For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെടിക്കെട്ടില്‍ പൊള്ളാര്‍ഡിനെ മലര്‍ത്തിയടിച്ചു; തകര്‍ത്തടിച്ചത് ഡാരന്‍ ബ്രാവോ, ഒടുവില്‍ ചേട്ടന്റെ വിജയച്ചിരി

ഗ്രോസ് ഐസ്‌ലറ്റ്: ബാറ്റ്‌സ്മാന്‍മാരുടെ താണ്ഡവം കണ്ട കരീബിയന്‍ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഡ്വയ്ന്‍ ബ്രാവോ നയിക്കുന്ന ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന് ആവേശജയം. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് പടനയിച്ച സെന്റ് ലൂസിയ സ്റ്റാര്‍സിനെയാണ് ട്രിന്‍ബാഗോ വീഴ്ത്തിയത്.

അവസാന ഓവര്‍ വരെ നീണ്ടുനിന്ന മല്‍സരത്തില്‍ ഒരു പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കേയാണ് ട്രിന്‍ബാഗോയുടെ വിജയം. ടൂര്‍ണമെന്റില്‍ ട്രിന്‍ബാഗോയുടെ രണ്ടാം വിജയം കൂടിയാണിത്. എന്നാല്‍, കളിച്ച നാല് മല്‍സരങ്ങളിലും സെന്റ് ലൂസിയ തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു.

തകര്‍ത്തടിച്ച് പൊള്ളാര്‍ഡ്, വെടിക്കെട്ടുമായി വാര്‍ണറും കോണ്‍വാളും

തകര്‍ത്തടിച്ച് പൊള്ളാര്‍ഡ്, വെടിക്കെട്ടുമായി വാര്‍ണറും കോണ്‍വാളും

ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റിന് 212 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡിന്റേയും (65*) ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റേയും (72*) വണ്‍ഡൗണ്‍ റഹ്കീം കോണ്‍വാളിന്റേയും (53) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് സെന്റ് ലൂസിയക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

23 പന്തില്‍ ഏഴ് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സ്. 55 പന്ത് നേരിട്ട വാര്‍ണര്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും നേടി. 29 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് കോണ്‍വാളിന്റെ ഇന്നിങ്‌സ്.

ഡാരന്‍ ബ്രാവോ കസറി, പിന്തുണച്ച് ബ്രണ്ടന്‍ മക്കല്ലവും

ഡാരന്‍ ബ്രാവോ കസറി, പിന്തുണച്ച് ബ്രണ്ടന്‍ മക്കല്ലവും

മറുപടിയില്‍ അതേ നാണയത്തില്‍ ട്രിന്‍ബാഗോ തിരിച്ചടി നല്‍കുകയായിരുന്നു. ക്യാപ്റ്റന്‍ ഡ്വയ്ന്‍ ബ്രാവോയുടെ സഹോദരന്‍ കൂടിയായ ഡാരന്‍ ബ്രാവോയാണ് ട്രിന്‍ബാഗോയ്ക്ക് ആവേശജയം സമ്മാനിച്ചത്.

94* റണ്‍സുമായി ഡാരന്‍ ബ്രാവോയും അര്‍ധസെഞ്ച്വറിയുമായി ബ്രണ്ടന്‍ മക്കല്ലവും (68) കസറിയപ്പോള്‍ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ട്രിന്‍ബാഗോ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജയിക്കാന്‍ രണ്ട് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു ട്രിന്‍ബാഗോയ്ക്കു വേണ്ടിയിരുന്നത്. എന്നാല്‍, അഞ്ചാം പന്ത് വിക്കറ്റ്കീപ്പര്‍ ദിനേഷ് രാംദിന്‍ സി്‌സറിലേക്ക് പായിച്ച് ട്രിന്‍ബാഗോയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

പുറത്താവാതെ 36 പന്തില്‍ 10 സിക്‌സറും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഡാരന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 42 പന്ത് നേരിട്ട മക്കല്ലം ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും നേടി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Friday, August 17, 2018, 17:23 [IST]
Other articles published on Aug 17, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+