ഐപിഎല്‍: ധവാന്‍ മാത്രമല്ല,ഹൈദരാബാദിന്റെ മറ്റൊരു താരം കൂടി മുംബൈയിലേക്ക്?കൂടുമാറുന്നത് അടുത്ത റായുഡു!
മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കിരീടം വീണ്ടെടുക്കാന്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ തന്നെ പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. മികച്ച ചില താരങ്ങളെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടു വന്ന് ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് മുംബൈയുടെ ലക്ഷ്യം.
ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ക്വിന്റണ്‍ ഡികോക്കിനെ ആര്‍സിബിയില്‍ നിന്നും വാങ്ങാന്‍ മുംബൈ ധാരണയിലെത്തിയിരുന്നു. ഇനി മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും ചില കളിക്കാരെ കൂടി സ്വന്തമാക്കാന്‍ മുംബൈ നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഹൈദരാബാദിന്റെ രണ്ടു പേര്‍
ഇന്ത്യന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും ടീമിലേക്കു കൊണ്ടുവരാന്‍ മുംബൈ ശ്രമങ്ങള്‍ നടത്തുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
നേരത്തേ മുംബൈക്കായി കളിച്ചിട്ടുള്ള ധവാന്‍ ഹൈദരാബാദ് വിടാന്‍ ആഗ്രഹിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ധവാനെ മാത്രമല്ല മറ്റൊരു താരത്തെക്കൂടി ഹൈദരാബാദില്‍ നിന്നും റാഞ്ചാനാണ് മുംബൈയുടെ നീക്കമെന്നാണ് വിവരം.

യുവതാരം ഭവനക സന്ദീപ്
അത്ര സുപരിചിതനല്ലാത്ത, ആഭ്യന്തര ക്രിക്കറ്റിലൂടെ ശ്രദ്ധേയനായ യുവ ബാറ്റ്‌സ്മാന്‍ ഭവനക സന്ദീപാണ് ധവാനെക്കൂടാതെ ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്കു മാറാന്‍ തയ്യാറെടുക്കുന്ന മറ്റൊരു കളിക്കാരന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50ന് അടുത്ത് ബാറ്റിങ് ശരാശരിയുള്ള താരമാണ് സന്ദീപ്.
ഹൈദരാബാദ് ടീമില്‍ അവസരം ലഭിക്കാതിരുന്ന അദ്ദേഹത്തെ ട്രയല്‍സിനായി ക്ഷണിച്ചിരിക്കുകയാണ് മുംബൈ. പ്രകടനം തൃപ്തികരമെങ്കില്‍ സന്ദീപുമായി കരാര്‍ ഒപ്പുവയ്ക്കാനാണ് മുംബൈയുടെ നീക്കം.

റായുഡുവിന്റെ സ്വാധീനം
വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ അമ്പാട്ടി റായുഡു തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് സന്ദീപ് പറഞ്ഞു. റായുഡുവിനൊയാണ് മാതൃകയാക്കുന്നത്. ഏതു പൊസിഷനിലും, ഏതു തരത്തിലുള്ള ഷോട്ടുകളും കളിക്കാന്‍ ശേഷിയുള്ള റായുഡുവിനെപ്പോലെയാവുകയാണ് തന്റെ ലക്ഷ്യമെന്ന് താരം കൂട്ടിച്ചേര്‍ത്തു.
റായുഡുവിന്റെ ഉപദേശങ്ങള്‍ ഒരു താരമെന്ന നിലയില്‍ ഏറെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലേതു പോലെ അടുത്ത സീസണിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്നും സന്ദീപ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications