Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡാന്‍സ് പാര്‍ട്ടിക്ക് പോയ ഉമര്‍ അക്മല്‍ പാക് ടീമില്‍ നിന്നും പുറത്ത്

ദുബായ്: ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലിന് കാരണം കാണിക്കല്‍ നോട്ടീസ്. ഹൈദരാബാദിലെ ഒരു നൈറ്റ് ക്ലബ്ബില്‍ ഉമര്‍ അക്മല്‍ ഡാന്‍സ് പാര്‍ട്ടിക്ക് പങ്കെടുത്തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് താരത്തിന് പാക് ക്രിക്കറ്റ് ബോര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇതിനൊപ്പം ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് സീരിസില്‍ നിന്നും ഉമര്‍ അക്മലിനെ ഒഴിവാക്കുകയും ചെയ്തു. നവംബര്‍ 26, 27, 30 തീയതികളിലായി നടക്കുന്ന സീരീസില്‍ അക്മലിനെ ഏറെക്കുറെ ഉള്‍പ്പെടുത്തിയിരുന്നതാണെന്നും എന്നാല്‍ ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കുകയാണെന്നും പിസിബി വ്യക്തമാക്കി.

umar-akmal

പിസിബിയുടെ പരിശോധനയില്‍ താരം തെറ്റു ചെയ്തതായി ബോധ്യപ്പെട്ടു. പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ മുഖം വികൃതമാക്കുന്നതാണ് ഉമര്‍ അക്മലിന്റെ പ്രവര്‍ത്തിയെന്നും പിസിബി ചീഫ് സെലക്ടര്‍ ഹാറൂണ്‍ റഷീദ് പറഞ്ഞു. 39കാരനായ റഫ്തുള്ള മൊഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

ഇതാദ്യമായി ടീമില്‍ ഇടം നേടുന്ന റഹ്മതുള്ള പാക്കിസ്ഥാനുവേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ച ഷൊയബ് മാലിക്കും ടി20 സ്‌ക്വാഡില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-0 എന്ന നിലയില്‍ പാക്കിസ്ഥാന്‍ നേടിയിരുന്നു.

Story first published: Friday, November 13, 2015, 9:05 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+