Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Under 19 World Cup: അയര്‍ലന്‍ഡിനെ നാണം കെടുത്തി ഇന്ത്യ, സൂപ്പര്‍ ലീഗ് റൗണ്ടില്‍ കടന്നു

1

ആന്റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ യുവ നിര മുന്നോട്ട് തന്നെ. നായകന്‍ യഷ് ധൂലടക്കം നാല് സൂപ്പര്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ച് പുറത്തുപോവേണ്ടി വന്നിട്ടും ഗംഭീര പ്രകടനം നടത്തിയ ഇന്ത്യ അയര്‍ലന്‍ഡിനെ 174 റണ്‍സിനാണ് തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന്റെ പോരാട്ടം 39 ഓവറില്‍ 133 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്കും യോഗ്യത നേടി.

യഷ് ധൂലിന്റെ അഭാവത്തില്‍ നിഷാന്ദ് സിന്ധുവാണ് ഇന്ത്യയെ നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഓപ്പണിങ്ങില്‍ അതി ഗംഭീര തുടക്കമാണ് അംഗ്രിഷ് രഖുവംശി (79), ഹര്‍ണൂര്‍ സിങ് (88) എന്നിവര്‍ ചേര്‍ന്ന് 164 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇന്ത്യക്ക് സമ്മാനിച്ചത്. അംഗ്രിഷ് 79 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും പറത്തി കുതിക്കവെ ഫോബ്‌സിന് മുന്നില്‍ വീണു. സ്‌കോര്‍ബോര്‍ഡില്‍ 195 റണ്‍സുള്ളപ്പോള്‍ ഹര്‍ണൂര്‍ സിങ്ങിനെയും നഷ്ടമായി. 101 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

1

മൂന്നാമനായി ക്രീസിലെത്തിയ രാജ് ബവ (42) ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ശ്രദ്ധയോടെ ബാറ്റുവീശയ താരം 64 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി. നായകന്‍ നിഷാന്ത് അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 34 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 36 റണ്‍സാണ് അദ്ദേഹം നേടിയത്. മധ്യനിരയില്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (39*) ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ താരം 17 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് കളം നിറഞ്ഞാടിയത്. കുശാല്‍ താംബെ (5) പെട്ടെന്ന് മടങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാന (1) പുറത്താവാതെ നിന്നു. അയര്‍ലന്‍ഡിനായി മുസ്മില്‍ ഷെര്‍സാദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാത്യു ഹംഫേയ്‌സും ജാമി ഫോബ്‌സും ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിനെ ഒരു ഘട്ടത്തിലും ആധിപത്യം കാട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. നാലാം ഓവറില്‍ ഓപ്പണര്‍ ലിയാം ദോഹര്‍ത്തിയെ (7) മടക്കി രവി കുമാറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 14 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ ജാക് ഡിക്‌സന്‍ (0) ആറ് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ പോയി. മറ്റൊരു ഓപ്പണറായ ഡേവിഡ് വിന്‍സെന്റ് (8) റണ്ണൗട്ടായും മടങ്ങി. 20 പന്ത് നേരിട്ട് ഒരു ബൗണ്ടറിയാണ് അദ്ദേഹത്തിന് നേടാനായത്.

2

വിക്കറ്റ് കീപ്പര്‍ ജോഷ്വാ കോസ് (28) അല്‍പ്പനേരം ക്രീസില്‍ പിടിച്ചുനിന്നെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. 46 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സും നേടിയാണ് അദ്ദേഹം പുറത്തായത്. ക്യാപ്റ്റന്‍ ടിം ടെക്ടര്‍ 25 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സുമായി പുറത്തായി. ഫിലിപ്പസ് ലേ റൗസ് (3) പെട്ടെന്ന് പുറത്തായപ്പോള്‍ സ്‌കോട്ട് മാഗ്‌ബെത്ത് (32) അയര്‍ലന്‍ഡ് ടോപ് സ്‌കോററായി. 40 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് അദ്ദേഹം നേടിയത്. നതാന്‍ മഗ്യുയിര്‍ (14), മാത്യു ഹംഫ്രേയ്‌സ് (16*), ജാമി ഫോബ്‌സ് (3), മുസാമില്‍ ഷെര്‍സാദ് (1) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ടോപ് ഓഡറിനെക്കാള്‍ മികച്ച പ്രകടനം വാലറ്റമാണ് നടത്തിയത്.

3

ഇന്ത്യക്കായി ഗാര്‍വ് സാങ്‌വാന്‍, അനീശ്വര്‍ ഗൗതം, കൗശല്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വിക്കി ഒസ്ത്വാല്‍, രവി കുമാര്‍, ഹംഗര്‍ഗേക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു. ടോപ് സ്‌കോററായ ഹര്‍ണൂര്‍ സിങ്ങാണ് കളിയിലെ താരമായത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. കോവിഡിനെ അതിജീവിച്ചാണ് ഇന്ത്യന്‍ യുവനിര അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതെന്ന് പറയാം. യഷ് ധൂല്‍, കെ എസ് റഷീദ്, സിദ്ധാര്‍ത്ഥ് യാദവ്, ആരാധ്യ യാദവ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മറ്റ് പലര്‍ക്കും രോഗ ലക്ഷണങ്ങളുമുള്ളതിനാല്‍ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക തുടരുകയാണ്.

Story first published: Thursday, January 20, 2022, 8:42 [IST]
Other articles published on Jan 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+