ക്രിക്കറ്റ് ലോകം ഞെട്ടിയ ആ സിക്‌സര്‍.. അത്ഭുതഷോട്ട് എങ്ങനെ കളിച്ചു എന്ന് കോലി പറയുന്നു, വീഡിയോ കാണാം
ക്രിസ് ഗെയ്‌ലിനെപ്പോലെയോ എം എസ് ധോണിയെപ്പോലെയോ ഒരു സിക്‌സ് മെഷീന്‍ ഒന്നുമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഫോറുകളാണ് കോലിക്ക് ഇഷ്ടം. അതാകട്ടെ ഇഷ്ടംപോലെ അടിച്ചുകൂട്ടുകയും ചെയ്യും. ചറപറാ സിക്‌സ് അടിക്കുന്ന ആളല്ല താനെന്ന് കോലി തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും കോലി കഴിഞ്ഞ ദിവസം അടിച്ച ഒരു സിക്‌സ് കമന്റേറ്റര്‍മാരെയും കാഴ്ചക്കാരെയും ഒരുപോലെ ഞെട്ടിച്ചു.
Read Also: സച്ചിനെക്കാള്‍ ബെറ്ററാണോ കോലി.. എങ്കില്‍ കോലിയെക്കാള്‍ ഫാര്‍ ബെറ്ററാണ് ഹാഷിം അംല.. ഇതാ കണക്കുകള്‍!
മുപ്പത്തിനാലാം ഓവറിലെ രണ്ടാം പന്താണ് കോലി നിന്ന നില്‍പില്‍ സിക്‌സ് പറത്തിയത്. ക്രിസ് വോക്‌സായിരുന്നു ബൗളര്‍. ഗുഡ് ലെംഗ്തിന് കുറച്ച് പിന്നില്‍ കുത്തിയുയര്‍ന്ന പന്ത് കോലി മിഡ് വിക്കറ്റിനും ലോംഗ് ഓണിനും ഇടയിലൂടെയാണ് ബൗണ്ടറിക്ക് വെളിയിലെത്തിച്ചത്. ഷോട്ട് എന്ന് പോലും പറയാന്‍ പറ്റില്ല. നിന്ന നില്‍പില്‍ ബാറ്റ് കൊണ്ട് പന്തിന് ചെറിയൊരു തള്ള്. ഏകദേശം 116 കിലോമീറ്റര്‍ ബാറ്റ് സ്പീഡില്‍.

എങ്ങനെ സാധിച്ചു
കമന്ററി ബോക്‌സിലിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ക്കും കൂട്ടര്‍ക്കും വിശ്വസിക്കാന്‍ പോലും പറ്റിയില്ല. ഇങ്ങനെ ഒരു സിക്‌സ് ഇത് വരെ കണ്ടിട്ടില്ല എന്നാണ് കമന്ററി പറഞ്ഞ നാസര്‍ ഹുസൈനും മറ്റും പ്രതികരിച്ചത്. വിശ്വാസം വരാതെ തലയാട്ടിയവരുടെ കൂട്ടത്തില്‍ ക്രിസ് വോക്‌സും ഉണ്ടായിരുന്നു. കോലി മാത്രം ഒരു കൂസലും ഇല്ലാതെ നിന്നു.

കോലിക്കും അറിയില്ല
എങ്ങനെയാണ് താന്‍ ആ ഷോട്ട് കളിച്ചതെന്ന് കോലിക്കും അറിയില്ല. എന്നാല്‍ തനിക്ക് പല പ്രാവശ്യം ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. എനിക്ക് തന്നെ അത്ഭുതം തോന്നും. ഞാനൊന്നും പ്രത്യേകിച്ച് ചെയ്തില്ല എന്നതാണ് സത്യം. - കളിക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ കോലി പറഞ്ഞു.

മൊമന്റം ആണ് പ്രധാനം
നിങ്ങളുടെ മൊമന്റം ശരിയാണെങ്കില്‍ ഇത്തരം ഷോട്ടുകള്‍ സാധാരണ പോലെ സംഭവിക്കും. എങ്ങനെ ആ ഷോട്ട് കളിച്ചു എന്ന് പറയാന്‍ പറ്റില്ല. അതുപോലെ തന്നെ സമ്മര്‍ദ്ദ ഘട്ടങ്ങളിലും ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ പറ്റില്ല. ഫ്രീയായി, ആത്മവിശ്വാസത്തോടെ കളിക്കുമ്പോള്‍ മാത്രമേ ഇങ്ങനെയുള്ള ഷോട്ടുകള്‍ കിട്ടൂ - കോലി സമ്മതിച്ചു.

സംഭവം സൂപ്പര്‍ഹിറ്റായി
നാസര്‍ ഹുസൈന്‍ പറഞ്ഞത് പോലെ തന്നെ ശരിക്കും ഒരു അണ്‍ബിലീവബ്ള്‍ ഷോട്ടായിരുന്നു ഇത്. ബി സി സി ഐ ഷെയര്‍ ചെയ്ത ഈ സിക്‌സിന്റെ വീഡിയോ ഏതാണ് അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇപ്പോഴും ആയിരങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications