Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കേരളത്തിനും പ്രതീക്ഷിക്കാം, രണ്ടു ടീമുകളിലൊന്ന് മലയാള മണ്ണില്‍ നിന്നാവാം!

ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്നും 10 ആക്കി ഉയര്‍ത്താനുള്ള ബിസിസിഐയുടെ തീരുമാനം കേരളത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അഹമ്മദാബാദില്‍ വ്യാഴാഴ്ച ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് 2022ലെ ഐപിഎല്ലില്‍ രണ്ടു പുതിയ ടീമുകളെ കൂടി ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശയ്ക്കു ബിസിസിഐ അംഗീകാരം നല്‍കിയത്. 2021ലെ ഐപിഎല്ലിനു ഇനി അധികം സമയമില്ലാത്തതിനാലാണ് 2022 മുതല്‍ ടീമുകളുടെ എണ്ണം ഉയര്‍ത്താമെന്ന് ബിസിസിഐ യോഗം ധാരണയിലെത്തിയത്.

കൊച്ചി ടസ്‌കേഴ്‌സിനു ശേഷം കേരളത്തില്‍ നിന്നും വീണ്ടുമൊരു ഐപിഎല്‍ ടീം വരുമോയെന്നാണ് ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇതിനുള്ള സധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ഏതൊക്കെ നഗരങ്ങളില്‍ നിന്നാവാം?

ഏതൊക്കെ നഗരങ്ങളില്‍ നിന്നാവാം?

രണ്ടു പുതിയ ടീമുകളില്‍ ഒന്ന് അഹമ്മദബാദില്‍ നിന്നായിരിക്കുമെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞതായാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത്തെ ഫ്രാഞ്ചൈസിയുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്‍ ഭരണസമിതി വൈകാതെ ടെണ്ടര്‍ ക്ഷണിക്കും. 8-10 നഗരങ്ങളില്‍ നിന്നുള്ളവര്‍ക്കു അപേക്ഷിക്കാം. നിലവില്‍ ഫ്രാഞ്ചൈസികളുള്ള സംസ്ഥാനത്തു നിന്നും അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു സാധ്യത നല്‍കുന്നത്. അഹമ്മദാബാദ്, പൂനെ, ലഖ്‌നോ, കാണ്‍പൂര്‍, ഗുവാഹത്തി, ഇന്‍ഡോര്‍, കൊച്ചി, റായ്പൂര്‍, തിരുവനന്തപുര തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ടീമുകളായിരിക്കും ലേലത്തില്‍ മല്‍സരരംഗത്തുണ്ടാവുകയെന്നാണ് വിവരം.

അദാനി ഗ്രൂപ്പും ഗോയെങ്ക ഗ്രൂപ്പും

അദാനി ഗ്രൂപ്പും ഗോയെങ്ക ഗ്രൂപ്പും

അദാനി ഗ്രൂപ്പും സഞ്ജീവ് ഗോയെങ്കയുടെ ഉടമസ്ഥതയിലുള്ള ഗോയെങ്ക ഗ്രൂപ്പും പുതിയ ഫ്രാഞ്ചൈസിക്കു വേണ്ടി രംഗത്തിറങ്ങുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐപിഎല്ലില്‍ സ്വന്തമായൊരു ടീം വേണെന്ന് നേരത്തേ അദാനി ഗ്രൂപ്പ് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദില്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ നിന്നൊരു ടീം തീര്‍ച്ചയായും 2022ലെ ഐപിഎല്ലില്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ്.
അദാനി ഗ്രൂപ്പിനു കനത്ത വെല്ലുവിളിയുയര്‍ത്തുക ഗോയെങ്ക ഗ്രൂപ്പായിരിക്കും. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സെന്ന ഐപിഎല്‍ ടീം ഇവര്‍ക്കു കീഴിലുണ്ടായിരുന്നു. രണ്ടു സീസണുകൡ ഐപിഎല്ലില്‍ ഈ ഫ്രാഞ്ചൈസി കളിക്കുകയും ചെയ്തിരുന്നു.

മോഹന്‍ ലാലിനും ടീം?

മോഹന്‍ ലാലിനും ടീം?

കേരളത്തില്‍ നിന്നൊരു പുതിയ ടീം ഐപിഎല്ലിലെത്തുകയാണെങ്കില്‍ അത് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ ലാലിന്റെ കൂടി ഉടമസ്ഥതയിലുള്ളതായിരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലാലും കേരളത്തിലെ മറ്റൊരു വമ്പന്‍ ബിസിനസ് ഗ്രൂപ്പും ചേര്‍ന്നു ടീമിനു വേണ്ടി രംഗത്തു വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ വന്നിരുന്നു.
കഴിഞ്ഞ സീസണിലെ മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐപിഎല്‍ ഫൈനല്‍ നേരില്‍ കാണാന്‍ ലാല്‍ ദുബായ് സ്റ്റേഡിയത്തിലെത്തിയ ശേഷമായിരുന്നു ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇതേക്കുറിച്ച് ലാലോ ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Source: Insidesport

Story first published: Friday, December 25, 2020, 14:27 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+