Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങള്‍; സമ്പൂര്‍ണ വിവരം ഇതാ

അബുദാബി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍)തീയ്യതി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ കോവിഡ് പശ്ചാത്തലം വിലയിരുത്തി ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക സുരക്ഷിതമല്ലാത്തതിനാല്‍ യുഎഇയിലാവും ഇത്തവണ ഐപിഎല്‍ നടക്കുക. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 8നാവും ഐപിഎല്‍ അവസാനിക്കുക.വിദേശ താരങ്ങളുടെ യാത്രാ സൗകര്യം ഉള്‍പ്പെടെ പരിഗണിച്ചാണ് യുഎയെ വേദിയായി തിരഞ്ഞെടുത്തത്. 2014ലെ ഐപിഎല്ലും വിജയകരമായി യുഎഇയില്‍ നടത്താന്‍ സാധിച്ചിരുന്നു.

ബിസിസിഐ

ശ്രീലങ്കയും ന്യൂസീലന്‍ഡും ഐപിഎല്ലിന് വേദിയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബിസിസിഐ യുഎഇക്കൊപ്പം നില്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റ് നടത്താന്‍ യുഎഇയും പച്ചക്കൊടി കാട്ടിയതോടെയാണ് തടസങ്ങളെല്ലാം നീങ്ങി ടൂര്‍ണമെന്റിന് വഴിതുറന്നത്. പ്രതിസന്ധികള്‍ക്കിടയിലും കാണികളെ ഉള്‍പ്പെടുത്തി ഐപിഎല്‍ നടത്താനാണ് യുഎഇ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും ആലോചിക്കുന്നത്. ഇത്തവണ ഐപിഎല്ലിന് വേദിയാകുന്ന യുഎഇയിലെ മൂന്ന് മൈതാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയം

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയം

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് ഐപിഎല്ലിന്റെ ഒരു വേദി.25,000 കാണികളെയാണ് ഉള്‍ക്കൊള്ളുന്നത്. ദുബായില്‍ സ്ഥിതി ചെയ്യുന്ന ഈ സ്‌റ്റേഡിയത്തില്‍ 2009ലാണ് ആദ്യ മത്സരം നടന്നത്. ടെസ്റ്റ് മൈതാനമായ ഇവിടെ പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം നടന്നത്. അവസാനമായി 2018 നവംബറില്‍ പാകിസ്താനും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരമാണ് ഈ മൈതാനത്ത് നടന്നത്.

പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും തമ്മിലും പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഡേ-നൈറ്റ് ടെസ്റ്റിനും ഈ മൈതാനം വേദിയായിട്ടുണ്ട്. 2009ല്‍ പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലാണ് ഇവിടെ ആദ്യമായി ഏകദിനം കളിച്ചത്.ഇതേ വര്‍ഷം ഇരു ടീമും തമ്മില്‍ ടി20യും കളിച്ചു. 2019 നവംബറില്‍ നെര്‍ലന്‍ഡും പപ്പുവന്യൂഗുനിയയും തമ്മിലാണ് അവസാന ടി20 മത്സരം നടന്നത്. 2014ല്‍ ഐപിഎല്ലിനും ഇവിടം വേദിയായിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന ചടങ്ങുകളും ഇവിടെയാണ് നടന്നത്.

അന്ന് ശ്രീനാഥ് സഹായിച്ചു, പത്താമത്തെ വിക്കറ്റ് വീണ കഥ വെളിപ്പെടുത്തി കുംബ്ലൈ

ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയം

ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയം

2004ല്‍ പണി കഴിപ്പിച്ച ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയമാണ് ഐപിഎല്ലിന്റെ മറ്റൊരു വേദി.20,000പേരെയാണ് ഇവിടെ ഉള്‍ക്കൊള്ളുന്നത്. ടെസ്റ്റ് മൈതാനമാണിത്. 2010ല്‍ പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇവിടെ ആദ്യ ടെസ്റ്റ് നടന്നത്. 2018ല്‍ പാകിസ്താനും ന്യൂസീലന്‍ഡും തമ്മിലാണ് അവസാന ടെസ്റ്റ്. 2006ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏകദിനമാണ് ഈ മൈതാനത്തെ ആദ്യ മത്സരം. 2014ലെ ഐപിഎല്ലിനും ഈ മൈതാനം വേദിയായിട്ടുണ്ട്. 2019 ഒക്ടോബറില്‍ യുഎഇയും കാനഡയും തമ്മിലാണ് അവസാനമായി ഇവിടെ ടി20 കളിച്ചത്.

ഐപിഎല്‍ സപ്തംബര്‍ 19 മുതല്‍, ഫൈനല്‍ നവംബര്‍ എട്ടിന്- ബ്രിജേഷ് പട്ടേല്‍

ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയം

ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയം

നിരവധി ചരിത്ര മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു മൈതാനമാണ് ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയം. 1982ലാണ് സ്‌റ്റേഡിയം പണി കഴിപ്പിച്ചത്. 17,000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം 2014ലെ ഐപിഎല്ലിനും വേദിയായിട്ടുണ്ട്. 1984ല്‍ പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരമാണ് ഈ മൈതാനത്തെ ആദ്യ മക്‌സരം. 2002ല്‍ പാകിസ്താന്‍ ശ്രീലങ്കയുമായി ഇവിടെ ആദ്യ ടെസ്റ്റ് മത്സരവും കളിച്ചു. 2018 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാനും സിംബാബ്‌വെയുമാണ് ഇവിടെ അവസാനമായി ടി20 കളിച്ചത്.

Story first published: Friday, July 24, 2020, 17:07 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+