പന്തിനു പകരം എന്തിന് സാഹ? കടുത്ത വിമര്‍ശനം... അനീതി തന്നെ, കുംബ്ലെ ആണെങ്കില്‍ നടക്കില്ല!!
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നു പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ ഒഴിവാക്കിയതിനെതിരേ വിമര്‍ശനം ശക്തമാവുന്നു. സാഹയ്ക്കു പകരം യുവ താരം റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങളാണ് ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നത്.
കഴിഞ്ഞ ടെസ്റ്റുകളിലെല്ലാം ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്ത സാഹയെ എന്തു കൊണ്ട് മാറ്റി നിര്‍ത്തിയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. പന്താവട്ടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇതാദ്യമായാണ് പ്ലെയിങ് ഇലവനിലെത്തിയത്. നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകളില്‍ താരത്തിന് ഒരവസരം പോലും ലഭിച്ചിരുന്നില്ല.

ദൈവം രക്ഷിക്കട്ടെ
നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറെന്നു പറഞ്ഞ് ടീമിലെടുത്ത പന്തിനെ മൂന്നു പരമ്പരകള്‍ക്കിടെ പുറത്തിരുത്തി
ടെസ്റ്റിലെ സ്ഥിരം വിക്കറ്റ് കീപ്പറെന്ന് പറഞ്ഞ് കൊണ്ടു വന്ന സാഹയെ രണ്ടു പരമ്പരകള്‍ക്കിടെ പുറത്തിരുത്തി.
സാഹ കളിക്കണമെന്ന് ആഗ്രഹിക്കാനുള്ള ഏക കാരണം ഇതാണ്. നമ്മുടെ കളിക്കാരെ ദൈവം രക്ഷിക്കട്ടെയെന്നായിരുന്നു ട്വീറ്റ്.

കുംബ്ലെ അനുവദിക്കില്ല
ഇന്ത്യന്‍ ടീമിന്റെ കോച്ച് അനില്‍ കുംബ്ലെ ആയിരുന്നെങ്കില്‍ സാഹയ്ക്കു പകരം പന്തിനെ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്തതിനാലാണ് രഹാനെയ്്ക്കു പകരം രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയതെന്നു രവി ശാസ്ത്രി മുമ്പ് പറഞ്ഞത് ഓര്‍മയുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ചവിക്കറ്റ് കീപ്പര്‍ സാഹയാണെന്നായിരുന്നു കോലി നേരത്തേ പറഞ്ഞത്. വൈരുദ്ധ്യങ്ങളുടെ കാര്യത്തില്‍ മാസ്റ്റേഴ്‌സാണ്. സോറി സാഹയെന്നായിരുന്നു ഒരു ട്വീറ്റ്.

എന്ത് തെറ്റ് ചെയ്തു?
ശാസ്ത്രിയും കൂട്ടരും സാഹയോടു കാണിച്ചത് കടുത്ത അനീതിയാണ്. എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്? എന്തിനു സാഹയെ ഒഴിവാക്കി പകരം പന്തിനെ ഉള്‍പ്പെടുത്തി? വിക്കറ്റ് കീപ്പറുടെ റോളില്‍ സാഹയാണ് കൂടുതല്‍ മികച്ചയാള്‍. പന്ത് മികച്ച ബാറ്റ്‌സ്മാന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ ഏകദിന പരമ്പരകളില്‍ കളിപ്പിച്ചില്ലെന്നായിരുന്നു മറ്റൊരാള്‍ തുറന്നടിച്ചത്.

ടീം സെലക്ഷന്‍ ശരിയല്ല
കോച്ചും ക്യാപ്റ്റനുമുള്‍പ്പെടുന്ന ടീം മാനേജ്‌മെന്റ് വീണ്ടും വീണ്ടും ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹനുമാ വിഹാരി, റിഷഭ് പന്ത് എന്നിവര്‍ക്കു പകരം രവീന്ദ്ര ജഡേജയെയും വൃധിമാന്‍ സാഹയെയുമാണ് കളിപ്പിക്കേണ്ടിയിരുന്നതെന്നായിരുന്നു ഒരു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications