Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പിലേത് സാംപിള്‍ മാത്രം... ഇനി കാണാനിരിക്കുന്നതേയുള്ളൂ, ഐപിഎല്‍ കീഴടക്കാന്‍ ഇവര്‍

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐസിസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ കാഴ്ചവച്ചത്. ഫൈനലില്‍ ബംഗ്ലാദേശിനോടു പൊരുതിത്തോറ്റെങ്കിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫൈനലിലെ തോല്‍വി മാറ്റിനിര്‍ത്തിയാല്‍ സെമി ഫൈനല്‍ വരെ എതിരാളികളെ നിഷ്പ്രഭരാക്കുകയായിരുന്നു ഇന്ത്യന്‍ യുവനിര.

ഒരു പിടി താരോദയങ്ങളെ ഈ ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുകയും ചെയ്തിരുന്നു. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളാവാന്‍ ശേഷിയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലിലൂടെ ഇവരില്‍ ചില താരങ്ങളെ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാനാവും. ഇവര്‍ ആരൊക്കെ ആയിരിക്കുമെന്നു നോക്കാം.

യശസ്വി ജയ്‌സ്വാള്‍

യശസ്വി ജയ്‌സ്വാള്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയതിനു ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഓപ്പണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ യശസ്വി ജയ്‌സ്വാളിനോടാണ്. ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 400 റണ്‍സ് വാരിക്കൂട്ടി ജയ്‌സ്വാള്‍ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു.
ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് താരം കളിക്കുക. 2.4 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ ജയ്‌സ്വാളിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ താരത്തിനു വേണ്ടത്ര അവസരം ലഭിക്കുമോയെന്നത് കാത്തിരുന്നു കാണാം.

പ്രിയം ഗാര്‍ഗ്

പ്രിയം ഗാര്‍ഗ്

ബാറ്റ്‌സ്മാനെന്ന നിലയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ക്യാപ്റ്റന്‍സിയുടെ പേരില്‍ ഏറെ കൈയടി വാങ്ങിയ താരമാണ് ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നായകന്‍ പ്രിയം ഗാര്‍ഗ്. 12 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും 19 ലിസ്റ്റ് എ, 11 ടി20 എന്നിവയിലും കളിച്ചതിന്റെ അനുഭവസമ്പത്ത് ഗാര്‍ഗിനുണ്ട്.
ഐപിഎല്ലിന്റെ പുതിയ സീസിണില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഗാര്‍ഗ്. 1.9 കോടി രൂപയ്ക്കാണ് ഗാര്‍ഗ് ടീമിലെത്തിയത്. എന്നാല്‍ നിരവധി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒപ്പമുള്ളതിനാല്‍ ഗാര്‍ഗിന് പ്ലെയിങ് ഇലവനില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കില്ല.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ജയ്‌സ്വാളിനെക്കൂടാതെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു സെന്‍സേഷനമായിരുന്നു സ്പിന്നര്‍ രവി ബിഷ്‌നായ്. മാന്ത്രികനെന്നായിരുന്നു താരത്തെ മുന്‍ വിന്‍ഡീസ് ഇതിഹാസം ബിഷപ്പ് വിശേഷിപ്പിച്ചത്. ആറു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ കൊയ്ത ബിഷ്‌നോയ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയിരുന്നു.
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാമ് ബിഷ്‌നോയ് പന്തെറിയുക. രണ്ടു കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്പിന്നറെ പഞ്ചാബ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. നിലവില്‍ ആറു സ്പിന്നര്‍മാര്‍ പഞ്ചാബ് സംഘത്തിലുണ്ട്. അതു കൊണ്ടു തന്നെ ബിഷ്‌നോയ്ക്ക് വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിക്കാനിടയുള്ളൂ.

കാര്‍ത്തിക് ത്യാഗി

കാര്‍ത്തിക് ത്യാഗി

മിന്നല്‍ വേഗം കൊണ്ട് അണ്ടര്‍ 19 ലോകകപ്പില്‍ ശ്രദ്ധിക്കപ്പെട്ട ബൗളറാണ് കാര്‍ത്തിക് ത്യാഗി. ആറു മല്‍സരങ്ങളില്‍ നിന്നും താരം 11 വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു. വലംകൈയന്‍ ഫാസ്റ്റ് ബൗളറായ ത്യാഗി 2017ല്‍
ഉത്തര്‍ പ്രദേശ് ടീമിലെത്തിയിരുന്നു. പക്ഷെ പരിക്കു കാരണം താരത്തിനു കുറച്ചു കാലം പുറത്തിരിക്കേണ്ടി വന്നു. തുടര്‍ന്നു ജൂനിയര്‍ ക്രിക്കറ്റിലേക്കു മടങ്ങിയ ത്യാഗി മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തുകയായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ത്യാഗി. 1.3 കോടി രൂപയ്ക്കാണ് പേസര്‍ രാജസ്ഥാനൊപ്പം ചേര്‍ന്നത്.

ആകാഷ് സിങ്

ആകാഷ് സിങ്

ത്യാഗിയെക്കൂടാതെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മറ്റൊരു ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് ഇടംകൈയന്‍ പേസര്‍ ആകാഷ് സിങ്. ത്യാഗിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ് ടീമില്‍അംഗമാണ് ആകാഷ്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരത്തെ രാജസ്ഥാന്‍ ലേലത്തില്‍ വാങ്ങിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ആകാഷ് ആറു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റെടുത്തിരുന്നു.

Story first published: Thursday, February 13, 2020, 12:57 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+