For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 WC 2026: സഞ്ജുവല്ല, ഇനി മലയാളികളുടെ ഹീറോ ആരോണ്‍!! ഇന്ത്യക്ക് സമ്മാനിച്ചത് ഫൈനല്‍

ഹരാരെ: സഞ്ജു സാംസണിനു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ മലയാളികള്‍ക്ക് നെഞ്ചിലേറ്റാന്‍ മറ്റൊരു ഹീറോയെ ലഭിച്ചിരിക്കുന്നു-ആരോണ്‍ ജോര്‍ജ്. ഐസിസിയുടെ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ (U19 WC 2026) റെക്കോര്‍ഡ് റണ്‍ചേസില്‍ ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ ചുക്കാന്‍ പിടിച്ചത് ഈ വലംകൈയന്‍ ഓപ്പണിങ് ബാറ്ററാണ്.

രണ്ടാം സെമിയില്‍ 311 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അഫ്ഗാനിസ്താന്‍ മുന്നില്‍ വച്ചപ്പോല്‍ ഇന്ത്യ ബാക്ക് ഫൂട്ടിലായിരുന്നു. എന്നാല്‍ ബൗളിങിലെ ക്ഷീണം ആയുഷ് മാത്രെയും സംഘവും ബാറ്റിങില്‍ തീര്‍ത്തപ്പോള്‍ വെറും 41.1 ഓവറില്‍ വിജയത്തിലേക്കും ഇന്ത്യ കുതിച്ചെത്തി. വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

AARON GEORGE- U19 WC 2026

ഇതിന് ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് കോട്ടയംകാരനായ ആരോണിനോടാണ്. 115 റണ്‍സുമായി മലയാളി താരം ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണായി മാറി. 104 ബോളില്‍ 15 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ആരോണിന്റെ ഇന്നിങ്‌സ്. വൈഭവ് സൂര്യവംശി (68), നായകന്‍ മാത്രെ (62) എന്നിവരുടെ ഫിഫ്റ്റികളും ജയത്തില്‍ നിര്‍ണായകമായി മാറി.

മികച്ച കൂട്ടുകെട്ടുകളാണ് ഇത്ര വലിയൊരു ടോട്ടല്‍ വളരെ അനായാസം ചേസ് ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചത്. ഓപ്പണിങ് വക്കറ്റില്‍ വൈഭവ്- ആരോണ്‍ ജോടി 90 റണ്‍സടിച്ചിരുന്നു. 57 ബോളിലാണിത്. രണ്ടാം വിക്കറ്റില്‍ ആരോണും മാത്രെയും 101 ബോളില്‍ 114 റണ്‍സിച്ചെടുത്തു. മാത്രെ പുറത്തായ ശേഷം വിഹാന്‍ മല്‍ഹോത്രയ്‌ക്കൊപ്പം ആരോണ്‍ 96 റണ്‍സ് നേടിയതോടെ ഇന്ത്യന്‍ വിജയവും ഉറപ്പായി.

ഇരട്ട സെഞ്ച്വറി കരുത്ത്

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ വെറും നാലു വിക്കറ്റ് നഷ്ടത്തിലാണ് 50 ഓവറില്‍ 310 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അതിനു അവരെ സഹായിച്ചതാവട്ടെ രണ്ടു കിടിലന്‍ സെഞ്ച്വറികളുമാണ്.

മൂന്ന്, നാല് നമ്പറുകളില്‍ ഇറങ്ങിയ ഫൈസല്‍ ഷിനോസ്ദയും (110) ഉസൈറുല്ല നിയാസായിയുമാണ് (101*) അഫ്ഗാന്‍ ബാറ്റിങിനു കരുത്തേകിയത്. 93 ബോളില്‍ 15 ഫോറുകളുള്‍പ്പെട്ടതാണ് ഷിനോസ്ദയുടെ ഇന്നിങ്‌സ്.

നിയാസായിയാവട്ടെ 86 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമടിച്ചു. ഓപ്പണര്‍മാരായ ഉസ്മാന്‍ സാദത്ത് (39), ഖാലിദ് അഹമ്മദ്‌സായ് (31) എന്നിവരും മോശല്ലാത്ത സംഭാവനകള്‍ നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ അഫ്ഗാന്‍ 53 റണ്‍സെടുത്തിരുന്നു. രണ്ടാം വിക്കറ്റില്‍ 64 റണ്‍സും അവര്‍ കൂട്ടിച്ചേര്‍ത്തു.

INDIAN TEAM- AARON GEORGE- U19 WC 2026

എന്നാല്‍ മൂന്നാം വിക്കറ്റിലായിരുന്നു ഇന്ത്യയെ വെള്ളം കുടിപ്പിച്ച വമ്പന്‍ കൂട്ടുകെട്ട്. ഷിനോസ്ദ- നിയാസായ് ജോടി 148 റണ്‍സാണ് അടിച്ചെടുത്തത്. 130 ബോളുകളിലാണിത്. അഫ്ഗാന്‍ 300 പ്ലസ് റണ്‍സ് ടോട്ടല്‍ ഉറപ്പിച്ചതും ഇതോടെയാണ്.

ഇന്ത്യന്‍ നായകന്‍ ആയുഷ് മാത്രെ ബൗളര്‍മാരെ മാറി മാഫി പരീക്ഷിച്ചെങ്കിലും ഈ ജോടിയെ പിരിക്കാനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ടു വീതം വിക്കറ്റുകളെടുത്തു.

ഇന്ത്യന്‍ പ്ലെയിങ് 11

ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍, ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

Story first published: Wednesday, February 4, 2026, 21:16 [IST]
Other articles published on Feb 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+