IND vs ENG: നാലാം ടെസ്റ്റിലും അതേ പിച്ച്? ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ ഉറപ്പിക്കാം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും സ്പിന്‍ ബൗളിങിന് അനുകൂലായ പിച്ച് തന്നെ തയ്യാറാക്കുമെന്ന് റിപ്പോര്‍ട്ട്. ഇവിടെ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. ഇരുടീമുകളിലെയും ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച മല്‍സരം വെറും രണ്ടു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തിരുന്നു. പിച്ചിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും അവസാന ടെസ്റ്റിലും സമാനമായ പിച്ച് തന്നെയായിരിക്കും ഇരുടീമുകള്‍ക്കും ലഭിക്കുകയെന്നാണ് വിവരം.

ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍
നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പിന്‍മാറിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരം ഉമേഷ് യാദവ് പ്ലെയിങ് ഇലവനിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കു ഭേദമായ ഉമേഷ് അവസാന രണ്ടു ടെസ്റ്റുകളിലാണ് ടീമിനൊപ്പം ചേര്‍ന്നത്.
പരമ്പരയില്‍ ഇതുവരെ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വാഷിങ്ടണ്‍ സുന്ദറിനെ നാലാം ടെസ്റ്റില്‍ ഇന്ത്യ ഒഴിവാക്കിയേക്കും. പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് പ്ലെയിങ് ഇലവനിലേക്കു വന്നേക്കും.
പിച്ച് സ്പിന്‍ അനുകൂലമായതിനാല്‍ തന്നെ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന ബൗളിങ് കോമ്പിനേഷന്‍ തന്നെ നാലാംടെസ്റ്റിലും ഇന്ത്യ തുടരും.

പിച്ചിനെതിരേ വിമര്‍ശനം
പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോനായിരുന്നു. അഹമ്മദാബാദിലെ പിച്ചിന്റെ പേരില്‍ ഐസിസിയെപ്പോലും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
പല്ലുപോയ ഐസിസിക്ക് ഇന്ത്യയെ ഭയമാണെന്നും അതുകൊണ്ടു തന്നെ ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഐസിസി ഇന്ത്യയെ അനുവദിച്ചിരിക്കുകയാണെന്നുമായിരുന്നു വോനിന്റെ വിമര്‍ശനം. ഇംഗ്ലണ്ടിന്റെ മറ്റൊരു മുന്‍ താരവും ഇന്ത്യന്‍ വംശജനായ സ്പിന്നറുമായ മോണ്ടി പനേസറും പിച്ചിനെതിരേ രംഗത്തുവന്നിരുന്നു. നാലാം ടെസ്റ്റിലും സമാനമായ പിച്ച് ഇന്ത്യയൊരുക്കിയാല്‍ ഐസിസി അവരുടെ പോയിന്റ് വെട്ടിക്കുറയ്ക്കണണമെന്നായിരുന്നു പനേസര്‍ ആവശ്യപ്പെട്ടത്.

നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications