ലോകകപ്പ്: വഴിത്തിരിവായത് ആ നിമിഷം... നാണക്കേടെന്ന് വില്ല്യംസണ്‍, ആരാണ് വില്ലന്‍?
ലണ്ടന്‍: കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക്കിനൊടുവിലാണ് ക്രിക്കറ്റിന്റെ തറവാട്ടു മുറ്റമായ ലോര്‍ഡ്‌സില്‍ വച്ച് ഇംഗ്ലണ്ട് തങ്ങളുട കന്നി ലോകകിരീടമുയര്‍ത്തിയത്. 50 ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന മുന്‍തൂക്കം ഇംഗ്ലണ്ടിനെ വിശ്വവിജയികളാക്കുകയായിരുന്നു.
നിശ്ചിത 50 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ടു വിക്കറ്റിന് 241 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അവസാന പന്തില്‍ ഇതേ സ്‌കോറിന് പുറത്തായി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസിലാന്‍ഡിനും 15 റണ്‍സെടുക്കാനേ ആയുള്ളൂ. ഇതോടെയാണ് ബൗണ്ടറികള്‍ വിജയികളെ തീരുമാനിച്ചത്. കളിയിലെ വഴിത്തിരിവിനെ കുറിച്ച് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍.
ഗുപ്റ്റിലിന്‍റെ ഓവര്‍ ത്രോ
നിര്‍ണായകമായ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഓവര്‍ ത്രോയാണ് മല്‍സര ഫലത്തില്‍ നിര്‍ണായകമായി മാറിയതെന്നു വില്ല്യംസണ്‍ പറയുന്നു. അവസാന മൂന്ന് പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമായിരുന്നു. ഡീപ്പില്‍ നിന്നുള്ള ഗുപ്റ്റിലിന്റെ ത്രോ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സ് ഡൈവ് ചെയ്തപ്പോള്‍ ബാറ്റില്‍ തട്ടി ദിശ മാറി ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു. രണ്ട് റണ്‍സ് മാത്രം ലഭിക്കേണ്ടയിടത്ത് ആറു റണ്‍സ് ഇംഗ്ലണ്ടിനു കിട്ടുകയും ചെയ്തു.

നാണക്കേടെന്ന് നായകന്‍
ത്രോ സ്‌റ്റേക്‌സിന്റെ ബാറ്റില്‍ തട്ടിയെന്നത് നാണക്കേടാണെന്നു വില്ല്യംസണ്‍ ചൂണ്ടിക്കാട്ടി. കളിയുടെ അത്തരമൊരു മുഹൂര്‍ത്തത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്‍ഡ് ടീമിലെ താരങ്ങളാകെ നിരാശരാണ്. മാനസികരമായി എല്ലാവരും തളര്‍ന്നു കഴിഞ്ഞു. ഈയൊരു ഘട്ടത്തില്‍ പരാജയം അംഗീകരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എങ്കിലും വലിയൊരു ശ്രമം തന്നെയാണ് ടീമിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വില്ല്യംസണ്‍ വിശദമാക്കി.

10-20 റണ്‍സ് കൂടുതല്‍ നേടാമായിരുന്നു
ഫൈനലില്‍ 10-20 റണ്‍സ് കൂടി കൂടുതല്‍ നേടാന്‍ ന്യൂസിലാന്‍ഡിനു കഴിയുമായിരുന്നുവെന്ന് വില്ല്യംസണ്‍ പറഞ്ഞു. എങ്കിലും ലോകകപ്പ് ഫൈനലില്‍ 241 റണ്‍സെന്നത് പൊരുതാവുന്ന സ്‌കോര്‍ ആയിരുന്നു. ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കുക തന്നെ ചെയ്തു. മല്‍സരം അവസാന പന്തിലേക്ക് നീട്ടിയത് ബൗളര്‍മാരുടെ മികവാണ്. പിന്നീട് സൂപ്പര്‍ ഓവറിലും അവസാന പന്തിലേക്ക് കളി നീണ്ടു. വളരെ മികച്ച മല്‍സരമായിരുന്നു ഇതെന്നും ന്യൂസിലാന്‍ഡ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications