ചാഹലും കുല്‍ദീപും പൊളിക്കുന്നു.. അശ്വിനും രവീന്ദ്ര ജഡേജയും ഏകദിന ടീമിന് പുറത്തേക്ക്?
കൊല്‍ക്കത്ത: കുല്‍ദീപ് യാദവിന്റെയും യുവേന്ദ്ര ചാഹലിന്റെയും നിലവിലെ ഫോം സീനിയര്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമാക്കുമെന്ന് ഹര്‍ഭജന്‍ സിംഗ്. കൊല്‍ക്കത്ത ഏകദിനത്തില്‍ കുല്‍ദീപ് യാദവ് ഹാട്രിക് വിക്കറ്റ് നേടിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍.

17 വര്‍ഷം മുമ്പ് ഇതേ എതിരാളികള്‍ക്കെതിരെ ടെസ്റ്റില്‍ ഇതേ വേദിയില്‍ വെച്ച് ഹാട്രിക് നേടിയ ബൗളറാണ് ഹര്‍ഭജന്‍ സിംഗ്. ആ ടെസ്റ്റ് ഇന്ത്യ ജയിക്കുകയും ചെയ്തു. ഈഡന്‍ ഗാര്‍ഡനില്‍ ഒരു സ്പിന്നര്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഹാട്രിക് നേടുമ്പോള്‍ തന്റെ മനസില്‍ ആ പഴയ ഓര്‍മകള്‍ തിരിച്ചെത്തുന്നു എന്നാണ് ഭാജി പറയുന്നത്. ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയെ കറക്കിവീഴ്ത്തുമ്പോള്‍ ഭാജിക്ക് അന്ന് 21 വയസ്സ്.
ഹാട്രിക് ജേതാവായ കുല്‍ദീപ് യാദവിന് 22 വയസ്സേ ഉള്ളൂ. യുവേന്ദ്ര ചാഹലും നന്നായി പന്തെറിയുന്നു. ഇവര്‍ ഇത്ര നന്നായി കളിക്കുമ്പോള്‍ മറ്റ് സ്പിന്നര്‍മാരെ ടീമിലെടുക്കുന്ന കാര്യം സംശയമാണ് എന്നാണ് ഭാജി പറയുന്നത്. പോരാത്തതിന് ഇവര്‍ രണ്ടുപേരും റിസ്റ്റ് സ്പിന്നര്‍മാരുമാണ്. അശ്വിനും ജഡേജയും ടെസ്റ്റില്‍ സൂപ്പര്‍ ബൗളര്‍മാരാണെങ്കിലും ഏകദിനത്തില്‍ അത്ര പോര എന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഹര്‍ഭജന്‍ സിംഗിന്റെ വാക്കുകള്‍ കുറച്ച് കാലത്തേക്കെങ്കിലും ശരിയാകാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications