Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ടീമിനെതിരേ 2 വട്ടവും ദുരന്തം!! വൈഭവ് കുഞ്ഞന്‍ ടീമിന്റെ അന്തകനോ? വിമര്‍ശനം

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. 14ാം വയസ്സില്‍ തന്നെ പല സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെയും ഈ ഇടംകൈയന്‍ താരം ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വൈഭവിനെ എത്രയും വേഗത്തില്‍ സീനിയര്‍ ടീമിലും പരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

പക്ഷെ വൈഭവ് വെറും ചെറിയ ടീമുകള്‍ക്കെതിരേ മാത്രം ഹീറോയിസം കാണിക്കുകയും ശക്തരായ എതിരാളികള്‍ക്കെതിരേ പതറുകയും ചെയ്യുന്ന ബാറ്ററാണോയെന്നു ഇപ്പോള്‍ ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു. ഇതിനു വഴിയൊരുക്കിയത് അണ്ടര്‍ 19 ഏഷ്യാ കപ്പിന്റെ കലാശപ്പോരിലെ ഫ്‌ളോപ്പ് ഷോയാണ്.

VAIBHAV SURYAVANSHI

ചിരവൈരികളായ പാകിസ്താനുമായുള്ള ഫൈനലില്‍ 348 റണ്‍സെന്ന കൂറ്റന്‍ സകോര്‍ പിന്തുടരവെ വെറും 26 റണ്‍സാണ് വൈഭവിനു നേടാനായത്. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പ്രകടനത്തെ കുറിച്ച് ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങിയത്.

വൈഭവിനു വിമര്‍ശനം

ദുബായില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ മികച്ചൊരു ഇന്നിങ്‌സുമായി ഇന്ത്യയുടെ ഹീറോയാവാനുള്ള സുവര്‍ണാവസരമായിരുന്നു വൈഭവ് സൂര്യവംശിക്കു ലഭിച്ചത്. പക്ഷെ താരം ദയനീയ പരാജയമായി തീര്‍ന്നു. 10 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 26 റണ്‍സ് മാത്രമേ വൈഭവ് നേടിയുള്ളൂ.

50 ഓവര്‍ മല്‍സരമായിട്ടും ടി20 മാച്ച് പോലെ മുഴുവന്‍ ബോൡലും കണ്ണുപൂട്ടി ആഞ്ഞിവീശുകയെന്ന തന്റെ സ്ഥിരം ശൈലിയാണ് താരം പുറത്തെടുത്തത്. ഇതു അഞ്ചാം ഓവറില്‍ തന്നെ വൈഭവിന്റെ പുറത്താവലിനു വഴിയൊരുക്കുകയും ചെയ്തു. പേസര്‍ അലി റസ്സയുടെ ബൗങിങില്‍ എഡ്ജായ താരത്തെ ഹംസ സൊഹൂര്‍ ഒരു സിംപിള്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.

സോഷ്യല്‍ മീഡിയയില്‍ വൈഭവിനെ വിമര്‍ശിച്ച് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈഭവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കുഞ്ഞന്‍ ടീമുകള്‍ക്കെതിരേയാണ് എല്ലായ്‌പ്പോഴും തന്റെ കൈക്കരുത്ത് കാണിക്കാറുള്ളതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

വൈഭവ് സൂര്യവംശി നമ്മളില്‍ മതിപ്പുളവാക്കിയ ക്രിക്കറ്ററാണ്. പക്ഷെ അദ്ദേഹം കൂടുതലും നന്നായി പെര്‍ഫോം ചെയ്തത് ചെറു ടീമുകള്‍ക്കെതിരേയാണ്. പാകിസ്താനെതിരേ രണ്ടാം തവണയും ഫ്‌ളോപ്പായിരിക്കുകയാണ്. നേരത്തേ എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ എ ടീമിനൊപ്പവും ഇതു കണ്ടതാണ്. ഫൈനല്‍ പോലെയുള്ള വലിയ മല്‍സരങ്ങളില്‍ എങ്ങനെ കൡക്കണമെന്നറിയില്ല. സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളിലും വൈഭവ് പതറുകയാണ്.

VAIBHAV SURYAVANSHI

യുഎഇക്കെതിരേ 175 റണ്‍സും മലേഷ്യക്കെതിരേ 50 റണ്‍സും നേടിയതൊഴിച്ചാല്‍ ഈ ഏഷ്യാ കപ്പില്‍ മുന്‍നിര ടീമുകള്‍ക്കെതിരേയെല്ലാം വൈഭവ് സൂര്യവംശി നനഞ്ഞ പടക്കമാണ്. പാകിസ്താനെതിരേ ഗ്രൂപ്പുഘട്ടത്തില്‍ അഞ്ചും ശ്രീലങ്കയ്‌ക്കെതിരേ സെമി ഫൈനലില്‍ ഒമ്പതും റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. ഇനിയെങ്കിലും വൈഭവിനെ അമിതമായി പുകഴ്ത്തുന്നത് മതിയാക്കണം.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ വൈഭവ് സൂര്യവംശിയായിട്ടില്ല. സ്‌കൂള്‍ ക്രിക്കറ്റിലും വേനലവധിക്കാലത്തു ഐപിഎല്ലിലുമെല്ലാം കളിക്കുന്നതാണ് നല്ലത്. നേരിടുന്ന എല്ലാ ബോളിലും ഷോട്ട് കളിക്കാന്‍ ആര്‍ക്കുമാവില്ല. നല്ല ബോളുകളെ ബഹുമാനിക്കാന്‍ പഠിക്കണം- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, December 21, 2025, 18:36 [IST]
Other articles published on Dec 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+