Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് നടക്കില്ല? റദ്ദാക്കിയേക്കും... സൂചന നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: കൊറോണ വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മനിയാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. സപ്തംബറില്‍ യുഎഇയിലാണ് ഏഷ്യാ കപ്പ് അരങ്ങേറുന്നത്. നേരത്തേ പാകിസ്താനെയായിരുന്നു ടൂര്‍ണമെന്റിന്റെ വേദിയായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പാകിസ്താനിലാണ് ഏഷ്യാ കപ്പെങ്കില്‍ തങ്ങള്‍ കളിക്കില്ലെന്നും വേദി മാറ്റണമെന്നുമുള്ള നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് യുഎഇയ്ക്കു വേദിയായി നറുക്കുവീണത്. ടി20 ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ്.

pcb

ഏഷ്യാ കപ്പ് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ല. ലോകം മുഴുവന്‍ ഇപ്പോള്‍ അനിശ്ചിതാവസ്ഥയിലാണ്. സപ്തംബറില്‍ എങ്ങനെയായിരിക്കും കാര്യങ്ങളെന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മനി വ്യക്തമാക്കി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖാനിക്കരുത്. പല കാര്യങ്ങളും ആശ്രയിച്ചാണ് ഏഷ്യാ കപ്പിന്റെ ഭാവി. അഭ്യൂഹങ്ങള്‍ ഒന്നിനും സഹായിക്കില്ല. ചിലപ്പോള്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ അല്‍പ്പം മെച്ചപ്പെട്ടേക്കുമെന്നും മനി പറഞ്ഞു.

പിസിബിയാണ് ഇത്തവണ ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേദി യുഎഇയിലേക്കു മാറ്റുകയായിരുന്നു. നിലവില്‍ യുഎഇയില്‍ രണ്ടാഴചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഇതു ഇനിയും നീട്ടിയേക്കുമെന്നാണ് സൂചനകള്‍.

കൊവിഡ്-19 നിയന്ത്രണ വിധേയമായ ശേഷം മാത്രമേ ഏഷ്യാ കപ്പില്‍ കളിക്കുന്ന കാര്യം വിവിധ ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളും തീരുമാനിക്കുകയുള്ളൂ. എന്നാല്‍ ഐപിഎല്ലിനെക്കുറിച്ചാണ് ബിസിസിഐ ഇപ്പോള്‍ ചിന്തിക്കുന്നത്. സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണെങ്കില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള സാധ്യതകളാണ് ബിസിസിഐ പരിശോധിക്കുന്നത്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇത് ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കുകയായിരുന്നു. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഇനിയും നീട്ടുമെന്നാണ് സൂചനകള്‍. അതുകൊണ്ടു തന്നെ ഏപ്രിലില്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ സാധ്യതയില്ല. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ ബിസിസിഐ പരിഗണിക്കുന്നുണ്ട്.

Story first published: Friday, April 10, 2020, 11:28 [IST]
Other articles published on Apr 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+