Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡ്രീം ഹാട്രിക്കിനെക്കുറിച്ച് കോട്രെല്‍, മൂന്നില്‍ രണ്ടു പേര്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍!

1

ഡ്രീം ഹാട്രിക്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രെല്‍. വിക്കറ്റെടുത്ത ശേഷം തീര്‍ത്തും വ്യത്യസ്തമായ ആഹ്ലാദപ്രകടനത്തിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനായ താരം കൂടിയാണ് അദ്ദേഹം. വിക്കറ്റ് വീഴ്ത്തിയാല്‍ സല്യൂട്ട് നല്‍കിയാണ് കോട്രെല്‍ എതിര്‍ ടീം ബാറ്ററെ യാത്രയാക്കാറുള്ളത്. നേരത്തേ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. പാകിസ്താനെതിരേ കഴിഞ്ഞ ദിവസം സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിര്‍ഭാഗ്യവശാല്‍ കോട്രെലിനു കളിക്കാനായിരുന്നില്ല. അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും പാകിസ്താനിലെത്തിയ ശേഷം നടത്തി കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആവുകയായിരുന്നു. തുടര്‍ന്ന് കോട്രെലിനു ടി20 പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു.

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ചോദ്യത്തിന മറുപടിയായാണ് തന്റെ ഡ്രീം ഹാട്രിക്കിനെക്കുറിച്ച് കോട്രെല്‍ വെളിപ്പെടുത്തിയത്. മൂന്നു പേരില്‍ രണ്ടു പേര്‍ ഇന്ത്യന്‍ താരങ്ങളാണെങ്കില്‍ ഒരാള്‍ സ്വന്തം നാട്ടുകാരനുമാണ്. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇതിഹാസ ബാറ്റര്‍ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് ആദ്യം വേണ്ടത്. രണ്ടാമതായി ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും പുതിയ നിശ്ചിത ഓവര്‍ ടീം നായകനുമായ രോഹിത് ശര്‍മയെ പുറത്താക്കണം. ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ താരം വിരാട് കോലിയെയും പുറത്താക്കി ഹാട്രിക്ക് പൂര്‍ത്തിയാക്കാനാണ് ആഗ്രഹമെന്ന് കോട്രെല്‍ പറഞ്ഞു.

2

അബുദാബിയില്‍ നടന്ന ടി10 ലീഗിലായിരുന്നു കോട്രെല്‍ അവസാനമായി കളിച്ചത്. ഏഴു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം ഏഴു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനെതിരേ 18 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തതായിരുന്നു മികച്ച പ്രകടനം. വരാനിരിക്കുന്ന ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയുടെ ഭാഗമാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോട്രെല്‍. അബുദാബി ടി10 ലീഗിലെ മികച്ച പ്രകടനം അദ്ദേഹത്തിനു തുണയാവുകയും ചെയ്‌തേക്കും.

ഈ വര്‍ഷം സപ്തംബറില്‍ നടന്ന കബീരിയന്‍ പ്രീമിയര്‍ ലീഗില്‍ കോട്രെല്‍ കളിച്ചിരുന്നു. നെവിസ് പാട്രിയറ്റ്‌സിനെതിരായ മല്‍സരത്തില്‍ അവസാന ബോൡ സിക്‌സറടിച്ച് അദ്ദേഹം സെന്റ് കിറ്റ്‌സിനു നാടകീയ വിജയവും നേടിക്കൊടുത്തിരുന്നു. പക്ഷെ ബൗളിങില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഫാസ്റ്റ് ബൗളര്‍ക്കായിരുന്നില്ല. എട്ടു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളായിരുന്നു കോട്രെലിനു ലഭിച്ചത്. ദേശീയ ടീമിനു വേണ്ടി അദ്ദേഹം അവസാനമായി കളിച്ചത് ജൂലൈയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലായിരുന്നു. യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ കോട്രെലിനു ഇടം ലഭിച്ചിരുന്നില്ല. ചാംപ്യന്‍മാരായി ഈ ടൂര്‍ണമെന്റിനെത്തിയ വിന്‍ഡീസ് പക്ഷെ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു. പാകിസ്താനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചുവരാന്‍ ശ്രമിക്കവെയാണ് കോട്രെലിനു കൊവിഡ് വില്ലനായത്.

Story first published: Friday, December 17, 2021, 18:44 [IST]
Other articles published on Dec 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+