For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 World Cup 2026: സഞ്ജു തുടക്കമിട്ടു, 2 മലയാളികള്‍ക്ക് ടിക്കറ്റ്!! മാത്രെ നയിക്കും; ഇന്ത്യന്‍ ടീം

അടുത്ത മാസം 15 മുതല്‍ ഫെബ്രുവരി ആറു വരെ സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഐസിസി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിനു പിന്നാലെ രണ്ടു മലയാളികള്‍ അണ്ടര്‍ 19 ടീമിലും അംഗമായിരിക്കുകയാണ്.

കൗമാര വെടിക്കെട്ട് ഓപ്പണര്‍ ആയുഷ് മാത്രെയാണ് ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിനെ നയിക്കുക. ലോക ക്രിക്കറ്റിലെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയടക്കമുള്ള താരങ്ങളുള്‍പ്പെടുന്ന അതിശക്തമായ ടീമിനെയാണ് ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

AARON ENAAN

മലയാളികള്‍ ആരൊക്കെ?

മധ്യനിര ബാറ്ററായ ആരോണ്‍ ജോര്‍ജ്, സ്പിന്നറായ മുഹമ്മദ് ഇനാന്‍ എന്നിവരാണ് ഐസിസി അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുള്ള മലയാളി മുത്തുകള്‍. കോട്ടയം സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിന്റെ താരമാണ് ആരോണ്‍. അടുത്തിടെ യുഎഇയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ടീമിന്‍െ ഭാഗമായിരുന്നു 19കാരനായ താരം.

ചില മാച്ച് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച ആരോണ്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. നേരത്തേ വിനൂ മങ്കാദ് ട്രോഫിയില്‍ ഹൈദരാബാദ് കിരീടം ചൂടിയത് ആരോണിനു കീഴിലാണ്. 38 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ഹൈദരാബാദിന്റെ കിരീടനേട്ടം.

കഴിഞ്ഞ രണ്ടു സീസണുകളിലായി ഈ ടൂര്‍ണമെന്റില്‍ 700നു മുകളില്‍ റണ്‍സാണ് ആരോണ്‍ വാരിക്കൂട്ടിയത്. ബാറ്റിങിലെ ഈ സ്ഥിരതയാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിലേക്കും വലംകൈയന്‍ ബാറ്റര്‍ക്കു വഴി തുറന്നത്.

2022-23 സീസണിലെ വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ പുറത്താവാതെ 303 റണ്‍സ് നേടിയതോടെയാണ് ആരോണ്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഓരോ പടി മുകളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

മലയാളുകളുടെ അഭിമാന താരമായ സഞ്ജു സാംസണിനോടാണ് പലരും ആരോണിനെ താരതമ്യം ചെയ്യുന്നത്. ബാറ്റിങ് ശൈലിയിലുള്ള ചില സാമ്യങ്ങളാണ് ഇതിനു കാരണം. സഞ്ജുവിനോളം അഗ്രസീവ് താരമല്ലെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങിലെ ക്ലാസിക്ക് ടച്ചും ചാരുതയുമെല്ലാം ആരോണിന്റെ ഷോട്ടുകളിലും നമുക്കു കാണാന്‍ സാധിക്കും.

അതേസമയം, 19 കാരനായ ലെഗ് സ്പിന്നറാണ് ഇനാന്‍. ഇന്ത്യന്‍ ജൂനിയര്‍ ടീമിനു വേണ്ടി ചില പരമ്പരകളില്‍ കളിച്ച താരം ശ്രദ്ധേയമായ പ്രകടനവും കാഴ്ചവച്ചിട്ടുണ്ട്. യുഎഇയിലെ കോച്ചിങ് ക്യാംപില്‍ പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖിനു കീഴില്‍ പരിശീലനം ലഭിച്ചത് ഇനാന്റെ കരിയറിനു ഏറെ ഗുണം ചെയ്തിട്ടുണ്ട്.

നിനക്കു വ്യത്യസ്തമായ ഒരു ബൗളിങ് ആക്ഷനുണ്ട്. നീ ഇപ്പോള്‍ ചെയ്യുന്നതു തന്നെ തുടരൂ, പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യവുമില്ലെന്നായിരുന്നു ഇനാനെ സഖ്‌ലെയ്ന്‍ ഉപദേശിച്ചത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി മാത്രമല്ല കേരളത്തിന്റെ അണ്ടര്‍ 19 ടീമിനു വേണ്ടിയും താരം കളിച്ചു കഴിഞ്ഞു.

VAIBHAV MHATRE

ലക്ഷ്യം ആറാം കിരീടം

അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമാണ് ഇന്ത്യ. അഞ്ചു തവണയാണ് അവര്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായത്. 2000, 2008,, 2012, 2018, 2022 വര്‍ഷങ്ങളിലായിരുന്നു ഇത്.

ഇത്തവണ ആയുഷ് മാത്രെയുടെ ക്യാപ്റ്റന്‍സിയില്‍ ആറാമത്തെ ട്രോഫിയുമായി മടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ യുവനിര. ടൂര്‍ണമെന്റലെ നിലവില ജേതാക്കള്‍ ഓസ്‌ട്രേലിയയാണ്. 2024ലെ അവസാന എഡിഷനില്‍ ഇന്ത്യയെ 79 റണ്‍സിന് തകര്‍ത്താണ് അവര്‍ നാലാം കിരീടം ചൂടിയത്.

ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് സ്‌ക്വാഡ്

ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ഡു, ഹര്‍വന്‍ഷ് സിംഗ്, അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ പട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി. ദീപേഷ്, കിഷന്‍ കുമാര്‍ സിങ്, ഉദ്ധവ് മോഹന്‍.

Story first published: Sunday, December 28, 2025, 6:41 [IST]
Other articles published on Dec 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+