Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രിരാഷ്ട്ര ക്രിക്കറ്റ്: ഓസ്‌ട്രേലിയ ഫൈനലില്‍

സിഡ്നി:ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ മൂന്നാം മത്സരത്തിലും ജയിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ ഫൈനലിലെത്തി. ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിനാണ് ആതിഥേയര്‍ തോല്‍പിച്ചത്. അവസാന ഓവറില്‍ വെറും 1 പന്ത് മാത്രം ശേഷിക്കേയായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തപ്പോള്‍ ഓസീസ് 49.5 ഓവറില്‍ ലക്ഷ്യം കണ്ടു.

വാര്‍ണറിന് പകരം ഓപ്പണറായെത്തിയ ഷോണ്‍ മാര്‍ഷ് 45 ഉം ഫിഞ്ച് 32 ഉം റണ്‍സെടുത്തു. എന്നാല്‍ 102 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചത്. 95 പന്തില്‍ 6 ഫോറും 1 സിക്‌സും പറത്തിയാണ് സ്മിത്ത് ഓസ്‌ട്രേലിയയെ ഫൈനലില്‍ എത്തിച്ചത്. ഹാഡിന്‍ 42, ഫോക്‌നര്‍ 35, മാക്‌സ്‌വെല്‍ 37 എന്നിവരും തിളങ്ങി.

smith

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 302 റണ്‍സെടുത്തു. 141 റണ്‍സെടുത്ത ഓപ്പണര്‍ ഇയാന്‍ ബെല്ലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 125 പന്തില്‍ 15 ഫോറും 1 സിക്‌സും ബെല്‍ പറത്തി. മൊയിന്‍ അലി 46, റൂട്ട് 69 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. കഴിഞ്ഞ കളിയില്‍ സെഞ്ചുറി അടിച്ച ക്യാപ്റ്റന്‍ മോര്‍ഗന്‍ പൂജ്യത്തിന് പുറത്തായി.

ത്രിരാഷ്ട്ര കപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ തോല്‍വിയാണ്. മൂന്ന് കളികള്‍ കളിച്ച ഓസ്‌ട്രേലിയ മൂന്നും ജിയച്ചപ്പോള്‍ ഇംഗ്ലണ്ട് ഒരു കളി ജയിച്ചു. രണ്ട് കളി കളിച്ച ഇന്ത്യ രണ്ടും തോറ്റു. അവശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ എത്താം.

Story first published: Friday, January 23, 2015, 17:12 [IST]
Other articles published on Jan 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+