Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഇന്ത്യയില്‍ അല്ല, യുഎഇ വേദിയാവും? സൂചനകള്‍ പുറത്ത്

മുംബൈ: ഐപിഎല്ലിന്റെ 13ം സീസണിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ പുറത്തുവരുന്നു. ടൂര്‍ണമെന്റിന്റെ പുതിയ സീസണിന് ഇന്ത്യ വേദിയാവില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യുഎഇയില്‍ ആയിരിക്കും ഐപിഎല്‍ നടക്കുകയെന്ന സൂചനകളാണ് ലഭിക്കുന്നത്. സപ്തംബറിലായിരിക്കും ഐപിഎല്‍ ആരംഭിക്കുകയെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയായിരുന്നു ഐപിഎല്‍ നടക്കാനിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

1

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ഐപിഎല്ലിനായിരിക്കും പ്രഥമ പരിഗണനയെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ തന്നെ ഒന്നോ, രണ്ടോ വേദികളിലായി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്താനായിരുന്നു നേരത്തേ ബിസിസിഐ ആലോചിച്ചിരുന്നത്. എന്നാല്‍ രാജ്യത്തു കൊവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കെ ഐപിഎല്ലിന്റെ സാധ്യതയും മങ്ങുകയാണ്. ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയാണെങ്കില്‍ 4000 കോടിയോളം രൂപയുടെ നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടേണ്ടി വരിക.

അതേസമയം, കൊവിഡ് അത്ര രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത രാജ്യങ്ങളിലൊന്നാണ് യുഎഇ. മാത്രമല്ല ഐപിഎല്ലിനു വേദിയാവാന്‍ അവര്‍ നേരത്തേ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. മുമ്പ് ടൂര്‍ണമെന്റിനു വേദിയായ പരിചയവും യുഎഇയ്ക്കു മുതല്‍ക്കൂട്ടാണ്. ആറാഴ്ച നീളുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഈ ക്യാംപിനു പിന്നാലെ ഐപിഎല്ലും ആരംഭിക്കുന്ന രീതിയില്‍ ആയിരിക്കും ബിസിസിഐയുടെ പ്ലാനിങ്. സപ്തംബറില്‍ തുടങ്ങി നവംബറില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും ടൂര്‍ണമെന്റ്.

2

യുഎഇയില്‍ ഐപിഎല്‍ നടക്കുകയാണെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെയായിരിക്കും മല്‍സരങ്ങള്‍. ഇങ്ങനെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചാലും അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കില്ലെന്നാണ് ചില ഫ്രാഞ്ചൈസി ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം കൂടുതല്‍ വരുമാനവും ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെയാണ് ലഭിക്കുന്നതും ഇവര്‍ പറയുന്നു. യുഎഇയില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നീവിടങ്ങളിലാണ് സറ്റേഡിയങ്ങളുള്ളത്. ഇവ തമ്മില്‍ അധികം അകലമില്ലെന്നതും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ബ്രോഡ് കാസ്റ്റര്‍മാര്‍ക്കുമെല്ലാം താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നതും യുഎഇയ്ക്കു കൂടുതല്‍ സാധ്യത നല്‍കുന്നു.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല. ടൂര്‍ണമെന്റ് മാറ്റി വയ്ക്കുമെന്ന് തന്നെയാണ് അഭ്യൂഹങ്ങളെങ്കിലും ഐസിസി ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലിന്റെ മല്‍സരക്രമവും വേദിയും പ്രഖ്യാപിക്കുന്നതിനു വേണ്ടി ബിസിസിഐ കാത്തിരിക്കുന്നതും ഐസിസിയുടെ തീരുമാനത്തിനു വേണ്ടിയാണ്.

Story first published: Thursday, July 16, 2020, 14:29 [IST]
Other articles published on Jul 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+