ടി20യില്‍ 300ലധികം ടോട്ടല്‍, നാല് മെയ്ഡന്‍, ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത അഞ്ച് റെക്കോഡുകള്‍
സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖ രാജ്യങ്ങള്‍ കുറിച്ച പല റെക്കോഡുകളും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അസോസിയേറ്റ് രാജ്യങ്ങള്‍ കുറിച്ച പല റെക്കോഡുകളും ആരാധകര്‍ക്ക് അത്ര കേട്ടറിവില്ലാത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് അതിവേഗം വളരുന്നവരാണ് ഇവരില്‍ പല ടീമുകളും. ഐസിസി ടൂര്‍ണമെന്റുകളില്‍ എത്തിപ്പെടാനായി പ്രയത്‌നിക്കുന്ന അസോസിയേറ്റ് രാജ്യങ്ങളുടെ പേരിലുള്ള അഞ്ച് ചരിത്ര റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടി20യില്‍ 300ലധികം ടീം ടോട്ടല്‍
ടി20 ഫോര്‍മാറ്റില്‍ 300ലധികം ടീം ടോട്ടലെന്ന റെക്കോഡ് ആരും നേടിയിട്ടില്ല എന്ന് പറയാനാവില്ല. കാരണം ഈ റെക്കോഡിനുടമകളായ ഒരു അസോസിയേറ്റ് രാജ്യമുണ്ട്. ഉഗാണ്ട വനിതാ ടീമാണ് ഈ റെക്കോഡിനുടമകള്‍. മാലിക്കെതിരേ 20 ഓവറില്‍ 314 റണ്‍സാണ് ഇവര്‍ നേടിയത്. മറുപടിക്കിറങ്ങിയ മാലിയെ 10 റണ്‍സിന് പുറത്താക്കിയ കാനഡ 304 റണ്‍സിന്റെ ഗംഭീര ജയവും സ്വന്തമാക്കി.

ടി20യിലെ ഉയര്‍ന്ന-കുറഞ്ഞ സ്‌കോര്‍ ഒരു മത്സരത്തില്‍
പുരുഷ ടി20യിലെ ഉയര്‍ന്ന സ്‌കോറും കുറഞ്ഞ സ്‌കോറും ഒരു മത്സരത്തില്‍തത്തന്നെ പിറന്നാലോ? അങ്ങനെ സംഭവിച്ചിട്ടുണ്ട്. 2019 ആഗസ്റ്റ് 30നായിരുന്നു ഇത്തരത്തിലൊരു മത്സരം നടന്നത്. ചെക്ക് റിപ്പബ്ലിക്ക്-തുര്‍ക്കി മത്സരം. ആദ്യം ബാറ്റ് ചെയ്ത ചെക്ക് റിപ്പബ്ലിക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ തുര്‍ക്കി 21 റണ്‍സിന് ഓള്‍ഔട്ടായി. 257 റണ്‍സിനാണ് മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ജയിച്ചത്. മത്സരത്തില്‍ 35 പന്തില്‍ സെഞ്ച്വറിയുമായി സുദേഷ് വിക്രമസേകര തിളങ്ങി.

ടി20യിലെ ഉയര്‍ന്ന കൂട്ടുകെട്ട്
ടി20യിലെ ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോഡ് ഇന്തോനേഷ്യ വനിതാ ടീമിന്റെ പേരിലാണ്. ഫിലിപ്പെയ്ന്‍സിനെതിരായ മത്സരത്തില്‍ ഇന്തോനേഷ്യയുടെ വൈ എന്‍ഗ്രീനിയും കെ വിന്‍ഡ പ്രസ്റ്റിനിയും ചേര്‍ന്ന് 257 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 2019 ഡിസംബര്‍ 21നായിരുന്നു ഈ റെക്കോഡ് പ്രകടനം നടന്നത്. ഇരുവരും ചേര്‍ന്ന് 19.4 ഓവര്‍ ബാറ്റ് ചെയ്തു. എന്‍ഗ്രീനി സെഞ്ച്വറി നേടിയപ്പോള്‍ വിന്‍ഡ പുറത്താവാതെ 89 റണ്‍സും നേടി.

പ്രായം കൂടിയ, കുറഞ്ഞ അരങ്ങേറ്റ താരങ്ങള്‍
ടി20 ഫോര്‍മാറ്റ് പൊതുവേ യുവതാരങ്ങള്‍ക്ക് പ്രാധാന്യമുള്ളതാണ്. അതിവേഗം റണ്‍സുയര്‍ത്തേണ്ട ഈ ഫോര്‍മാറ്റില്‍ വലിയ കായിക ക്ഷമത അത്യാവശ്യമാണ്. ടി20യില്‍ അരങ്ങേറ്റം കുറിച്ച പ്രായം കൂടിയ താരം ഏത് ടീമിന്റെയാണ്? തുര്‍ക്കിയുടെ ഒസ്മാന്‍ ഗോക്കറാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. 59 വയസും 181 ദിവസവുമാണ് അരങ്ങേറുമ്പോള്‍ ഒസ്മാന്റെ പ്രായം. തുര്‍ക്കിക്കുവേണ്ടി 57ാം വയസില്‍ അക്യൂസും കാന്‍സോയിയും ടി20 അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

നാല് ഓവറും മെയ്ഡന്‍?
ടി20 ഫോര്‍മാറ്റില്‍ നാല് ഓവറും മെയ്ഡനാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അങ്ങനെയൊരു റെക്കോഡ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. താന്‍സാനിയ വനിതകളും മാലി വനിതകളും തമ്മിലുള്ള മത്സരത്തിലാണ് ഈ റെക്കോഡ് പ്രകടനം നടന്നത്. താന്‍സാനിയയുടെ പെരീസ് മമുന്യയയാണ് തുടര്‍ച്ചയായി നാല് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞത്. ഈ റെക്കോഡ് തകര്‍ക്കാന്‍ പെട്ടെന്നാര്‍ക്കും സാധിക്കുമെന്ന് കരുതുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications