വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... ടീമില്‍ ആരൊക്കെ? ആശയക്കുഴപ്പം തീരാതെ ഇന്ത്യ

ആഗസ്റ്റ് ഒന്നിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പര ആഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കെ ചില ചോദ്യങ്ങള്‍ക്കു ഉത്തരം തേടുകയാണ് ടീം ഇന്ത്യ. ഇന്ത്യയുമായി അഞ്ചു ടെസ്റ്റുകളിലാണ് ലോക ഒന്നാം റാങ്കുകാര്‍ കൂടിയായ ഇന്ത്യ ഏറ്റുമുട്ടുന്നത്.ടെസ്റ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന സന്നാഹ മല്‍സരത്തില്‍ എസെക്‌സുമായി ഇന്ത്യ സമനില വഴങ്ങിയിരുന്നു.

ആദ്യ ടെസ്റ്റിനു മുമ്പ് ടീം സെലക്ഷന്റെ കാര്യത്തില്‍ ഇന്ത്യക്കു ചില ആശയക്കുഴപ്പങ്ങളുണ്ട്. അന്തിമ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നതാണ് ഇത്.

എത്ര സ്പിന്നര്‍മാര്‍? കുല്‍ദീപ് വേണോ?

എത്ര സ്പിന്നര്‍മാര്‍? കുല്‍ദീപ് വേണോ?

ആദ്യ ടെസ്റ്റില്‍ എത്ര സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തണമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ആദ്യത്തെ ചോദ്യം. രണ്ടു പേര്‍ വേണോ അതോ ഒരാള്‍ മതിയോയെന്നാണ് ഇന്ത്യ ആലോചിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് തിളങ്ങിയിരുന്നു. എന്നാല്‍ അവസാന കളിയില്‍ കുല്‍ദീപിനെ നേരിടുന്നതില്‍ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു.
ഏറെ മല്‍സരപരിചയമുള്ള ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലുള്ളപ്പോള്‍ കുല്‍ദീപിനെ കളിപ്പിക്കുമോയെന്നാണ് അറിയാനുള്ളത്. ജഡേജയെ പുറത്തിരുത്തി അശ്വിനെയും കുല്‍ദീപിനെയും കളിപ്പിക്കണമെന്നാണ് പല മുന്‍ താരങ്ങളും നിര്‍ദേശിച്ചിട്ടുള്ളത്.

പേസര്‍മാര്‍ ആരൊക്കെ?

പേസര്‍മാര്‍ ആരൊക്കെ?

പരിക്കിനെ തുടര്‍ന്ന് സ്ഥിരം പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ആദ്യ ടെസ്റ്റിന് ഇല്ല. ഇരുവരുടെയും അഭാവത്തില്‍ ടീമിന്റെ പേസ് മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ ആരൊയൊക്കെ ചുമതലപ്പെടുത്തുമെന്നതും ഇന്ത്യയെ കുഴയ്ക്കുന്ന ചോദ്യമാണ്. എസെക്‌സിനെതിരായ സന്നാഹ മല്‍സരത്തില്‍ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും മിന്നിയിരുന്നു. രണ്ടു പേരും കൂടി ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റില്‍ ഇരുവരും ടീമിലുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.
മൂന്നാമത്തെ പേസറായി ഹര്‍ദിക് പാണ്ഡ്യയെയോ മുഹമ്മദ് ഷമിയെയോ കളിപ്പിക്കണോ അതോ രണ്ടു പേസര്‍മാരും മൂന്നു സ്പിന്നര്‍മാരുമടങ്ങുന്ന ബൗളിങ് കോമ്പിനേഷന്‍ പരീക്ഷിക്കണമോയെന്നും ഇന്ത്യ ആലോചിക്കുന്നുണ്ട്.

ധവാനോ, രാഹുലോ?

ധവാനോ, രാഹുലോ?

ശിഖര്‍ ധവാനയോ യുവ താരം ലോകേഷ് രാഹുലിനെയോ കളിപ്പിക്കേണ്ടത് എന്നതാണ് ഇന്ത്യക്കു കണ്‍ഫ്യൂഷനുണ്ടാക്കുന്ന മറ്റൊരു ചോദ്യം. മുരളി വിജയ് ആയിരിക്കും ആദ്യ ടെസ്റ്റിലെ ഒരു ഓപ്പണറെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. രണ്ടാമത്തേയാള്‍ ധവാനോ, രാഹുലോ എന്നാണ് അറിയാനുള്ളത്.
അഫ്ഗാനെതിരേ അവസാനമായി കളിച്ച ടെസ്റ്റില്‍ ധവാന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഈ പ്രകടനം ആവര്‍ത്തിക്കുക അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. എസെക്‌സിനെതിരേ നടന്ന സന്നാഹത്തില്‍ രണ്ടിന്നിങ്‌സുകളിലും ധവാന്‍ പൂജ്യത്തിന് പുറത്തായിരുന്നു. അതേസമയം, സന്നാഹത്തില്‍ രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ താരം സെഞ്ച്വറിയും നേടിയിരുന്നു.

ഐപിഎല്ലില്‍ സുഹൃത്തുക്കളായിരിക്കാം, ഇവിടെ ഒരു സൗഹൃദവും പ്രതീക്ഷിക്കേണ്ട!! ബട്‌ലറുടെ മുന്നറിയിപ്പ്ഐപിഎല്ലില്‍ സുഹൃത്തുക്കളായിരിക്കാം, ഇവിടെ ഒരു സൗഹൃദവും പ്രതീക്ഷിക്കേണ്ട!! ബട്‌ലറുടെ മുന്നറിയിപ്പ്

ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് ഓപ്പണിങ് പ്രതിസന്ധി; ഗാംഗുലി പറയുന്നു ഇവര്‍ ആദ്യം ഇറങ്ങണമെന്ന് ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് ഓപ്പണിങ് പ്രതിസന്ധി; ഗാംഗുലി പറയുന്നു ഇവര്‍ ആദ്യം ഇറങ്ങണമെന്ന്

Story first published: Monday, July 30, 2018, 9:15 [IST]
Other articles published on Jul 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X