Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈയെ വീഴ്ത്താന്‍ ആര്‍ക്കാവും? കരുത്ത്, വീക്ക്‌നെസ്, കിരീടസാധ്യത എല്ലാമറിയാം

ഐപിഎല്ലില്‍ ഇത്തവണ ഏഴു ടീമുകളുടെയും ഉറക്കം കെടുത്തുന്നു ഒരേയൊരു ടീം മാത്രമേയുള്ളൂ- അത് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. രോഹിത് ശര്‍മയെയും സംഘത്തെയും എങ്ങനെ കീഴടക്കുമെന്നതിനെക്കുറിച്ച് ആലോചിച്ചാവും മറ്റു ഫ്രാഞ്ചൈസികളെല്ലാം തല പുകയ്ക്കുക. അഞ്ചു കിരീടങ്ങള്‍ ഷെല്‍ഫിലെത്തിച്ചെങ്കിലും മുംബൈയുടെ കിരീടദാഹം തീര്‍ന്നിട്ടില്ല. ഓരോ സീസണ്‍ കഴിയുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു സീസണുകളിലും കപ്പുയര്‍ത്തിയ മുംബൈ ഹാട്രിക് കിരീടമാണ് ഇത്തവണ സ്വപ്‌നം താണുന്നത്. ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. മുംബൈയുടെ കരുത്ത്, വീക്ക്‌നെസ്, കിരീട സാധ്യത എന്നിവയെല്ലാം നമുക്കു പരിശോധിക്കാം.

മുംബൈയുടെ കരുത്ത്

മുംബൈയുടെ കരുത്ത്

ശക്തമായ ബാറ്റിങ് ലൈനപ്പും ഡെത്ത് ഓവറിലെ മികച്ച ബൗളിങുമാണ് മുംബൈയുടെ ഏറ്റവും വലിയ കരുത്ത്. ഈ രണ്ടു ഘടകങ്ങളുമാണ് മുംബൈയെ മറ്റു ടീമുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. 2019, 2020 സീസണുകളില്‍ കിരീടം നേടിയ അതേ ഗ്രൂപ്പിനെ തന്നെയാണ് മുംബൈ ഇത്തവണയും അണിനിരത്തുന്നത്. പുതിയ ചിലര്‍ എത്തിയതൊഴിച്ചാല്‍ മുംബൈ ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും കാണാന്‍ കഴിയില്ല.

ഓപ്പണിങ്, മധ്യനിര

ഓപ്പണിങ്, മധ്യനിര

നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കുമുള്‍പ്പെടുന്ന മികച്ച ഓപ്പണിങ് ജോടിയാണ് മുംബൈയ്ക്കുള്ളത്. ബാക്കപ്പ് ഓപ്പണറായി ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്നുണ്ട്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ ടി20യിലെ രണ്ടു മികച്ച ബാറ്റ്‌സ്മാന്‍ മുംബൈ ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണില്‍ പ്രകടനത്തിന്റെ കാര്യത്തില്‍ രണ്ടു പേരും പരസ്പരം മല്‍സരിച്ചിരുന്നു.
ഇവര്‍ക്കു പിന്നാലെ വമ്പനടിക്കാരായ കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ കൂടി ഇറങ്ങുന്നതോടെ മുംബൈ കൂടുതല്‍ 'ഹെവിയാവും'.

ബൗളിങ് നിര

ബൗളിങ് നിര

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും മുംബൈയെ ഭയക്കണം. ഒരൊറ്റ സീസണ്‍ കൊണ്ടു തന്നെ ജസ്പ്രീത് ബുംറ- ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ജോടി തീപ്പൊരി പാറിച്ചുകഴിഞ്ഞു. ന്യൂബോള്‍ കൊണ്ടും ഡെത്ത് ഓവറിലും ഒരുപോലെ അപകടകാരികളാണ് ഇരുവരും. കഴിഞ്ഞ സീസണിലായിരുന്നു ബോള്‍ട്ടിനെ മുംബൈ ടീമിലേക്കു കൊണ്ടു വന്നത്. ഇതു പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാവുകയും ചെയ്തു.
ബുംറ, ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം ഓസ്‌ട്രേലിയയുടെ നതാന്‍ കൂള്‍ട്ടര്‍നൈലും ഒരുമിക്കുന്നതോടെ മുംബൈയുടേ പേസാക്രമണത്തിന് മൂര്‍ച്ച കൂടും.

വീക്ക്‌നെസ്

വീക്ക്‌നെസ്

മുംബൈയുടെ ഒരേയൊരു വീക്ക്‌നെസ് സ്പിന്‍ ബൗളിങില്‍ മാത്രമാണ്. മികച്ച സ്പിന്നര്‍മാര്‍ ഇല്ലെന്നത് മുംബൈയുടെ പ്രധാന പോരായ്മ തന്നെയാണ്. പരിചയസമ്പത്തുള്ള പിയൂഷ് ചൗളയെ മുംബൈ പുതുതായി ടീമിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തെ എത്രത്തോളം ആശ്രയിക്കാമെന്നതില്‍ സംശയമുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സില്‍ ചൗള ഫ്‌ളോപ്പായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്.
ചൗളയെക്കൂടാതെ രാഹുല്‍ ചഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് മുംബൈ ടീമിലെ മറ്റു സ്പിന്നര്‍മാര്‍. രണ്ടു പേരും സ്പിന്നറെന്ന നിലയില്‍ അത്ര മികവ് തെളിയിച്ചവരല്ലെന്നത് മുംബൈയ്ക്കു തലവേദനയായേക്കും.

കിരീട സാധ്യത

കിരീട സാധ്യത

പുതിയ സീസണിലും മുംബൈയെ കിരീട ഫേവറിറ്റുകളായി വിദഗ്ധര്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇത്തവണ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് മുംബൈയെയാണ്. പ്രമുഖ ബെറ്റിങ് വെബ്‌സൈറ്റുകളെല്ലാം കിരീടഫേവറിറ്റായി തിരഞ്ഞെടുത്തത് അവരെയാണ്.

മുംബൈ ഇന്ത്യന്‍സ് ടീം

മുംബൈ ഇന്ത്യന്‍സ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് ലിന്‍, അന്‍മോള്‍പ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്,രാഹുല്‍ ചഹര്‍ ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്സിന്‍ ഖാന്‍, ആദം മില്‍നെ, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജെയിംസ് നീഷാം, യുധ്വീര്‍ ചറാക്, മാര്‍ക്കോ ജാന്‍സന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

Story first published: Thursday, April 1, 2021, 12:36 [IST]
Other articles published on Apr 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+