ഐപിഎല്‍ ലേലം: ടോപ്പ് ഡ്രോയില്‍ ആറു പേര്‍, ലിസ്റ്റ് പുറത്ത്.... ഇന്ത്യയുടെ 2 പേര്‍ മാത്രം!!

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം വ്യാഴാഴ്ച നടക്കാനിരിക്കെ ക്രിക്കറ്റ് ആരാധകരുടെ ആവേശം വാനോളമാണ്. ലേലത്തിലെ ടോപ്പ് ഡ്രോയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആറു താരങ്ങള്‍ ആരൊക്കെയെന്ന് ഐപിഎല്ലിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ മാത്രമേയുള്ളൂ. ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളും ഈ ആറു പേരാണ്.
ലേലത്തില്‍ ആകെ 332 താരങ്ങളാണ് രംഗത്തുള്ളത്. എന്നാല്‍ ഇവരില്‍ 73 കളിക്കാരെ മാത്രമേ എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഇവരില്‍ തന്നെ 29 പേര്‍ വിദേശ താരങ്ങളായിരിക്കുകയും വേണം.

ടോപ്പ് ഡ്രോയിലുള്ളവര്‍
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാനും സ്പിന്നര്‍ പിയൂഷ് ചൗളയുമാണ് ലേലത്തിന്റെ ടോപ്പ് ഡ്രോയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ടു ഇന്ത്യന്‍ താരങ്ങള്‍. ഇരുവരുടെയും അടിസ്ഥാന വില ഒരു കോടി രൂപയാണ്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ ടോപ്പ് ഡ്രോയില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.
ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്‍, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, ഇംഗ്ലണ്ടിന്റെ സാം കറെന്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കെസ്രിക്ക് വില്ല്യംസ് എന്നിവരാണ് ടോപ്പ് ഡ്രോയിലെ മറ്റു കളിക്കാര്‍.

ലിന്നും സ്റ്റെയ്‌നും
ഡോപ്പ് ട്രോയില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയുള്ള കളിക്കാര്‍ രണ്ടു പേരാണ്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നും ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഡെയല്‍ സ്റ്റെയ്‌നുമാണിത്. ഇരുവരുടെയും അടിസ്ഥാന വില രണ്ടു കോടി രൂപയാണ്.
തികച്ചും അപ്രതീക്ഷിതമായാണ് ലിന്നിനെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ പകരക്കാരനായി റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനൊപ്പം ചേര്‍ന്ന സ്റ്റെയ്‌നിനെ സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു.

കറെനെ തഴഞ്ഞ പഞ്ചാബ്
കഴിഞ്ഞ സീസണിലെ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന വില ലഭിച്ച വിദേശ താരമായിരുന്നു ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടറായ സാം കറെന്‍. 7.2 കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് കറനെ സ്വന്തമാക്കിയത്.
എന്നാല്‍ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായാണ് 20 കാരനായ താരത്തെ പഞ്ചാബ് ഒഴിവാക്കിയത്. വരാനിരിക്കുന്ന ലേലത്തിലും ഉയര്‍ന്ന തുക തന്നെ കറെന് ലഭിക്കാന്‍ സാധ്യത കൂടുതലാണ് കരുതപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications