Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഴയ കോലിയല്ല ഇപ്പോഴത്തേത്... സച്ചിന്‍, ധോണി ഇവരെയും കണ്ട് പഠിക്കൂ, ഉമറിന് ഉപദേശം

കറാച്ചി: വാതുവയ്പ്പുക്കാര്‍ സമീപിച്ച കാര്യം മറച്ചു വച്ചതിനെ തുടര്‍ന്നു മൂന്നു വര്‍ഷത്തെ വിലക്ക് ലഭിച്ച പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലിനെ ഉപദേശിച്ച് മറ്റൊരു മുന്‍ താരവും സഹോദരനുമായ കമ്രാന്‍ അക്മല്‍. കഴിഞ്ഞ ദിവസമാണ് ഉമറിനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എല്ലാ വിധ ക്രിക്കറ്റില്‍ നിന്നും മൂന്നു വര്‍ഷത്തേക്കു വിലക്കിയത്. ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച് വാതുവയ്പുകാര്‍ തന്നെ സമീപിച്ചപ്പോള്‍ ഇക്കാര്യം ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ അറിയിക്കാതെ മറച്ചു വച്ചുവെന്നതായിരുന്നു താരത്തിനെതിരായ കുറ്റം.

1

വിവാദങ്ങളില്‍ നിന്നും കഴിയുന്നത്ര അകലം പാലിക്കാനും ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇതിഹാസ നായകന്‍ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ കണ്ടു പഠിക്കാനും ഉമറിനോട് കമ്രാന്‍ ആവശ്യപ്പെടുന്നു. ഒരു ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ വിക്കറ്റ് കീപ്പര്‍.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുള്ളവരെ കണ്ടു പഠിക്കാന്‍ ഉമര്‍ ശ്രമിക്കണം. അവന് ഇപ്പോഴും പ്രായം കുറവാണ്. ജീവിതത്തില്‍ പല തരത്തിലുള്ള തടസ്സങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. വിരാട് കോലിയെ നോക്കൂ. ഐപിഎല്ലില്‍ തുടക്കകാലത്ത് കളിച്ചിരുന്നപ്പോള്‍ ഇങ്ങനെയായിരുന്നില്ല അദ്ദേഹം. എന്നാല്‍ വിരാട് തന്റെ ചിന്താഗതിയും സമീപനവും മാറ്റി. ഇപ്പോള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായി അദ്ദേഹം മാറിയത് നോക്കൂയെന്നും കമ്രാന്‍ നിര്‍ദേശിച്ചു.

2

വിവാദങ്ങളില്‍ നിന്ന് കരിയറിലുടനീളം വിട്ടുനിന്നിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവരെയും കണ്ടു പഠിക്കണം. നമ്മുടെ സ്വന്തം ബാബര്‍ ആസം ഇപ്പോള്‍ ലോകത്തില്‍ മൂന്നാം നമ്പറിലുണ്ട്. പിന്നെ ധോണിയെപ്പോലുള്ള മികച്ച ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. അദ്ദേഹം എത്ര മികച്ച രീതിയിലാണ് ടീമിനെ നയിച്ചതെന്നു നോക്കൂ. പിന്നെ സച്ചിന്‍ പാജി, എല്ലാ കാലത്തും വിവാദങ്ങളില്‍ നിന്നും മാറി നിന്നയാള്‍. നമുക്ക് മുന്നിലുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇവരെല്ലാമെന്നും കമ്രാന്‍ വിശദമാക്കി.

നമ്മള്‍ അവരെപ്പോലുള്ളവരെ നിരീക്ഷിക്കുകയും കണ്ടു പഠിക്കുകയും വേണം. അവരുടെ ശ്രദ്ധ മുഴുവന്‍ സ്‌പോര്‍ട്‌സിലായിരുന്നു. കളിക്കളത്തിന് പുറത്ത് ആരാധകരോട് മികച്ച രീതിയില്‍ പെരുമാറിയവരുമാണ് അവര്‍. സ്‌പോര്‍ട്‌സിന്റെ ഏറ്റവും മികച്ച അംബാസഡര്‍മാര്‍ കൂടിയാണ് അവരെല്ലാമെന്നും കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 29, 2020, 15:54 [IST]
Other articles published on Apr 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+