For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് ശ്രീനാഥ് സഹായിച്ചു, പത്താമത്തെ വിക്കറ്റ് വീണ കഥ വെളിപ്പെടുത്തി കുംബ്ലൈ

കാര്‍ഗില്‍ യുദ്ധത്തിന് മുന്‍പ് നടന്ന ഇന്ത്യാ – പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര ആരാധകരുടെ മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. 1999 ജനുവരിയില്‍ പാകിസ്താന്‍ ടീം ഇന്ത്യയിലെത്തി, രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കാന്‍. ഇരു രാജ്യങ്ങളും തമ്മിലെ സംഘര്‍ഷ സാഹചര്യം മൈതാനത്തും വെളിവായിരുന്നു. പക്ഷെ പരമ്പര സമനിലയില്‍ പര്യവസാനിച്ചു. എന്നാല്‍ ഇതേ പരമ്പരയില്‍ ജയത്തോളം പോന്നൊരു ഐതിഹാസിക നേട്ടം ഇന്ത്യയ്ക്ക് ഓര്‍ത്തെടുക്കാനുണ്ട്. എന്തെന്നല്ലേ? അനില്‍ കുംബ്ലൈയുടെ പത്തു വിക്കറ്റ് നേട്ടംത്തന്നെ.

ടെസ്റ്റ് ചരിത്രം

ദില്ലിയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് കുംബ്ലൈ ഒറ്റയ്ക്ക് പാകിസ്താനെ പിഴുതെറിഞ്ഞത്. ആ ഇന്നിങ്‌സില്‍ പത്തു വിക്കറ്റും കുംബ്ലൈ സ്വന്തമാക്കി. ഇതോടെ 212 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി പാകിസ്താനും വഴങ്ങി. 1999 -ലെ ടെസ്റ്റില്‍ പാകിസ്താനെ ഒറ്റയ്ക്ക് മുട്ടുകുത്തിച്ച കുംബ്ലൈയുടെ വീരേതിഹാസം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളില്‍ ഒന്നാണ്; ഇതില്‍ തര്‍ക്കമില്ല.

ടെസ്റ്റ് പരമ്പര

ഇപ്പോള്‍ ഒരിക്കല്‍ക്കൂടി പഴയ ചരിത്രനിമിഷം പൊടിത്തട്ടിയെടുക്കുകയാണ് അനില്‍ കുംബ്ലൈ. അന്നത്തെ പത്തു വിക്കറ്റ് നേട്ടത്തില്‍ ജവഗല്‍ ശ്രീനാഥിനുള്ള പങ്കും കുംബ്ലൈ തുറന്നുപറയുന്നുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 12 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകരായ പാകിസ്താന്‍ പിടിച്ചെടുത്തത്. അന്ന് ടീമിനെ ജയത്തിലേക്ക് അടുപ്പിക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല. വ്യക്തിഗത സ്‌കോര്‍ 136 റണ്‍സില്‍ നില്‍ക്കെ സച്ചിന് വിക്കറ്റു നഷ്ടമായി. ഇതോടെ 12 റണ്‍സകലെ ഇന്ത്യയ്ക്കും കാലിടറി.

കറക്കി വീഴ്ത്തി

ആദ്യ ടെസ്റ്റ് തോറ്റ പശ്ചാത്തലത്തില്‍ അതിസമ്മര്‍ദ്ദം പേറിയാണ് ഇന്ത്യന്‍ സംഘം ദില്ലിയില്‍ കളിക്കാനിറങ്ങിയത്. ഇന്ത്യയുടെ തോല്‍വിയില്‍ ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ അനില്‍ കുംബ്ലൈ ടീം ഇന്ത്യയുടെ മുഖം രക്ഷിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സ് വിജയലക്ഷ്യം തേടിയറിങ്ങിയ പാകിസ്താനെ ഒന്നടങ്കം കുംബ്ലൈ കറക്കിവീഴ്ത്തി.

ജവഗല്‍ ശ്രീനാഥ് സഹായിച്ചു

ജവഗല്‍ ശ്രീനാഥ് സഹായിച്ചു

പാകിസ്താന്റെ പത്താമത്തെ വിക്കറ്റ് വീഴുന്നതിന് മുന്‍പ് ഒരോവര്‍ ജവഗല്‍ ശ്രീനാഥായിരുന്നു എറിഞ്ഞത്. ഈ സമയം സമ്മര്‍ദ്ദത്തിലായിരുന്നു ശ്രീനാഥ്. കാരണം ഒരു വിക്കറ്റകലെ കുംബ്ലൈയെ ചരിത്ര റെക്കോര്‍ഡ് കാത്തിരിക്കുന്നു. കരിയറിലെ ഏറ്റവും വിഷമകരമായ ഓവറാണ് ശ്രീനാഥ് അന്ന് പൂര്‍ത്തിയാക്കിയത്, കുംബ്ലൈ അറിയിച്ചു. ഓവറില്‍ വിക്കറ്റു വീഴ്ത്താതെ മത്സരം കൊണ്ടുപോകാന്‍ ശ്രീനാഥിനായി. തൊട്ടടുത്ത ഓവറില്‍ പന്തെടുത്ത കുംബ്ലൈ വസീം അക്രമിനെ പറഞ്ഞയച്ച് ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു.

വിഷമസ്ഥിതി

'ടീ ബ്രേക്കിന് ശേഷമാണ് ഏഴ്, എട്ട്, ഒന്‍പത് നമ്പര്‍ ബാറ്റ്‌സ്മാന്മാരെ ഞാന്‍ പുറത്താക്കിയത്. അടുത്ത ഓവര്‍ എറിയാന്‍ ശ്രീനാഥ് എത്തി. അദ്ദേഹത്തെ സംബന്ധിച്ച് ഏറെ വിഷമകരമായ സ്ഥിതിയായിരുന്നു ഇത്', കുംബ്ലൈ പറഞ്ഞു.
'ബൗളിങ് പാഠങ്ങളെല്ലാം മറന്നാണ് ശ്രീനാഥ് അന്ന് പന്തെറിഞ്ഞത്. സ്റ്റംപിന് പുറത്തേക്കായി അദ്ദേഹത്തിന്റെ പന്തുകളെല്ലാം പാഞ്ഞു. എന്റെ നേട്ടത്തിനായി ശ്രീനാഥ് അന്ന് മനഃപൂര്‍വം കളി വിട്ടുനല്‍കി', കുംബ്ലൈ ഓര്‍ത്തെടുത്തു.

റെക്കോർഡ്

എന്തായാലും ഇന്ത്യ കാത്ത ചരിത്രനിമിഷത്തിലേക്ക് അനില്‍ കുംബ്ലൈ വൈകാതെ ചവിട്ടിക്കയറി. കേവലം 26.3 ഓവറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ കുംബ്ലൈയ്ക്ക് പത്തു വിക്കറ്റും സ്വന്തമാക്കാന്‍. താരം വിട്ടുകൊടുത്തതാകട്ടെ 60 റണ്‍സും. ടെസ്റ്റ് ചരിത്രത്തില്‍ പത്തു വിക്കറ്റ് നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരമാണ് അനില്‍ കുംബ്ലൈ. ഇംഗ്ലീഷ് താരം ജിം ലേക്കറാണ് ക്രിക്കറ്റില്‍ ഈ നേട്ടം ആദ്യം കൈവരിച്ചത്. 1956 -ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റില്‍ 53 റണ്‍സ് വഴങ്ങിയാണ് ലേക്കര്‍ 10 വിക്കറ്റു സ്വന്തമാക്കിയതും.

Story first published: Friday, July 24, 2020, 16:08 [IST]
Other articles published on Jul 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+