ക്വലാലംപൂര്: ഐസിസിയുടെ അണ്ടര് 19 വനിതാ ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യക്കു തുടര്ച്ചയായ രണ്ടാം ജയം. വൈഷ്ണവി ശര്മ ഹാട്രിക്കുമായി ചരിത്രം കുറിച്ച കളിയില് മലേഷ്യയെ ഇന്ത്യ പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ഹാട്രിക്കുള്പ്പെടെ അഞ്ചു വിക്കറ്റുകളാണ് സ്പിന്നര് കൂടിയായ താരം പിഴുതത്. ടി20 ഫോര്മാറ്റിലുള്ള കളിയില് ആദ്യം ബാറ്റ് ചെയ്തത് മലേഷ്യയാണ്. എന്നാല് വൈഷ്ണവി കൊടുങ്കാറ്റായപ്പോള് 14.3 ഓവറില് വെറും 31 റണ്സിനു മലേഷ്യ കൂടാരം കയറി.
നാലോവറില് ഒരു മെയ്ഡനടുള്പ്പെടെ വെറും അഞ്ചു റണ്സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള് കടപുഴക്കിയ വൈഷ്ണവി എതിരാളികളെ തീര്ക്കുകയായിരുന്നു. ഒരാള് പോലും ബാറ്റിങ് ലൈനപ്പില് രണ്ടക്കത്തിലെത്തിയില്ല. അഞ്ചു റണ്സ് വീതമെടുത്ത നൂര് ആലിയ ഹൈറൂണും ഹുസ്നയുമാണ് ടോപ്സ്കോറര്മാര്.
ദാദ- ധവാന് ഓപ്പണിങ്, മൂന്നില് ഗംഭീര്!! പിന്നാലെ യുവി; ഇന്ത്യന് ഇടംകൈയന്മാരുടെ സൂപ്പര് 11
അഞ്ചു വിക്കറ്റുകളെുത്ത വൈഷ്ണവിയെ കൂടാതെ മൂന്നു പേരെ പുറത്താക്കിയ ആയുഷി ശുക്ലയും ഇന്ത്യന് ബൗളര്മാരില് മികച്ചു നിന്നു. മലയാളി താരം വിജെ ജോഷിതയ്ക്കു ഒരു വിക്കറ്റും ലഭിച്ചു. 32 റണ്സെന്ന വിജയലക്ഷ്യം ഇന്ത്യന് ടീം പാട്ടുപാടി ചേസ് ചെയ്യുകയായിരുന്നു. വെറും 2.5 ഓവറില് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു.

റെക്കോര്ഡിട്ട് വൈഷ്ണവി
ഈ കളിയിലെ ഹാട്രിക്ക് നേട്ടത്തോടെ വമ്പന് റെക്കോര്ഡാണ് ഇന്ത്യന് താരം വൈഷ്ണവി ശര്മ കുറിച്ചിരിക്കുന്നത്. അണ്ടര് 19 വനിതാ ലോകകപ്പിന്റെ ചരിത്രത്തില് ഹാട്രിക്കിനു അവകാശിയായ ആദ്യത്തെ ഇന്ത്യന് താരമെന്ന അപൂവ്വ നേട്ടമാണ് അവരെ തേടിയെത്തിയത്.
റിഷഭടക്കം 3 പേര് രോഹിത്തിന് വേണ്ടപ്പെട്ടവര്!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
13ാമത്തെ ഓവറിലായിരുന്നു വൈഷ്ണവി ഹാട്രിക്ക് കണ്ടെത്തിയത്. ഓവറിലെ രണ്ടാമത്തെ ബോളില് നൂര് അയ്ന് ബിന്ടി റോസ്ലാനെ (3) വിക്കറ്റിനു മുന്നില് കുരുക്കിയാണ് താരം തുടങ്ങിത്. അടുത്ത ബോളില് നൂര് ഇസ്മ ഡാനിയയെയും (0) വൈഷ്ണവി എല്ബിഡബ്ല്യു കെണിയില് കുടുക്കി. അടുത്ത ബോളില് സിതി നസ്വായെ (0) ബൗള്ഡാക്കി ഇന്ത്യന് താരം ഹാട്രിക്കും തികയ്ക്കുകയായിരുന്നു.
ഗ്രൂപ്പില് തലപ്പത്ത്
മലേഷ്യക്കെതിരേ നേടിയ ഏകപക്ഷീയമായ വിജയത്തോടെ നാലു ടീമുകളുടെ ഗ്രൂപ്പ് എയില് തലപ്പത്തേക്കു കയറിയിരിക്കുകയാണ് ഇന്ത്യന് പെണ്പട. +9.148 എന്ന തകര്പ്പന് നെറ്റ് റണ്റേറ്റും ഇന്ത്യക്കുണ്ട്. ആദ്യ കളിയില് വെസ്റ്റ് ഇന്ഡീസിനെ ഒമ്പതു വിക്കറ്റിന് തുരത്തിയാണ് ഇന്ത്യ തുടങ്ങിയത്. അതിനു പിന്നാലെയാണ് മലേഷ്യയെയും വാരിക്കളഞ്ഞത്. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്സരം വ്യാഴാഴ്ച ശ്രീലങ്കയുമായിട്ടാണ്.