Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു... കിരീടം കാക്കാന്‍ ഇന്ത്യ, ആദ്യ എതിരാളി ലങ്ക

ദുബായ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ജനുവരി 17 മുതല്‍ ഫെബ്രുവരി 10 വരെ ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണമെന്റ് അരങ്ങറുന്നത്. ആതിഥേയരായ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലാണ് 17ന് ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മല്‍സരം 19ന് അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേയാണ്. ബ്ലുംഫൊണ്ടെയാണ് മല്‍സരവേദി. നൈജീരിയയും ജപ്പാനും ആദ്യമായി ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ലോകകപ്പിനുണ്ട്. ലോകകപ്പിന്റെ ഫൈനല്‍ ഫെബ്രുവരി ഒമ്പതിനാണ്.

india

ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നൈജീരിയ എന്നിവരും സിയില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, സിംബാബ്‌വെ, സ്‌കോട്ട്‌ലാന്റ് എന്നിവരും ഡിയില്‍ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍, യുഎഉ, കാനഡ എന്നിവരും മാറ്റുരയ്ക്കും.

2018ല്‍ ന്യൂസിലാന്‍സില്‍ നടന്ന കഴിഞ്ഞ ടൂര്‍ണമെന്റില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് പൃഥ്വി ഷാ നയിച്ച ഇന്ത്യ കിരീടം ചൂടിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ കൊമ്പുകുത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം തവണ ചാംപ്യന്മാരായ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലാണ്. നാലു തവണയാണ് ഇന്ത്യ ജൂനിയര്‍ ലോകകപ്പില്‍ വിജയികളായത്. ഓസ്‌ട്രേലിയ മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. പാകിസ്താന്‍ രണ്ടു തവണ ജേതാക്കളായപ്പോള്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഓരോ തവണ വീതം കിരീടം നേടിയിട്ടുണ്ട്.

Story first published: Thursday, October 24, 2019, 16:14 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+