Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയും ഓസീസും തമ്മില്‍ രണ്ടു വ്യത്യാസം- എന്തൊക്കെയെന്നു മൂഡി പറയുന്നു

ഇന്ത്യക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലും ജയിച്ച് ഓസ്‌ട്രേലിയ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും കോച്ചുമായ ടോം മൂഡി. 51 റണ്‍സിന്റെ ജയമാണ് രണ്ടാം ഏകദിനത്തില്‍ ഓസീസ് നേടിയത്. ആദ്യ കളിയില്‍ 66 റണ്‍സിനും കംഗാരുപ്പട വിജയിച്ചിരുന്നു.

1

പേസര്‍ ജോഷ് ഹേസല്‍വുഡും സ്പിന്നര്‍ ആദം സാംപയുമാണ് പരമ്പരയില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസമെന്നു മൂഡി വിലയിരുത്തി. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ പരമ്പരാഗത ശൈലിയിലാണ് ഹേസല്‍വുഡ് പന്തെറിഞ്ഞത്. വളരെ സ്‌ട്രെയ്റ്റായിരുന്നു അദ്ദേഹത്തിന്റെ ബൗളിങ്. ആളുകള്‍ ക്രെഡിറ്റ് നല്‍കുന്നതിനേക്കാള്‍ വേഗത്തിലാണ് ഹേസല്‍വുഡ് പന്തെറിയുന്നത്.

വളരെ ശക്തമായാണ് അദ്ദേഹത്തിന്റെ പന്തുകള്‍ എതിര്‍ ബാറ്റ്‌സ്മാന്റെ ബാറ്റില്‍ പതിക്കുന്നത്. വളരെ നന്നായി ബൗണ്‍സറുകളും ഹേസല്‍വുഡ് എറിയുന്നുണ്ട്. പേസ് ബൗളിങ് പരിഗണിക്കുമ്പോള്‍ ഓസീസ് പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണെന്നു പറയാമെന്നും ഐപിഎല്ലില്‍ നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കോച്ചായിരുന്ന മൂഡി വിശദമാക്കി.

സാംപയാണ് ഓസീസ് നിരയില്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കാതിരിക്കുന്ന മറ്റൊരു താരമെന്നു മൂഡി പറയുന്നു. സാംപ വളരെ മികച്ച ബൗളിങായിരുന്നു കാഴ്ചവച്ചതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏകദിനത്തില്‍ അദ്ദേഹം മികച്ച ബൗളിങാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. വാഴ്ത്തപ്പെടാത്ത ഹീറോ തന്നെയാണ് സാംപയെന്നും മൂഡി അഭിപ്രായപ്പെട്ടു. ഇന്ത്യക്കെതിരേ 14 ഏകദിനങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ സാംപ വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ബുധനാഴ്ച കാന്‍ബെറയില്‍ നടക്കും. പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാവും ഓസീസ് ഇറങ്ങുകയെങ്കില്‍ ഇന്ത്യക്കു ഇത് മാനം കാക്കാനുള്ള പോരാട്ടമായിരിക്കും.

Story first published: Sunday, November 29, 2020, 20:26 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+