Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

U19 Womens World Cup: സൗത്താഫ്രിക്ക തരിപ്പണം, വീണ്ടും ലോകം കീഴടക്കി ഇന്ത്യന്‍ പെണ്‍പട!!

ക്വലാലംപൂര്‍: ഐസിയിയുടെ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് രണ്ടാം എഡിഷനിലും ഇന്ത്യ ചാംപ്യന്‍മാര്‍. 2023ലെ കന്നി എഡിഷനില്‍ കപ്പുയര്‍ത്തിയതിനു പിന്നാലെയാണ് മലേഷ്യയിലെ രണ്ടാം എഡിഷനിലും ഇന്ത്യന്‍ പെണ്‍പട വിജയക്കൊടി പാറിച്ചത്. തികച്ചും ഏകപക്ഷീയമായ കലാശപ്പോരില്‍ സൗത്താഫ്രിക്കയെ ഒമ്പതു വിക്കറ്റിനു നിഷ്പ്രഭരാക്കിയാണ് നിക്കി പ്രസാദ് നയിച്ച ഇന്ത്യയുടെ കിരീടധാരണം.

ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പാക്കിയിരുന്നു. കാരണം 20 ഓവറില്‍ വെറും 82 റണ്‍സിനാണ് സൗത്താഫ്രിക്ക കൂടാരംകയറിയത്. മറുപടിയില്‍ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലേക്കും കിരീടത്തിലേക്കും കുതിച്ചെത്തുകയും ചെയ്തു.

INDIAN TEAM

തകര്‍ന്നടിഞ്ഞ് സൗത്താഫ്രിക്ക

ഫൈനലില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ കെയ്‌ല റെയ്‌നകെയുടെ തീരുമാനം അമ്പെ പാളുകയായിരുന്നു. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ക്കു മറുപടിയില്ലായിരുന്നു. 23 റണ്‍സെടുത്ത മിക്കി വാന്‍ വൂസ്റ്റ് മാത്രമാണ് സൗത്താഫ്രിക്കന്‍ ബാറ്റിങ് ലൈനപ്പില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ബാക്കിയുള്ളവരെല്ലാം വന്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തു.

13ാം ഓവറില്‍ അഞ്ചു വിക്കറ്റിനു 44 റണ്‍സിലേക്കു കൂപ്പുകുത്തിയ സൗത്താഫ്രിക്കന്‍ ടീമിന് അവിടെ നിന്നുമൊരു തിരിച്ചുവരവ് പിന്നീട് അസാധ്യമായിരുന്നു. മൂന്നു വിക്കറ്റുകള്‍ പിഴുത ഓള്‍റൗണ്ടര്‍ ഗൊംഗഡി തൃഷയാണ് സൗത്താഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്നു പേരെ താരം മടക്കിയത്.

രണ്ടു വിക്കറ്റുകള്‍ വീതം നേടിയ പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍ തൃഷയ്ക്കു മികച്ച പിന്തുണയും നല്‍കി. ഷബ്‌നം ഷക്കീലിനു ഒരു വിക്കറ്റും ലഭിച്ചു. മലയാളി താരം വിജെ ജോഷിത രണ്ടോവറില്‍ 17 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

അനായാസം ജയിച്ചുകയറി ഇന്ത്യ

83 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം ഇന്ത്യക്കു ഒരിക്കലും വെല്ലുവിളിയായില്ല. ജി കമാലിനിയെ (8) ടീം സ്‌കോര്‍ 36ല്‍ നില്‍ക്കെ നഷ്ടമായെങ്കിലും പിന്നീട് വിക്കറ്റൊന്നും പോവാതെ ഇന്ത്യ വിജയത്തിലേക്കു മുന്നേറി. 44 റണ്‍സുമായി ഗൊംഗാഡി തൃഷയും 26 റണ്‍സുമായി സാനിക ചാല്‍ക്കെയും ചേര്‍ന്ന് വെറും 11.2 ഓവറില്‍ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

33 ബോളില്‍ എട്ടു ഫോറുള്‍പ്പെട്ടതാണ് തൃഷയുടെ ഇന്നിങ്‌സ്. നേരത്തേ മൂന്നു വിക്കറ്റുമായി ബൗളിങില്‍ മിന്നിച്ചതിനു പിന്നാലെയാണ് ബാറ്റിങിലും താരം കസറിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും തൃഷ സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും അവര്‍ തന്നെയാണ്.

ഏഴു മല്‍സരങ്ങളില്‍ നിന്നും 77.25 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 309 റണ്‍സാണ് തൃഷ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും തൃഷയാണ്. മറ്റൊരു താരവും അവരുടെ ഏഴയലത്തു പോലുമില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Sunday, February 2, 2025, 15:31 [IST]
Other articles published on Feb 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+