Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനെ കടത്തിവെട്ടാന്‍ പെണ്‍പട... സ്മൃതിയുടെ വെടിക്കെട്ട്, പെണ്‍പൂരത്തിന് കൊടിയേറി

സ്മൃതിയുടെ വെടിക്കെട്ട്, പെണ്‍പൂരത്തിന് കൊടിയേറി

ജയ്പൂര്‍: ഐപിഎല്ലില്‍ നിന്നും പ്രചോദമനുള്‍ക്കൊണ്ടുള്ള വനിതാ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശപ്പോരാട്ടത്തോടെ തുടക്കം. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന കന്നിയംഗത്തില്‍ യങ് സെന്‍സേഷന്‍ സ്മൃതി മന്ദാന നയിച്ച ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് രണ്ടു റണ്‍സിന് സൂപ്പര്‍നോവാസിനെ മറികടന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു സൂപ്പര്‍നോവാസ് ടീമിനൈ നയിച്ചത്.

ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഓപ്പണര്‍ സ്മൃതിയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

സെഞ്ച്വറി നഷ്ടം

സെഞ്ച്വറി നഷ്ടം

അര്‍ഹിച്ച സെഞ്ച്വറി 10 റണ്‍സ് അകലെ സ്മൃതിക്കു നഷ്ടമാവുകയായിരുന്നു. കളിയില്‍ 67 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം വാരിക്കൂട്ടിയത് 90 റണ്‍സാണ്. സൂസി ബെറ്റ്‌സിനെ (1) തുടക്കത്തില്‍ നഷ്ടമായെങ്കിലും മൂന്നാമതായി ഇറങ്ങിയ ഹര്‍ലീന്‍ ഡിയോളിനെ കൂട്ടുപിടിച്ച് സ്മൃതി 119 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. ഹര്‍ലീന്‍ 36 റണ്‍സെടുത്ത് മടങ്ങി. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 140 റണ്‍സ് ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് നേടി.

പൊരുതിത്തോറ്റു

പൊരുതിത്തോറ്റു

140 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സൂപ്പര്‍ നോവാസിന് ആറു വിക്കറ്റിന് 138 റണ്‍സെടക്കാനേ ആയുള്ളൂ. തുടര്‍ച്ചയ ഇടവേളികൡ വിക്കറ്റ് വീണതോടെ സൂപ്പര്‍നോവാസ് സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. ആറു വിക്കറ്റിന് 138 റണ്‍സ് നേടി ഹര്‍മന്‍പ്രീതും സംഘവും മല്‍സരം അടിയറവ് വയ്ക്കുകയായിരുന്നു.
46 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാരപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് സൂപ്പര്‍ നോവാസിന്റെ ടോപ്‌സ്‌കോറര്‍. സോഫി ഡിവൈനാണ് (32) 30നു മുകളില്‍ നേടിയ മറ്റൊരു താരം. ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സിനു വേണ്ടി സോഫി എക്ലെസ്റ്റോണും രാജേശ്വരി ഗെയക്ക് വാദും രണ്ടു വിക്കറ്റ് വീതമെടുത്തു.

നാലു മല്‍സരം മാത്രം

നാലു മല്‍സരം മാത്രം

ഫൈനലുള്‍പ്പെടെ നാലു മല്‍സരങ്ങള്‍ മാത്രമേ വനിതാ ടി20 ചാലഞ്ച് മല്‍സരത്തില്‍ ഉള്ളൂ. ട്രെയ്ല്‍ബ്ലെയ്‌സഴ്‌സ്, സൂപ്പര് നോവാസ് എന്നിവരക്കൂടാതെ വെലോസിറ്റിയാണ് ചാംപ്യന്‍ഷിപ്പിലെ മറ്റൊരു ടീം. ഒരു ടീമിന് രണ്ടു മല്‍സരങ്ങള്‍ വീതമാണുള്ളത്. പോയിന്റ് നിലയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ ഈ മാസം 11ന് നടക്കാനിരിക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും.

Story first published: Tuesday, May 7, 2019, 12:24 [IST]
Other articles published on May 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+