Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

U19 World Cup 2026: 'ജൂനിയര്‍ സഞ്ജു' മൂന്നാമന്‍!! വൈഭവിനൊപ്പം ഓപ്പണിങില്‍ മാത്രെ; ഇന്ത്യന്‍ 11

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആയുഷ് മാത്രെയ്ക്കു കീഴിലാണ് ആറാം ലോക കിരീടമെന്ന സ്വപ്‌നുലുമായി ഇന്ത്യന്‍ യുവനിരയിറങ്ങുക. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു വേദിയാവുക സിംബാബ്‌വെയും നമീബിയയുമാണ്.

രണ്ടു മലയാളി താരങ്ങളടങ്ങുന്ന ശക്തമായ ടീമിനെയാണ് ലോകകപ്പ് ദൗത്യത്തിനു ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. അടുത്ത സഞ്ജു സാംസണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മുന്‍ നിര ബാറ്റര്‍ ആരോണ്‍ ജോര്‍ജും ലെഗ് സ്പിന്നറായ മുഹമ്മദ് ഇനാനുമാണ് ടീമിലെ മലയാളികള്‍. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരെല്ലാം ഇടം പിടിക്കുമെന്നും നോക്കാം.

VAIBHAV AYUSH

ഇന്ത്യന്‍ ഇലവനില്‍ ഇവര്‍

ഇന്ത്യയുടെ ടോപ്പ് ഫോറിലുണ്ടാവുക കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ ആയുഷ് മാത്രെ, മലയാളി താരം ആരോണ്‍ ജോര്‍ജ്, വൈസ് ക്യാപ്റ്റന്‍ വിഹാന്‍ മല്‍ഹോത്ര എന്നിവരായിരിക്കും. യൂത്ത് ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്ററായി വൈഭവ് മാറിക്കഴിഞ്ഞു.

ഏറ്റവും അവസാനമായി കളിച്ച ജൂനിയര്‍ ഏഷ്യാ കപ്പിലുള്‍പ്പെടെ പല സ്‌ഫോടനാത്മക ഇന്നിങ്‌സുകളും വൈഭവ് കളിച്ചു കഴിഞ്ഞു. ലോകകപ്പില്‍ ടീമിനു അഗ്രസീവ് തുടക്കങ്ങള്‍ നല്‍കുകയെന്ന ചുമതല വൈഭവിനായിരിക്കും.

മറുഭാഗത്ത് ഓപ്പണിങ് പങ്കാളിയായ നായകന്‍ മാത്രെയ്ക്ക് ആങ്കറുടെ റോളായിരിക്കും. സമീപകാലത്തു അത്ര മ്ികച്ച ഫോമിലല്ലെങ്കിലും ലോകകപ്പില്‍ വലംകൈയന്‍ ബാറ്റര്‍ ശക്തമായി തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ ഏഷ്യാ കപ്പില്‍ 13 എന്ന വളരെ മോശം ശരാശറിയില്‍ വെറും 65 റണ്‍സ് മാത്രമാണ് മാത്രെയ്ക്കു സ്‌കോര്‍ ചെയ്യാനായത്.

മൂന്നാം നമ്പറില്‍ 19കാരനായ മലയാളി വലംകൈയന്‍ ബാറ്റര്‍ ആരോണ്‍ ക്രീസിലെത്തും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടീമിനായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ബാറ്ററാണ് ഈ കോട്ടയംകാരന്‍. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള അദ്ദേഹം ക്ലാസിക്ക് ഷോട്ടുകളിലൂടെ റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നയാളാണ്.

AARON GEORGE

ആയുഷിനു ശേഷം നാലാമനായി ഇടംകൈയന്‍ ബാറ്ററായ വിഹാന്‍ കളിക്കും. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു വാങ്ങിയ താരം കൂടിയാണ് അദ്ദേഹം. ജൂനിയര്‍ ഏഷ്യാകപ്പില്‍ 39 ശരാശരിയില്‍ 156 റണ്‍സ് വിഹാന്‍ നേടിയിരുന്നു. ടീമിനായി അഞ്ച്, ആറ് നമ്പറുകളിലെത്തുക വേദാന്ത് ത്രിവേദിയും വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവുമായിരിക്കും.

പേസിനും സ്പിന്നിനുമെതിരേ ഒരുപോലെ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നയാളാണ് വേദാന്ത്. അഭിഗ്യാനാവട്ടെ അഗ്രസീവ് കീപ്പര്‍ ബാറ്ററാണ്. ഏഷ്യാ കപ്പില്‍ 142 സ്‌ട്രൈക്ക് റേറ്റില്‍ 276 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

ഓള്‍റൗണ്ടറായി ഇന്ത്യന്‍ ഇലവിലേക്കു നറുക്കുവീണേക്കുക കനിഷ്‌ക് ചൗഹാനായിരിക്കും. ഏഷ്യ കപ്പില്‍ 97 റണ്‍സെടുക്കുന്നതിനൊപ്പം ഏഴു വിക്കറ്റുകളും താരം നേടിയിരുന്നു.

എട്ടു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിങ് എന്നിവരാവും. ഇടംകൈയന്‍ സ്പിന്നറാണ് ഖിലനെങ്കില്‍ മറ്റു മൂന്നു പേരും പേസര്‍മാരാണ്. കഴിഞ്ഞ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഏറ്റവുമധിം വിക്കറ്റുകളെടുത്തത് ദീപേഷാണ്. 14 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കിയിരുന്നു.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ശക്തമായ 11

വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിംഗ്.

Story first published: Sunday, December 28, 2025, 16:17 [IST]
Other articles published on Dec 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+