ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വിക്കറ്റ് കീപ്പിങ് സെന്‍സേഷനായി മാറിയ താരമാണ് യുവതാരം അഭിഗ്യാന്‍ കുണ്ഡു. ജൂനിയര്‍ ടീമിനായി ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരം ഇപ്പോള്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ഏകദിന ലോകകപ്പിലും ടീമിനായി മിന്നിക്കുകയാണ്. ഇന്ത്യ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ടോപ്‌സ്‌കോററായത് ഇടംകൈയന്‍ ബാറ്ററായ കുണ്ഡുവാണ്.
ബംഗ്ലാദേശിനെതിരേ ഇന്ത്യ മഴനിയമ പ്രകാരം 18 റണ്‍സിന്റെ വിജയം കൊയ്ത കഴിഞ്ഞ കളിയില്‍ 80 റണ്‍സുമായാണ് താരം ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായത്. 112 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഇന്നിങ്‌സ്.

ഇതിനുമുമ്പ് അമേരിക്കയെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറു വിക്കറ്റിനു തകര്‍ത്ത ആദ്യ കളിയിലും കുണ്ഡു മിന്നിച്ചു. പുറത്താവാതെ 42 റണ്‍സാണ് താരം അടിച്ചെടുത്തത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന അദ്ദേഹത്തെ അധികം വൈകാതെ സീനിയര്‍ ടീമിലും കാണാനായേക്കും. ആരാണ് കുണ്ഡുവിനെ കുറിച്ചുള്ള അഞ്ച് രസകരമായ കാര്യങ്ങളറിയാം.
കുണ്ഡുവിനെക്കുറിച്ച് ഇക്കാര്യങ്ങളറിയുമോ?
കഴിഞ്ഞ മാസം യുഎഇയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ഡബിള്‍ സെഞ്ച്വറിയോടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് അഭിഗ്യാന്‍ കുണ്ഡു. മലേഷ്യയുമായുള്ള മല്‍സരത്തിലായിരുന്നു താരത്തിന്റെ സംഹാര താണ്ഡവം. വെറും 125 ബോളില്‍ വാരിക്കൂട്ടിയത് 209 റണ്‍സാണ്.
11ാം ഓവറില്‍ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയാണ് കുണ്ഡുവിന്റെ ഈ ഗംഭീര ഇന്നിങ്‌സെന്നതാണ് ശ്രദ്ധേയായ കാര്യം. 17 ഫോറുകളും ഒമ്പതു സിക്‌സറുകളും താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ മല്‍സരം ഒഫീഷ്യല്‍ യൂത്ത് ഏകദിനത്തിന്റെ പരിധിയില്‍ പെട്ടതല്ല, അല്ലായിരുന്നെ ഡബിളടിച്ച ആദ്യ ഇന്ത്യന്‍ താരമായി കുണ്ഡു മാറിയേനെ.
സെഞ്ച്വറികള്‍ നേടുതയെന്നത് കുണ്ഡുവിന് അത്ര പുതിയ കാര്യമല്ലെന്നതാണ് സത്യം. താരത്തിന്റെ ബാല്യകാല കോച്ച് ചേതന്‍ യാദവ് ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. അഭിഗ്യാനിന്റെ നൂറിലേറെ സെഞ്ച്വറികള്‍ ഞാന്‍ എന്റെ ഫോണില്‍ നേരത്തേ പകര്‍ത്തിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ മലേഷ്യയുമായുള്ള കളിയില്‍ അവന്റെ ഇന്നിങ്‌സില്‍ എനിക്ക് അസാധാരണമയൊന്നും തോന്നിയില്ല. 13 വയസ്സുള്ളപ്പോള്‍ അഭിഗ്യാന്‍ രണ്ടു ക്വാഡ്രപ്പിളുകളും (400) രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 14 വയസ്സില്‍ 100 സെഞ്ച്വറികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കോച്ച് പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ റെഡ് ബോള്‍ പരമ്പയിലും മികച്ച പ്രകടനത്തിലൂടെ കുണ്ഡു സാന്നിധ്യമറിയിച്ചു. താരത്തിന്റെ കന്നി ഇംഗ്ലീഷ് പര്യടനം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ തന്നെ 95 ബോളില്‍ 90 റണ്‍സാണ് കുണ്ഡു അടിച്ചെടുത്തത്.
പരമ്പരയിലെ രണ്ടാം ടെസ്റ്റിലും 65 റണ്‍സ് കുറിക്കാന്‍ താരത്തിനു കഴിഞ്ഞു. നാലിന്നിങ്‌സുകളില്‍ നിന്നും 41.50 എന്ന മികച്ച ശരാശരിയോടെയാണ് ആദ്യ ഇംഗ്ലീഷ് പര്യടനം കുണ്ഡു അവസാനിപ്പിച്ചത്.
ഇംഗ്ലണ്ടില്‍ മാത്രമല്ല, ഓസ്‌ട്രേലിയയും കഴിഞ്ഞ വര്‍ഷം താരം കൈയടി നേടി. കന്നി ഓസീസ് പര്യടനത്തിലെ ആദ്യ യൂത്ത് ഏകദിനത്തില്‍ 74 ബോളില്‍ പുറത്താവാതെ 87 റണ്‍സാണ് കുണ്ഡു അടിച്ചെടുത്തത്. അടുത്ത കളിയില്‍ 71 ബോളില്‍ 64 റണ്‍സും സ്‌കോര്‍ ചെയ്തു.
അതിനു ശേഷം നാട്ടില്‍ നടന്ന അണ്ടര്‍ 19 ചാലഞ്ചര്‍ ട്രോഫിയിലും കുണ്ഡു മോശമാക്കിയില്ല. ഇന്ത്യന്‍ എ ടീമിനായി കളിച്ച താരം നാലു മല്‍സരങ്ങളില്‍ രണ്ടു സെഞ്ച്വറികളും അടിച്ചെടുത്തു. 310 റണ്‍സുമായാണ് കുണ്ഡു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.