ടിവി പരസ്യം ഫലം കണ്ടു, ആഭ്യന്തര സീസണിന് ജമ്മു കശ്മീര്‍ തയ്യാര്‍
ദില്ലി: അനിശ്ചിതത്വം വിട്ടുമാറി. ആരംഭിക്കാന്‍ പോകുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ജമ്മു കശ്മീര്‍ ടീം പങ്കെടുക്കും. ടിവിയില്‍ പരസ്യം നല്‍കി ടീമംഗങ്ങളെ വിളിച്ചുച്ചേര്‍ക്കാന്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നീക്കം ഫലം കണ്ടതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ടീം പരിശീലകനുമായ ഇര്‍ഫാന്‍ പത്താന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വ്യാഴാഴ്ച്ച മുതല്‍ ബറോഡയില്‍ വെച്ച് ജമ്മു കശ്മീര്‍ ടീം പരിശീലനം ആരംഭിക്കും.

നേരത്തെ, കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ ടീമിലെ താരങ്ങളുമായി ബന്ധപ്പെടാന്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് കഴിഞ്ഞിരുന്നില്ല. ആഭ്യന്തര സീസണിന് തുടക്കമാവാനിരിക്കെ ടീമംഗങ്ങളുമായി ബന്ധപ്പെടാന്‍ മറ്റു വഴിയില്ലാത്തതിനെ തുടര്‍ന്നാണ് ടിവിയില്‍ പരസ്യം നല്‍കി താരങ്ങളെ വിളിച്ചുച്ചേര്‍ക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. എന്തായാലും കരുതിയതുപോലെ കാര്യങ്ങള്‍ നടന്നു.

പരസ്യം കണ്ട കശ്മീരിലെ താരങ്ങളെല്ലാം ജമ്മുവിലെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ വന്നുചേര്‍ന്നതായി ഇര്‍ഫാന്‍ പത്താന്‍ അറിയിച്ചു. വ്യാഴാഴ്ച്ച പരിശീലനത്തിനായി ടീം ബറോഡയിലെത്തും. ബറോഡ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മോട്ടി ബാഗ് ഗ്രൗണ്ടിലാണ് ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലന ക്യാംപ് നടക്കുക. സെപ്തംബര്‍ 24 -ന് തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിയിലാണ് ടീം ആദ്യം പങ്കെടുക്കുക.
ക്രിക്കറ്റിലും പകരക്കാരനെ ഇറക്കാം... ഐസിസി നിയമം തിരിച്ചടിയോ? പ്രതികരിച്ച് കോലി

പരിശീലനത്തിന് സമയം തീരെ കുറവാണ്. ഇക്കാരണത്താല്‍ താരങ്ങളുടെ ഫിറ്റ്‌നസ് കാര്യങ്ങളില്‍ ഇടപെടാന്‍ തത്കാലം നിര്‍വാഹമില്ലെന്ന് പത്താന്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 29 ടെസ്റ്റ് മത്സരങ്ങളും 120 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഇര്‍ഫാന്‍ പത്താന്‍ നിലവില്‍ ജമ്മു കശ്മീര്‍ ടീമംഗവും പരിശീലകനുമാണ്.
നേരത്തെ, ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ആഷിഖ് അലി ബുഖാരി, ഭരണകര്‍ത്താവ് സികെ പ്രസാദ്, പരിശീലകന്‍ ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ദില്ലിയില്‍ ഒത്തുകൂടിയാണ് ടിവിയില്‍ പരസ്യം നല്‍കി താരങ്ങളെ വിളിച്ചുച്ചേര്‍ക്കാന്‍ തീരുമാനിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications