫാസ്റ്റ് ബൗളറാണ് രാജ് അംഗാദ് ബവ. മികച്ച വേഗതയും കണിശതയും കൊണ്ട് എതിര്‍ ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ താരത്തിനു സാധിക്കും. കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയായിരുന്നു രാജ്. നാലു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

 രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

മീഡിയം ഫാസ്റ്റ് ബൗളറായ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറാണ് ലോകകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു താരം. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ടീമിനു വേണ്ടി മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. പേസ് ബൗളിങിനെ തുണയ്ക്ക വിന്‍ഡീസിലെ പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാജ്‌വര്‍ധനു സാധിക്കും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ നാലു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. കൂടാതെ ടീമിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരവുമായിരുന്നു രാജ്‌വര്‍ധന്‍.

Story first published: Wednesday, January 12, 2022, 16:17 [IST]
Other articles published on Jan 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+