മാക്‌സ്‌വെല്ലിനോട് തോറ്റ് ഇംഗ്ലണ്ട് തുന്നംപാടി!
പെര്‍ത്ത്: അനാവശ്യശ്രദ്ധ കാണിച്ച് അടിക്കാനും കളിക്കാനും വയ്യാതെ മുട്ട് വിറച്ച് തോറ്റമ്പിയ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയെ കണ്ട് പഠിക്കണം, കുറഞ്ഞത് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയെങ്കിലും. ലോകകപ്പിന് മുമ്പത്തെ അവസാന ഏകദിനമത്സരത്തില്‍ 95 റണ്‍സും 4 വിക്കറ്റും എടുത്താണ് മാക്‌സി ഇംഗ്ലണ്ടിനെ കുഴിച്ചുമൂടിയത്. മാക്‌സ്‌വെല്‍ ആക്രമണത്തില്‍ നിലതെറ്റിപ്പോയ ഇംഗ്ലണ്ടിന് പിന്നെ കളിയിലേക്ക് തിരിച്ചുവരാനേ കഴിഞ്ഞില്ല.
ത്രിരാഷ്ട്ര കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അടിച്ചെടുത്തത് 50 ഓവറില്‍ എട്ട് വിക്കറ്റിന് 278 റണ്‍സ്. മാക്‌സ്‌വെല്‍ 95, മിച്ചല്‍ മാര്‍ഷ് 60, ഫോക്‌നര്‍ 50 എന്നിവരാണ് സ്‌കോറര്‍മാര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആകപ്പാടെ എത്തിയത് 166ല്‍. 39.1 ഓവറില്‍ ഓളൗട്ടായിപ്പോയി. 112 റണ്‍സ് ജയത്തോടെ കപ്പ് ഓസ്‌ട്രേലിയയുടെ ഷെല്‍ഫില്‍.
ത്രിരാഷ്ട്ര ക്രിക്കറ്റിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ കാണൂ.

അജയ്യര്‍ ഓസ്‌ട്രേലിയ
ത്രിരാഷ്ട്ര കപ്പില്‍ ഒരു കളി പോലും തോല്‍ക്കാതെ കപ്പടിച്ച ബെയ്‌ലിയും കൂട്ടരും ലോകകപ്പിന് വരുന്ന ടീമുകള്‍ക്ക് കൃത്യമായ സന്ദേശമാണ് തരുന്നത്. നാട്ടില്‍ വെച്ച് നടക്കുന്ന ലോകകപ്പ് മറ്റാരും കണ്ട് കൊതിക്കണ്ട.

ഇന്ത്യയോട് ഇംഗ്ലണ്ടും മതി
ഇംഗ്ലണ്ട് കാര്യം ഒരു വീക്ക് ടീമാണെങ്കിലും ഇന്ത്യയെപ്പോലുള്ളവരെ തോല്‍പിക്കാന്‍ തങ്ങളും മതിയെന്നാണ് ഈ പരമ്പരയില്‍ തെളിയിച്ചത്. ഓസ്‌ട്രേലിയയോട് കളിച്ച മൂന്നും തോറ്റെങ്കിലും ഇന്ത്യയെ രണ്ട് വട്ടം അവര്‍ തോല്‍പിച്ചു.

ഇന്ത്യ എന്തുചെയ്യും
ത്രിരാഷ്ട്ര കപ്പില്‍ ഒരു കളി പോലും ജയിക്കാന്‍ ധോണിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ജയം പോട്ടെ ഒരു നല്ല ഫൈറ്റ് പോലും അവര്‍ക്ക് കാഴ്ചവെക്കാന്‍ പറ്റിയില്ല

മാക്‌സ്‌വെല്‍ ഷോ
ഫൈനല്‍ ഒരു മാക്‌സ്‌വെല്‍ ഷോയായിരുന്നു. 95 റണ്‍സും 4 വിക്കറ്റും. അതും ഫൈനലില്‍. ഇതില്‍പ്പരം ഒരു ക്യാപ്റ്റന് എന്തുവേണം.

രോഹിത് ശര്‍മയുടെ തുടക്കം നല്ലത്
ആദ്യ കളിയില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി. പക്ഷേ രോഹിതിന് പരിക്കേറ്റത് എല്ലാം തുലച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications