അണ്ടര്‍ 19 ഏഷ്യാ കപ്പ്: യുഎഇയെ തീര്‍ത്തു! ഇനി പാകിസ്താന്‍- വമ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ വിജയവുമായി തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ആതിഥേയരായ യുഎഇയെ യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ ടീം വാരിക്കളയുകയായിരുന്നു. ഗ്രൂപ്പ് എയില്‍ നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 154 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.
അടുത്ത വര്‍ഷം ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ഡ്രസ് റിഹേഴ്‌സല്‍ കൂടിയാണ് ഏഷ്യാ കപ്പ്. ദിവസങ്ങള്‍ക്കു മുമ്പ് ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള യുവ ബാറ്റര്‍ യഷ് ധൂല്‍ തന്നെയെയാണ് ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്.

യുഎഇയ്‌ക്കെതിരേ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിങിന് അയക്കപ്പെടുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 282 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. ഓപ്പണര്‍ ഹര്‍നൂര്‍ സിങിന്റെ (120) സെഞ്ച്വറിയും നായകന്‍ യഷ് ധൂലിന്റെ (63) ഫിഫ്റ്റിയുമാണ് ഇന്ത്യക്കു കരുത്തായത്. രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (48*), ഷെയ്ഖ് റഷീദ് (35) എന്നിവരും ബാറ്റിങില്‍ മികച്ച സംഭാവന നല്‍കി.
130 ബോൡ 11 ബൗണ്ടറികളോടെയാണ് ഹര്‍നൂര്‍ 120 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. ധൂല്‍ 68 ബോളില്‍ നാലു ബൗണ്ടറികളുമടിച്ചു. മൂന്നാം വിക്കറ്റില്‍ ഹര്‍നൂര്‍- ധൂല്‍ സഖ്യം ചേര്‍ന്നെടുത്ത 120 റണ്‍സാണ് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചത്. ടീം സ്‌കോര്‍ അഞ്ചില്‍ വച്ച് ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റില്‍ ഹര്‍നൂര്‍-റഷീദ് ജോടി 90 റണ്‍സ് നേടിയതോടെ ഇന്ത്യ കരകയറുകയായിരുന്നു.

283 റണ്‍സിന്റെ വിജയലക്ഷ്യം യുഎഇയ്ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 34.3 ഓവറില്‍ തന്നെ ആതിഥേയരുടെ റണ്‍ചേസ് അവസാനിച്ചു. വെറും 128 റണ്‍സിനു യുഎഇ ഓള്‍ഔട്ടാവുകയായിരുന്നു. അവരുടെ നിരയില്‍ ആരും തന്നെ അര്‍ധസെഞ്ച്വറി തികച്ചില്ല.
ഓപ്പണര്‍ കെയ് സ്മിത്തിന്റെ (45) ഇന്നിങ്‌സില്ലായിരുന്നെങ്കില്‍ യുഎഇയുടെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു. 70 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ലോവര്‍ ഓര്‍ഡറില്‍ സൂര്യ സതീഷ് 21 റണ്‍സും നേടി. മറ്റാരും 20 പോലും തികച്ചില്ല. ധ്രുവ് പരാഷര്‍ (19), ക്യാപ്റ്റന്‍ അലിഷാന്‍ ഷറഫു (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇന്ത്യക്കു വേണ്ടി ബൗളിങില്‍ മികച്ചുനിന്നത് രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറായിരുന്നു. താരത്തിനു മൂന്നു വിക്കറ്റുകള്‍ ലഭിച്ചു. ഗര്‍വ് സാങ്വാന്‍, വിക്കി ഒസ്ത്വാല്‍, കൗശല്‍ താംബെ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
അതേസമയം, ഇന്നു നടന്ന മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ പാകിസ്താന്‍ നാലു വിക്കറ്റിനു അഫ്ഗാനിസ്താനെയും ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക 274 റണ്‍സിനു കവൈത്തിനെയും തകര്‍ത്തുവിട്ടു.

ഇന്ത്യയുടെ അടുത്ത മല്‍സരം ചിരവൈരികളായ പാകിസ്താനെതിരേയാണ്. ശനിയാഴ്ടയാണ് ഇരുടീമുകളും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.
രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, യുഎഇ എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, കുവൈത്ത് എന്നിവരുമുണ്ട്. ഗ്രൂപ്പില്‍ ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ വീതം സെമി ഫൈനലിലേക്കു യോഗ്യത നേടും. ഈ മാസം 30നാണ് സെമി പോരാട്ടങ്ങള്‍. ഫൈനല്‍ 31ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications