Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലഹരിയില്‍ യുഎഇ- കെകെആര്‍, രാജസ്ഥാന്‍, പഞ്ചാബ് ടീമുകളെത്തി

ദുബായ്/ അബുദാബി: ഐപിഎല്‍ ലഹരിയിലേക്കു നീങ്ങുകയാണ് യുഎഇ. സപ്തംബര്‍ 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ 13ാം സീസണിനു മുന്നോടിയായി മൂന്നു ഫ്രാഞ്ചൈസികള്‍ യുഎഉയില്‍ വിമാനമിറങ്ങി. മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ വ്യാഴാഴ്ച ഇവിടെയെത്തിയിരിക്കുന്നത്.

രാജസ്ഥാനും പഞ്ചാബും ദുബായിലാണ് വിമാനമിറങ്ങിയത്. എന്നാല്‍ രണ്ടു തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത തങ്ങളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന അബുദാബിയിലെത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് തന്നെ താരങ്ങള്‍ പല തവണ കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. ഇനി യുഎഇയില്‍ താരങ്ങള്‍ക്കു ആറു ദിവസം ഐസൊലേഷനില്‍ കഴിയണം.

1

1, 3, 6 ദിവസങ്ങളില്‍ ഇവരില്‍ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇവയെല്ലാം നെഗറ്റിവായാല്‍ താരങ്ങള്‍ക്കു ടൂര്‍ണമെന്റിലെ ബയോ ബബ്‌ളിലേക്കു പ്രവേശിക്കുകയും പരിശീലനം ആരംഭിക്കുകയും ചെയ്യാം. ടൂര്‍ണമെന്റ് ആരംഭിച്ചാല്‍ ഓരോ അഞ്ചു ദിവസം കൂടുമ്പോള്‍ മുഴുവന്‍ പേര്‍ക്കും കൊവിഡ് ടെസ്റ്റുണ്ടാവും.

നിലവിലെ ചാംപ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്നു യുഎഇയില്‍ പറന്നിറങ്ങും. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകള്‍ ഈയാഴ്ച അവസാനത്തോടെ മാത്രമേ ഇവിടെയെത്തുകയുള്ളൂ.

2

അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വൈകീട്ടുള്ള മല്‍സരങ്ങള്‍# 3.30നും രാത്രിയിലേത് 7.30നും ആയിരിക്കും ആരംഭിക്കുന്നത്.

ഇതു രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിനു ആതതിഥേയത്വം വഹിക്കുന്നത്. നേരത്തേ 2014ല്‍ ടൂര്‍ണമെന്റിലെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലായിരുന്നു ടൂര്‍ണമെന്റിലെ പകുതി മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റിയത്.

Story first published: Friday, August 21, 2020, 9:15 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+