ഐപിഎല്‍ ലേലം: കളിക്കാര്‍ക്കും പറയാനുണ്ട്!
കാത്തുകാത്തിരുന്ന ഐ പി എല്‍ ലേലം കഴിഞ്ഞു. ഇനി കളത്തിലാണ് കളി ബാക്കി. പഴയ ടീം ഒഴിവാക്കിയ വിഷമമൊക്കെ മാറി പുതിയ ടീമിന് വേണ്ടി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ലേലത്തില്‍ വിറ്റുപോയ ചിലര്‍. ആര്‍ക്കും വേണ്ടാത്ത ചില കളിക്കാരുണ്ട്. ദേശീയ താരങ്ങള്‍ അടക്കമുള്ള പല പ്രമുഖരെയും ആരും വാങ്ങാതെ വിട്ടു. മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവര്‍ക്കൊന്നും ആവശ്യക്കാരുണ്ടായില്ല.
മോഹവില കിട്ടിയതിന്റെ സന്തോഷവും പുതിയ ടീമില്‍ ചേരുന്നതിന്റെ ആവേശവും പല താരങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചു. കോച്ചിനെക്കുറിച്ചും ടീമിനെക്കുറിച്ചും അവിടെ ഒരുമിച്ച് കളിക്കാന്‍ പോകുന്ന മറ്റ് താരങ്ങളെക്കുറിച്ചുമെല്ലാമാണ് കളിക്കാര്‍ ട്വിറ്ററില്‍ പറഞ്ഞത്. ഐ പി എല്‍ താരലേലത്തോട് പ്രമുഖ കളിക്കാര്‍ പ്രതികരിച്ചത് എങ്ങനെ എന്ന് നോക്കൂ.

നമസ്‌തേ ഡല്‍ഹി
16 കോടിയുടെ റെക്കോര്‍ഡ് തുക കിട്ടിയ യുവരാജ് സിംഗ് ട്വിറ്ററിലൂടെയാണ് സന്തോഷം പ്രകടിപ്പിച്ചത്. നമസ്‌തേ ഡല്‍ഹി എന്നായിരുന്നു യുവിയുടെ ട്വീറ്റ്. കോച്ച് ഗാരി കിര്‍സ്റ്റന്റെ കീഴില്‍ കളിക്കുന്നതിന്റെ സന്തോഷവും യുവരാജ് പങ്കുവെച്ചു.

പീറ്റേഴ്‌സന്‍ ഹാപ്പി
കഴിഞ്ഞ തവണത്തെ തുക കിട്ടിയില്ലെങ്കിലും കെവിന്‍ പീറ്റേഴ്‌സന്‍ ഹാപ്പിയാണ്. കാരണം ഇവരാണ്. ഇംഗ്ലണ്ടിലെ സഹതാരങ്ങളായ മോര്‍ഗന്‍, ബൊപാര തുടങ്ങിയവര്‍ സണ്‍റൈസേഴ്‌സിലുണ്ട്. സ്റ്റെയ്ന്‍, വാര്‍ണര്‍ എന്നിവരാണ് അവരുടെ മറ്റ് വിദേശ താരങ്ങള്‍

ഡാരന്‍ സമി ബാംഗ്ലൂരില്‍
ലോകകപ്പിലെ നിരാശ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലെത്തുന്നതോടെ മാറുമെന്ന പ്രതീക്ഷയിലാണ് ഡാരന്‍ സമി. കഴിഞ്ഞ തവണ ടീമിലെടുത്ത സണ്‍റൈസേഴ്‌സിന് സമി നന്ദി പറയുന്നു.

ആരോണ്‍ ഫിഞ്ച് മുംബൈയ്ക്ക്
മുംബൈയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങുകയാണ് ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്. ഈ വെടിക്കെട്ട് താരത്തെ അഭിനന്ദിച്ച് മറ്റൊരു വെടിക്കെട്ട് താരം മാക്‌സ്‌വെല്ലും ട്വീറ്റ് ചെയ്തു.

വാര്‍ണറും ഹാപ്പി
ലേലത്തില്‍ വാര്‍ണര്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഓസ്‌ട്രേലിയന്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ അബോട്ടിനെ ബാംഗ്ലൂര്‍ വാങ്ങിയ വാര്‍ത്ത അറിഞ്ഞാണ് വാര്‍ണര്‍ സന്തോഷിക്കുന്നത്. അബോട്ട് ഗ്രേറ്റ് ടാലന്റ് ആണെന്നും വാര്‍ണര്‍ പറയുന്നു.

അബോട്ടും സന്തോഷത്തിലാണ്
ബാംഗ്ലൂരിനൊപ്പം കളിക്കുന്ന സന്തോഷത്തിലാണ് ഷോണ്‍ അബോട്ട്. അബോട്ട് ആദ്യമായാണ് ഐ പി എല്‍ കളിക്കാനെത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications