Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പ്ലേഓഫില്‍ നിന്നും പൂനെയെ വെട്ടി ബിസിസിഐ... ആവേശം ഇനി ഗാര്‍ഡന്‍സിലേക്ക്

IPL 2018: പ്ലേ ഓഫ് പോരാട്ടങ്ങള്‍ പൂനെയില്‍ നിന്നും ഈഡന്‍ ഗാര്‍ഡന്‍സിലേക്ക്‌ | Oneindia Malayalam

മുംബൈ: കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് ഐപിഎല്ലിലെ രണ്ടു പ്ലേഓഫ് പോരാട്ടങ്ങള്‍ക്കു ആതിഥ്യമരുളും. നേരത്തേ പൂനെയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മല്‍സരമാണ് തികച്ചും അപ്രതീക്ഷിതമായി ബിസിസിഐ കൊല്‍ക്കത്തയിലേക്കു മാറ്റിയത്. മെയ് 23നു നടക്കുന്ന എലിമിനേറ്റര്‍, 25നുള്ള ക്വാളിഫയര്‍ 2 മല്‍സരങ്ങളാണ് ഈഡന്‍ ഗാര്‍ഡനില്‍ നടക്കുകയെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. തമിഴ്‌നാട്ടിലെ കാവേരി പ്രതിഷേധവും തുടര്‍ന്നുണ്ടായ സുരക്ഷാഭീഷണിയും കാരണം ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഹോം മാച്ചുകള്‍ ചെന്നൈയില്‍ നിന്നും പൂനെയിലേക്കു മാറ്റിയിരുന്നു.

1

67,000 കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ളതാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം. ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങളുടെ വേദിയാവാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്നും പ്രതീക്ഷയോടൊയാണ് കാത്തിരിക്കുന്നതെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അവിഷേക് ഡാല്‍മിയ പറഞ്ഞു.

പ്ലേഓഫിലെ ആദ്യ മല്‍സരമായ ക്വാളിഫയര്‍ വണ്ണിനു വേദിയാവുന്നത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ്. മെയ് 22 നാണ് ക്വാളിഫയര്‍ വണ്‍ പോരാട്ടം. ഇതു കൂടാതെ മെയ് 27നുള്ള കലാശക്കളിക്കും വാംഖഡെ തന്നെ വേദിയാവും.

Story first published: Saturday, May 5, 2018, 9:42 [IST]
Other articles published on May 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+