For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 WC 2026: വൈഭവിന്റെ ബാറ്റിങ് രഹസ്യമെന്ത്? വെറും കണ്ണുംപൂട്ടി അടിയല്ല!! തയ്യാറെടുപ്പ് ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ ഹീറോ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമേയുള്ളൂ- 15കാരനായ വൈഭവ് സൂര്യവംശി. ബിഹാറില്‍ നിന്നുള്ള ഇടംകൈയന്‍ ബാറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കിയ ഓളം ചെറുതൊന്നുമില്ല. ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ബോളില്‍ സിക്‌സറും രണ്ടാമത്തെ മാച്ചില്‍ സെഞ്ച്വറിയും കുറിച്ച വൈഭവിന് പിന്നീട് തിരിഞ്ഞു നോക്കോണ്ടിയും വന്നിട്ടില്ല.

പിന്നീട് ഇന്ത്യയുടെ ജൂനിയര്‍ ടീമുകള്‍ക്കു വേണ്ടിയും വിജയ് ഹസാരെയില്‍ ബിഹാറിനു വേണ്ടിയുമെല്ലാം താരം സെഞ്ച്വറികള്‍ വാരിക്കൂട്ടി. ഇപ്പോള്‍ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചുകൊണ്ടിരിക്കുകയാണ് വൈഭവ്. ആദ്യ കളിയില്‍ രണ്ടു റണ്‍സോടെ ഫ്‌ളോപ്പായെങ്കിലും വരും മല്‍സരങ്ങളില്‍ ബാറ്റിങ് കൊടുങ്കാറ്റ് തന്നെ താരത്തില്‍ നിന്നും പ്രതീക്ഷിക്കാം.

യഥാര്‍ഥത്തില്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ വൈഭവ് ഇത്ര മാത്രം അപകടകാരിയായ ബാറ്ററായി മാറിയത് എങ്ങനെയാണ്? എന്താണ് താരത്തിന്റെ ഈ അഗ്രസീവ് ബാറ്റിങിന്റെ രഹസ്യം. ഇതിനു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ്. ഇവയെല്ലാംനമുക്കു പരിശോധിക്കാം.

VAIBAHV SURYAVANSHI

ബാറ്റിങ് ടെക്‌നിക്ക്

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് ടെക്‌നിക്ക് പരമ്പരാഗതമായ ശൈലിയില്‍ നിന്നും വ്യത്യസ്തമാണെന്നു കാണാം. സാധാരണയുള്ള വി (V) ഗ്രിപ്പ് രീതിയല്ല താരം പിന്തുടരുന്നത്. പകരം ബോട്ടം ഹാന്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ബോള്‍ നേരിടവെ ബാറ്റ് ആദ്യം താഴേക്കു സ്വിങ് ചെയ്ത ശേഷം പിന്നാലെ മുകളിലേക്കും സ്വിങ് ചെയ്യുന്ന തരത്തിലാണ് വൈഭവ് ഷോട്ടുകള്‍ കളിക്കാറുള്ളത്. ഇതു കാരണം അസാമാന്യ കരുത്ത് സൃഷ്ടിക്കാവും കഴിയുന്നു. ഉയര്‍ന്ന ബാക്ക് ലിഫ്റ്റാണ് 15കാരന്റെ മറ്റൊരു പ്രധാന സവിശേഷത.

മുന്‍ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയെയും യുവരാജ് സിങിനെയും പോലെ ഉയര്‍ന്ന ബാക്ക് ലിഫ്റ്റ് ഷോട്ടുകള്‍ കളിക്കാന്‍ വൈഭവിന് ഇഷ്ടമാണ്. ഈയൊരു തന്ത്രം താരം പയറ്റുന്നതും ഷോട്ടുകള്‍ കളിക്കുമ്പോള്‍ കൂടുതല്‍ കരുത്ത് സൃഷ്ടിക്കുന്നതിനു തന്നെയാണ്.

സ്വന്തം ശരീരഭാരം കൃത്യമായി ഏതെങ്കിലുമൊരു ഭാഗത്തേക്കു കേന്ദ്രീകരിക്കാന്‍ വൈഭവ് ശ്രദ്ധിക്കാറുണ്ട്. ഇതും താരത്തെ വളരെ അനായാസം കൂറ്റന്‍ സിക്‌സറുകള്‍ പറത്താന്‍ സഹായിക്കുകയും ചെയ്യുന്നു. പിറകിലേക്ക് ഒരു സ്റ്റെപ്പ് വച്ച ശേഷം പിറകിലെ കാലില്‍ നിന്നും മുന്നിലേക്ക് ഭാരം ആവാഹിച്ച് കുരുത്തുറ്റ, ക്ലീന്‍ ഷോട്ടുകള്‍ കൗമാര താരം കളിക്കാറുണ്ട്.

ഇവയ്‌ക്കെല്ലാമൊപ്പം വളരെ അഗ്രസീവായ മനോഭാവം കൂടി ചേരുമ്പോഴാണ് വൈഭവ് ഒരു കംപ്ലീറ്റ് ബാറ്ററായി മാറുന്നത്. പ്രതിരോധിച്ച് കളിക്കാന്‍ താരം ഒട്ടും തന്നെ ഇഷ്ടപ്പെടുന്നില്ല. എന്തു സംഭവിച്ചാലും രണ്ടും കല്‍പ്പിച്ച് ആക്രമിക്കുക എന്നതു മാത്രമാണ് വൈഭവിന്റെ വിജയമന്ത്രം. ഏതു തരത്തിലുള്ള പിച്ചില്‍ കളിക്കുമ്പോഴും വൈഭവ് ഈ സമീപനത്തില്‍ നിന്നും പിന്നോട്ടും പോവാറില്ല.

VAIBAHV SURYAVANSHI

തയ്യാറെടുപ്പും പരിശീലനവും

വളരെ ചെറിയ പ്രായത്തില്‍ തന്നെ വളരെ ശ്രദ്ധയോടെ നിരന്തരം പരിശീലന സെഷനുകളില്‍ വൈഭവ് സൂര്യവംശി പങ്കെടുക്കാറുണ്ട്. ചില സമയങ്ങളില്‍ അടിസ്ഥാന ഡ്രില്ലുകളുള്‍പ്പെടെ 350-400 ബോളുകള്‍ വരെ താരം നേരിടാറുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പ്രത്യേക ലക്ഷ്യം വച്ചുള്ള റോബോട്ട് ത്രോഡൗണുകളും ഇതില്‍പ്പെടും.

ഒരു യഥാര്‍ഥ മല്‍സരത്തിന്റേതിനു സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുള്ള പരിശീലനമാണ് താരത്തിന്റെ മറ്റൊരു രീതി. ശാരീരികമായുള്ള ഫിറ്റ്‌നസ് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വൈഭവ് എല്ലായ്‌പ്പോഴും ഊന്നല്‍ നല്‍കാറുണ്ട്.

ഇവയ്‌ക്കൊപ്പം ഭക്ഷണ കാര്യങ്ങളിലും അച്ചടക്കം പുലര്‍ത്തുന്നയാളാണ് താരം. ഫിറ്റ്‌നസും ആരോഗ്യവും നിലനിര്‍ത്താന്‍ പിസ്സ, അമിത മട്ടന്‍ പോലെയുള്ള ഭക്ഷണങ്ങള്‍ വൈഭവ് പരമാവധി ഒഴിവാക്കുകയും ചെയ്യുന്നു. ഇവയെക്കൂടാതെ മാനസികാരോഗ്യവും ഏകാഗ്രതയും ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വ്യായാമങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Friday, January 16, 2026, 16:15 [IST]
Other articles published on Jan 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+