Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പുജാരയുടെ ഹെല്‍മറ്റ് പൊളിക്കൂ! വോണിന്റെ വിവാദ കമന്ററി- രൂക്ഷ വിമര്‍ശനം

വിവാദങ്ങളുടെ തോഴനായ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ പുതിയ വിവാദത്തില്‍. കമന്ററിക്കിടെയാണ് വോണിന്റെ വാക്കുകളാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിലെ കമന്ററി സംഘത്തില്‍ അദ്ദേഹവുമുണ്ട്.

1

ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 328 റണ്‍സിന്റെ റണ്‍ചേസ് ഇന്ത്യ നടത്തവെയായിരുന്നു വോണിന്റെ ആക്രോശം. അഞ്ചാം ദിനം 29ാം ഓവറിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ കമന്ററി. ബൗള്‍ ചെയ്തത് പേസര്‍ ജോഷ് ഹേസല്‍വുഡായിരുന്നു. ബാറ്റ് ചെയ്തതാവട്ടെ ചേതേശ്വര്‍ പുജാരയും. അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങ് ഓസീസിനെ അസ്വസ്ഥരാക്കവെയായിരുന്നു വോണിന്റെ നിയന്ത്രം വിട്ടത്. 60 ബോളുകള്‍ നേരിട്ട പുജാര ആറു റണ്‍സ് മാത്രമായിരുന്നു നേടിയത്.

29ാം ഓവറിലെ അഞ്ചാമത്തെ ബൗള്‍ ഹേസല്‍വുഡ് എറിയവെ ഹെല്‍മറ്റ് തകര്‍ക്കാന്‍ ശ്രമിക്കു, ചില ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് അദ്ദേഹത്തെ അസ്വസ്ഥനാക്കൂയെന്നായിരുന്നു വോണിന്റെ കമന്ററി. ഈ വാക്കുകളാണ് വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരിക്കുന്നത്. ഇന്ത്യയുടെ പല താരങ്ങള്‍ക്കും ഈ പരമ്പരയ്ക്കിടെ പരിക്കു കാരണം നാട്ടിലേക്കു മടങ്ങേണ്ടി വന്നിരുന്നു. പലര്‍ക്കും പരിക്കുപറ്റിയത് ഓസീസ് പേസര്‍മാരില്‍ നിന്നുമായിരുന്നു. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍ എന്നിവരായിരുന്നു പരിക്കിന്റെ പിടിയിലായത്.

2

വോണിന്റെ വിവാദ കമന്ററിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് വിമര്‍ശിച്ചിരിക്കുന്നത്. ഓസീസ് ബൗളര്‍മാര്‍ ഇപ്പോള്‍ ഇതു തന്നെയാണ് ചെയ്യുന്നതെന്നാണ് തനിക്കു തോന്നുന്നത്. ഹെല്‍മറ്റ് പൊട്ടിക്കുകയും ചെയ്തു. ഓസീസിനെക്കുറിച്ച് നാണക്കേട് തോന്നുന്നുവെന്നായിരുന്നു ട്വിറ്ററില്‍ ഒരു യൂസറുടെ പ്രതികരണം.

ഇതിനു പേരു കേട്ടവരാണ് ഓസീസ്, അതുകൊണ്ടു തന്നെ ആശ്ചര്യം തോന്നുന്നില്ല. സ്വന്തം താരത്തെ തന്നെ നേരത്തേ ഈ തരത്തില്‍ നഷ്ടമായ അവര്‍ക്ക് എങ്ങനെ ഇതുപോലെ ചിന്തിക്കാന്‍ കഴിയുന്നുവെന്ന് മനസ്സിലാവുന്നില്ലെന്നായിരുന്നു ഒരു യൂസര്‍ തുറന്നടിച്ചത്. ഓസീസ് ഓപ്പണര്‍ ഫില്‍ ഹ്യൂസ് നേരത്തേ ബാറ്റിങിനിടെ ഹെല്‍മറ്റില്‍ ബോള്‍ തട്ടി മരിച്ചിരുന്നു.

Story first published: Tuesday, January 19, 2021, 11:20 [IST]
Other articles published on Jan 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+